പ്രണയദിനം കാറിലോ ബൈക്കിലോ ആഘോഷിക്കാനാണോ പ്ലാൻ; സേഫ്റ്റി മുഖ്യം ബിഗിലേ

യുവാക്കളിൽ പ്രത്യേകിച്ച് കമിതാക്കൾ ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ. ഇഷ്ടം തുറന്ന് പറയാൻ ഒരു വെറൈറ്റിക്ക് ട്രിപ്പ് അടിച്ചാലോ. എപ്പോൾ യാത്ര പോകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അത് കാറിലാണെങ്കിലും ബൈക്കിലാണെങ്കിലും അങ്ങനെ തന്നെ. ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയോടൊപ്പം യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് വളരെ നയനമനോഹരമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മഞ്ഞുമൂടിയ കാടുകൾ, തീരദേശ റോഡുകൾ, അല്ലെങ്കിൽ തടാകക്കരയിലെ പാതകൾ എന്നിങ്ങനെ പ്രണയത്തെ ഉണർത്തുന്ന പ്രകൃതി മനോഹരമായ റൂട്ടുകൾ തെരഞ്ഞെടുക്കുക.

മനോഹരമായ കഫേകളോ പാർക്കുകളോ ഉളള വഴികളും തിരഞ്ഞെടുക്കാം, വഴിയിൽ റൊമാന്റിക് സ്റ്റോപ്പുകൾ നൽകാൻ മറക്കണ്ട. ട്രിപ്പിൽ ഏറ്റവും പ്രധാനം സമയമാണ്. സൂര്യാസ്തമയ സമയത്തോ സൂര്യോദയ സമയത്തോ ഉള്ള റൈഡുകൾ വളരെ മനോഹരമായിരിക്കും. അതോടൊപ്പം തന്നെ കാലാവസ്ഥ മുന്നറിയിപ്പുകളും ശ്രദ്ധിക്കണം. മഴയോ മിന്നലോ അത് പോലെ തന്നെ മലയോര മേഖലയിലേക്ക് പോകുമ്പോൾ മണ്ണിടിച്ചിലിനുളള സാധ്യതകളുണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുതേ.

അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ പോകുന്ന വാഹനങ്ങളിൽ എന്തെങ്കിലും സമ്മാനങ്ങൾ ഒളിപ്പിച്ച് വയ്ക്കുക. പൂക്കളോ, ചെറിയ സമ്മാനങ്ങളോ ഒളിപ്പിച്ചു വച്ചിട്ട് അവർക്ക് സർപ്രൈസ് സമ്മാനിക്കുക. ബൈക്കുകളിലാണ് പോകുന്നതെങ്കിൽ നിങ്ങളുടെ ബൈക്കുകൾ പരിശോധിക്കുക, സുരക്ഷാ ഗിയർ ധരിക്കുക എന്നിവയെല്ലാം പ്രധാന കാര്യം തന്നെയാണ്. യാത്രയ്ക്ക് മുമ്പ്, ബ്രേക്കുകൾ, ടയറുകൾ, ലൈറ്റുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

വെള്ളം, ഭക്ഷണം, ഒരു ചെറിയ പ്രഥമശുശ്രൂഷ കിറ്റ് തുടങ്ങിയ അവശ്യ ഔട്ട്ഡോർ ഉപകരണങ്ങളും സാധനങ്ങളും തയ്യാറാക്കുക. കൂടാതെ, വിയർപ്പിൽ നനയാതെയും തണുപ്പിൽ വിറയ്ക്കാതെയും സുഖകരമായ യാത്ര ഉറപ്പാക്കാൻ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ കൈയിൽ കരുതാനും മറക്കരുതേ. ചെറിയ എഞ്ചിന്‍ ശേഷിയിലുള്ള മോട്ടോര്‍സൈക്കിളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഒരുമണിക്കൂര്‍ അല്ലെങ്കില്‍ 50 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടിക്കാം.

50 കിലോമീറ്ററോ ഒരു മണിക്കൂറോ ആണ് ആദ്യം വരുന്നതെങ്കില്‍ വാഹനം ഓഫാക്കി ഒന്ന് 'തണുപ്പിക്കാം'. 5 മിനിറ്റിന് ശേഷം യാത്ര തുടരാം. ഇന്ന് നമ്മുടെ നാട്ടിലെ ഫ്രീക്കന്‍മാരുടെ കൈയ്യില്‍ 150 മുതല്‍ 200 CC വരെ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ബൈക്കുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ ശേഷിയിലുള്ള ബൈക്കുകളില്‍ ഒറ്റയിരുപ്പില്‍ തുടര്‍ച്ചയായി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കണക്ക്.

100 കിലോമീറ്റര്‍ താണ്ടിയ ശേഷം ബൈക്കിന് ഒരു 10 മിനിറ്റ് വിശ്രമം കൊടുക്കാം. ഇടവേള എടുത്ത ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും യാത്ര തുടരാം. ഇത്തരത്തില്‍ അനിവാര്യമായ ഇടവേളകള്‍ എടുത്ത് ഒരു ദിവസം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. വാഹനത്തിന് വല്ല തകരാര്‍ സംഭവിക്കുകയോ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നത് യാത്ര മൊത്തം കുളമാക്കും.

ഇടക്കിടെ ഇടവേളകള്‍ എടുത്തുള്ള യാത്രകള്‍ ആസ്വാദ്യകരമായ അനുഭവമാണ് സമ്മാനിക്കുക. അതിനാല്‍ സ്വപ്‌ന യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എവിടെ ബ്രേക്ക് എടുക്കണം. എവിടെ രാത്രി തങ്ങണം എന്നതെല്ലാം തീരുമാനിക്കുക. കമിതാക്കൾക്ക് മാത്രമല്ല കേട്ടോ സിംഗിൾസിനും ദൂരയാത്ര ചെയ്യാം. ചിലപ്പോൾ യാത്രയ്ക്കിടയിലാണ് നിങ്ങളുടെ പ്രണയനിയെ നിങ്ങൾ കാണുന്നതെങ്കിലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 7, 2025, 8:30 [IST]
English summary
Valentines day bike and car ride tips checkout the details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X