വന്ദേ ഭാരതിന് മുടക്കിയ കാശ് ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്യാം എന്ന് അറിയാമോ?
എല്ലാവരും വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ പിറകേയാണല്ലോ. എന്നാൽ എന്നാണ് വന്ദേ ഭാരത് രാജ്യത്ത് അവതരിപ്പിച്ചതെന്നും അതിൻ്റെ ചിലവ് എത്രയാണെന്നും അറിയാമോ? കഴിഞ്ഞ ദിവസമാണ് കേരളത്തിൽ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. വന്ദേ ഭാരതിൻ്റെ സജ്ജീകരണങ്ങളും സംവിധാനങ്ങളുമെല്ലാം എന്താണെന്ന് നമ്മൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വന്ദേ ഭാരതിൻ്റെ ചിലവും ഈ പൈസയ്ക്ക് ആകാശത്തും വെള്ളത്തിലും സഞ്ചരിക്കുന്ന ഏതൊക്കെ വാഹനം വാങ്ങാൻ സാധിക്കും എന്ന് നോക്കിയാലോ. 115 കോടിയാണ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചിലവ്. ഈ 115 കോടി രൂപയ്ക്ക് ജലമാർഗവും വായു മാർഗത്തിലും സഞ്ചരിക്കാൻ കഴിയുന്ന എന്തൊക്കെ വാഹനങ്ങൾ വാങ്ങാമെന്ന് അറിയാം.

ആദ്യം വെള്ളത്തിലെ കാര്യം നോക്കുകയാണെങ്കിൽ ആഢംബര ഉല്ലാസ ബോട്ടാണ് യാട്ട് എന്ന് പറയുന്നത്.എറ്റവും വില കൂടിയ യാട്ടിൻ്റെ വില എന്ന് പറയുന്നത് 372 കോടി രൂപയാണ്. മലേഷ്യയിലുളള ഒരു ധനികൻ്റെ ഉടമസ്ഥതയിലാണ് ബോട്ട്. നൂറ് അടി നീളമാണ് യാട്ടിന്. ലോകത്തെ രണ്ടാമത്തെ വിലകൂടിയ ആഢംബര യാട്ട് എന്ന് പറയുന്നത് എക്ലിപ്സ് എന്ന് പറയുന്ന ബോട്ടാണ്. 116 കോടി രൂപയാണ് യാട്ടിൻ്റെ വില.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള യാച്ച് ബുള്ളറ്റ് പ്രൂഫ് ആണ്. മികച്ച സുരക്ഷയും സംവിധാനങ്ങളുമുളള യാട്ട് ആണിത്. ഏത് മാർഗത്തിലൂടെ സഞ്ചരിച്ചാലും ആഢംബരം കൈവിടാത്ത ഇത്തരം വാഹനങ്ങളുമുണ്ട്. കംഫർട്ടും, സുരക്ഷയും ലക്ഷ്വറിയുമാണ് ഇവരുടെ മെയിൻ. ഇത് വെള്ളത്തിൽ കൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ കാര്യം. ഇനി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആഢംബര വാഹനങ്ങൾ അതായത് വിമാനങ്ങളെകുറിച്ച് അറിഞ്ഞിരിക്കാം.

ഒരു സാധാരണ വിമാനത്തിന് 160 മുതൽ 250 കോടി രൂപ വരെയാണ് ചിലവ്. ലോകത്ത് ഏറ്റവും വിലകൂടിയ വിമാനം എന്ന് പറയുന്നത് അമേരിക്കൻ പ്രസിഡൻ്റ് ഉപയോഗിക്കുന്ന വിമാനമായ എയർ ഫോഴ്സ് വൺ ആണ്. 660 മില്യൺ ഡോളറാണ് വിമാനത്തിൻ്റെ ചിലവ്. പ്രസിഡൻ്റിൻ്റെ സഞ്ചരിക്കുന്ന വസതി തന്നെയാണ് സത്യത്തിൽ വിമാനം. സർവീസ് നടത്തുന്ന ബോയിങ്ങ് വിമാനങ്ങൾക്കെല്ലാം 200 മില്യൺ ഡോളറാണ് ചിലവ് വരുന്നത്.
ഒരു സിനിമയിൽ ദിലീപ് പറയുന്ന ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്. വന്ദേ ഭാരതിന് ചിലവാക്കിയ കാശ് ഉണ്ടായിരുന്നുവെങ്കിൽ എന്തോരം ഉല്ലാസ ബോട്ടും ഒരു ചെറിയ വിമാനവും ഒക്കെ വാങ്ങാമായിരുന്നു. പിന്നെ ഇതൊക്കെ നാടിൻ്റെ വികസനത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ഒരു ആശ്വാസം. വിദേശ രാജ്യത്തോട് സമാനമായ ട്രെയിനുകളാണ് വന്ദേ ഭാരത് എന്നാണ് യാത്ര ചെയ്ത എല്ലാവരും പറയുന്നത്.

പതിനാറ് കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിനുളളത്. 2019 -ലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചതും സർവീസ് ആരംഭിക്കുന്നതും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിനുളളത്. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളാണ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന്. അത് പോലെ തന്നെ സീറ്റുകൾ പിറകിലേക്ക് റിക്ലൈൻ ചെയ്യാനും കഴിയുന്നതാണ്.
ട്രെയിനിൻ്റെ എസി, കമ്മ്യൂണിക്കേഷൻ, ഫീഡ്ബാക്ക് ജിപിആർഎസ് എന്നിവ എല്ലാം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു മികച്ച കോച്ച് കൺട്രോൾ മാനേജ്മെൻ്റ് സിസ്റ്റം വന്ദേ ഭാരത് എക്സ്പ്രസിലുണ്ട്. മുൻപത്തെ വന്ദേ ഭാരതിൽ രണ്ട് ക്യാമറകളാണ് ഉണ്ടായിരുന്നത എങ്കിൽ ഇപ്പോഴത്തെ കോച്ചിൽ റിയർ വ്യു ക്യാമറയടക്കം നാല് പ്ലാറ്റ്ഫോം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാനായി പഴയ കോച്ചുകളിൽ ഉപയോഗിച്ചിരുന്ന സംവിധാനം ഒഴിവാക്കിയിട്ട് സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റമാണ് പുതിയ കോച്ചുകളിൽ നൽകിയിരിക്കുന്നത്.
സീറ്റുകൾ മാത്രമല്ല ടോയ്‌ലറ്റുകളും ലഗേജ് ക്യാബിനുകളും വിമാനത്തിലേതിന് സമാനമാണ്. അത് കൊണ്ട് ഒരു വിമാനത്തിൽ കയറിയ അനുഭൂതിയാണ് വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയാൽ ലഭിക്കുന്നത്. കാഴ്ച്ചശേഷി ഇല്ലാത്തവർക്ക് സഹായത്തിനും അവരുടെ സീറ്റ് മനസിലാകുന്നതിനും സീറ്റിൻ്റെ വശങ്ങളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പർ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








