എല്ലാവര്‍ക്കും ഓടിക്കാനാവാത്ത ലംബോര്‍ഗിനി
വളരെ ഉറപ്പോടുകൂടി പറയാവുന്ന ചില കാര്യങ്ങളിലൊന്നാണിത്. ഇതു വായിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഏതെങ്കിലും ലംബോര്‍ഗിനി കാറിനകത്ത് കയറിയിട്ടില്ല! കേരളത്തിലാണ് താമസമെങ്കില്‍ ലംബോര്‍ഗിനി കാറുകള്‍ കാണുന്നതും അപൂര്‍വമായിരിക്കും. വിലപ്പിടിപ്പേറിയതാണ് എന്നതു മാത്രമല്ല ഈ അപൂര്‍വതയ്ക്ക് കാരണം. പണമുള്ള എല്ലാവരുടെയും വാഹനമല്ല ലംബോര്‍ഗിനി എന്നതും ഒരു പ്രധാന കാരണമാണ്.
വലിയ ഹോട്ടലുകളില്‍ വാലെറ്റ് പാര്‍ക്കിംഗ് സാധാരണമാണ്. ഹോട്ടല്‍ ഏര്‍പ്പാടാക്കിയ ഒരു ഡ്രൈവറുടെ പക്കല്‍ കാറിന്റെ കീ നല്‍കുകയാണ് ചെയ്യുക. വന്‍കിട ഹോട്ടലുകളിലാണെങ്കില്‍ ഡ്രൈവര്‍ മിക്കവാറും അത്യാഡംബര കാറുകള്‍ വരെ രുചിച്ചറിഞ്ഞിട്ടുള്ളയാളായിരിക്കും. അവര്‍ പോലും ലംബോര്‍ഗിനിയുടെ കാര്യത്തില്‍ പരുങ്ങും എന്നതിനുദാഹരണമാണ് ഞങ്ങള്‍ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ ആയി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications








