Vande Bharat ഇനി കേരളത്തിലൂടെ ചീറിപ്പായാൻ വന്ദേ ഭാരത് റെഡി; ഫ്ലാഗ് ഓഫ് ചെയ്ത് നരേന്ദ്ര മോദി

കേരളത്തിൻ്റെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി.ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ മോദി മണിയോടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. 11 ജില്ലകളിലായിട്ടാണ് എക്സ്പ്രസ് സർവീസ് നടത്തുന്നത്.എക്സ്പ്രസിൻ്റെ കോച്ചുകളിൽ പ്രധാനമന്ത്രി കയറി വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും ഫ്ലാഗ് ഓഫ് സമയത്ത് ഉണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ എത്തിയത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Vande Bharat ഇനി കേരളത്തിലൂടെ ചീറിപ്പായാൻ വന്ദേ ഭാരത് റെഡി;ഫ്ലാഗ് ഓഫ് ചെയ്ത് നരേന്ദ്ര മോദി

ആദ്യം എട്ട് കോച്ചുകൾ എന്നാണ് പറഞ്ഞിരുന്നത് എങ്കിലും 16 കോച്ചുകളാകും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ടാവുക.മറ്റ് ട്രെയിനുകളേക്കാൾ വേഗതയും സജ്ജീകരണങ്ങളുമാണ് വന്ദേഭാരതിലുളളത്. 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്.

അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്. ട്രെയിനുകളുടെ മറ്റ് സവിശേഷതകളിലേക്ക് നോക്കുകയാണെങ്കിൽ സീറ്റുകളെല്ലാം റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിൽ നോക്കുകയാണെങ്കിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമാണുളളത്.അതായത് ട്രെയിൻ പോകുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്നതാണ് പ്രത്യേകത.

Vande Bharat ഇനി കേരളത്തിലൂടെ ചീറിപ്പായാൻ വന്ദേ ഭാരത് റെഡി;ഫ്ലാഗ് ഓഫ് ചെയ്ത് നരേന്ദ്ര മോദി

എല്ലാ സീറ്റുകൾക്ക് മുന്നിലും 32 ഇഞ്ച് സ്‌ക്രീനുകളും ലഭിക്കുന്നുണ്ട്. മറ്റ് പ്രത്യേകതകൾ ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്. ചെന്നൈ-കോയമ്പത്തൂർ റൂട്ടിലേക്കുളള വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇതിന് മുൻപ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെങ്കിൽ, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള 495.28 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ട്രെയിൻ സഞ്ചരിക്കും. മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ മാതൃക തന്നെ പിന്തുടർന്ന് ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്

വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹി-മീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്സ്പ്രസിന് പകരക്കാരായി വരും.

More from DriveSpark

Article Published On: Tuesday, April 25, 2023, 12:46 [IST]
English summary
Vande bharat express flag off in kerala by narendra modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X