5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മിനുക്കിയതായി പറയപ്പെടുന്നു. നാല് വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് നവംബര്‍ 10-ന് ദക്ഷിണേന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങും.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

ട്രെയിന്‍ ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിലാണ് ഓടുക. 483 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ താണ്ടുക. മൂന്നാമത്തെയും നാലാമത്തെയും വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഈ മാസമാണ് ഫ്‌ലാഗ്ഓഫ് ചെയ്തത്. അടുത്ത് തന്നെ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലുമാണ് പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷമാണ് നിയമസഭ തെരഞ്ഞെടുപ്പ്.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ജയറാം താക്കൂറും മനോഹര്‍ ലാല്‍ ഖട്ടറും അതിവേഗ ട്രെയിനില്‍ കയറിയിരുന്നു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

ഡല്‍ഹിക്കും ചണ്ഡീഗഢിനും ഇടയിലുള്ള യാത്രാസമയം അടുത്തയാഴ്ച മുതല്‍ മൂന്ന് മണിക്കൂറായി ചുരുക്കാനാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയ്‌യുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് 52 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ എത്തുന്നതടക്കമുള്ള മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് പുതിയ ട്രെയിന്‍ ട്രാക്കിലെത്തിയത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 392 ടണ്‍ ഭാരമുണ്ടാകും. മുന്‍ പതിപ്പിന് 430 ടണ്‍ ആയിരുന്നു ഭാരം. വൈഫൈ കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ ട്രെയിനില്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

വിമാനത്തിന് സമാനമായ യാത്രാനുഭവങ്ങള്‍. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള 'കവച്' സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'കവച്' മുമ്പത്തെ വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ഉണ്ടായിരുന്നില്ല. മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പുള്ള ഡിസാസ്റ്റര്‍ ലൈറ്റുകള്‍ കോച്ചുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

ട്രെയിനിന്റെ പുറംഭാഗത്ത് എട്ട് ഫ്‌ലാറ്റ്‌ഫോം സൈഡ് ക്യാമറകളുണ്ട്്. കോച്ചുകളില്‍ പാസഞ്ചര്‍-ഗാര്‍ഡ് കമ്യൂണിക്കേഷന്‍ സൗകര്യവുമുണ്ട്. അത് ഓട്ടോമാറ്റിക് വോയ്സ് റെക്കോര്‍ഡിംഗ് സവിശേഷതയുമായി വരുന്നു. അതേസമയം, കൂടുതല്‍ ചരക്കുകള്‍ ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ ഫാസ്റ്റ് പാഴ്‌സല്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

പ്രത്യേക കാര്‍ഗോ വിഭാഗങ്ങള്‍ എത്തിക്കുന്നതിനായി നിലവില്‍ വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ചരക്ക് ഇഎംയു നിര്‍മ്മിക്കാന്‍ വന്ദേ ഭാരത് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. വന്ദേ ഭാരത് ട്രെയിനുകള്‍ 120 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ പരീക്ഷിച്ചു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുകയാണെങ്കില്‍ ട്രെയിന്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ചില ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിക്കും മുംബൈക്കും ഇടയിലാണ് ആദ്യ സേവനം അവതരിപ്പിക്കുന്നത്.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഈ മാസം ആദ്യം ഗുജറാത്തില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തിരുന്നു. എന്നിരുന്നാലും അതിവേഗ ട്രെയിനുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും സമീപകാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

5-ാമത്തെ Vande Bharat Express നവംബര്‍ 10 മുതല്‍; ബന്ധിപ്പിക്കുക ഈ 3 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ

കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹി-വാരണാസി വന്ദേ ഭാരത് ട്രെയിന്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വൈകി. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാമത്തെ തവണയാണ് സാങ്കേതിക തടസ്സം നേരിട്ടത്. നേരത്തെ ഗുജറാത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ട്രാക്കില്‍ കയറിയ കാലികളെ ഇടിച്ചിരുന്നു.

Article Published On: Saturday, October 15, 2022, 11:57 [IST]
English summary
Vande bharat express southern debut on november 10 service between chennai bengaluru mysuru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X