Vande Bharat ഇനി കേരളത്തിലൂടെ ചീറിപ്പായും; ചെറിയ പുളളി അല്ല ഇവൻ
കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഇനി. കേരളത്തിലെ ജനങ്ങളുടെ യാത്രയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ട്രെയിനുകൾ. രാജ്യത്തെ പതിനാലാമത്തെ വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്ക് എത്താൻ ഇനി കൂടി പോയാൽ ഏഴര മണിക്കൂർ മാത്രം മതി.കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിൻ്റെ സ്റ്റോപ്പുകൾ.
ആദ്യം എട്ട് കോച്ചുകൾ എന്നാണ് പറഞ്ഞിരുന്നത് എങ്കിലും 16 കോച്ചുകളാകും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ടാവുക.മറ്റ് ട്രെയിനുകളേക്കാൾ വേഗതയും സജ്ജീകരണങ്ങളുമാണ് വന്ദേഭാരതിലുളളത്. 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്.

അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്. ട്രെയിനുകളുടെ മറ്റ് സവിശേഷതകളിലേക്ക് നോക്കുകയാണെങ്കിൽ സീറ്റുകളെല്ലാം റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിൽ നോക്കുകയാണെങ്കിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമാണുളളത്.അതായത് ട്രെയിൻ പോകുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്നതാണ് പ്രത്യേകത.
എല്ലാ സീറ്റുകൾക്ക് മുന്നിലും 32 ഇഞ്ച് സ്‌ക്രീനുകളും ലഭിക്കുന്നുണ്ട്. മറ്റ് പ്രത്യേകതകൾ ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്.

ചെന്നൈ-കോയമ്പത്തൂർ റൂട്ടിലേക്കുളള വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇതിന് മുൻപ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെങ്കിൽ, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള 495.28 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ട്രെയിൻ സഞ്ചരിക്കും. മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ മാതൃക തന്നെ പിന്തുടർന്ന് ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹി-മീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്സ്പ്രസിന് പകരക്കാരായി വരും.
4 മുതല്‍ 30 മാസം വരെ പ്രവര്‍ത്തന സമയമുള്ള പ്രവര്‍ത്തിക്ക് 26,000 കോടി രൂപയായിരുന്നു ടെന്‍ഡര്‍. BHEL, BML, മേധ, RVNL, അല്‍സ്‌റ്റോം ഇന്ത്യ എന്നീ അഞ്ച് പ്രമുഖ കമ്പനികള്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ തലമുറ റേക്കുകളുടെ ടെന്‍ഡര്‍ പിടിക്കാനായി രംഗത്തെത്തിയിരുന്നു. വന്ദേ ഭാരതിന്റെ ഈ സ്ലീപ്പര്‍ പതിപ്പ് യാത്രക്കാര്‍ക്ക് വിവരങ്ങളും വിനോദവും പകരുന്നതിനായി വൈ-ഫൈ സൗകര്യവും എല്‍ഇഡി സ്‌ക്രീനുകളും സജ്ജീകരിക്കും. കൂടാതെ, യാത്ര സുരക്ഷിതവും കൂടുതല്‍ സുഖകരവുമാക്കാന്‍ ഫോട്ടോ-കാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് സംവിധാനങ്ങളും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








