മമ്മൂക്കയുടെ പടത്തിലെ വില്ലത്തി, കെട്ടിയോൻ കൊടുത്തത് 1.60 കോടിയുടെ ആഡംബര കാർ; സുന്ദരിയെ മനസിലായോ
സെലിബ്രിറ്റികളെ സംബന്ധിച്ച് ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ചിലർ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമെങ്കിലും സാധാരണ രീതിയിൽ അവർ തങ്ങളുടെ ശരീരഭാരം നിയന്ത്രിക്കും. ചില സെലിബ്രിറ്റികൾ ശരീരഭാരം കുറച്ച് ഞെട്ടിക്കാറുണ്ട്. അങ്ങനെ ലുക്ക് മൊത്തത്തിൽ മാറ്റി അതീവ സുന്ദരിയായ വന്ന നടിയാണ് വരലക്ഷമി ശരത്കുമാർ. മലയാളികൾക്ക് എന്നും സുപരിചിതയാണ് വരലക്ഷമി. 2016-ൽ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ കമല എന്ന വില്ലത്തി കഥാപാത്രത്തെ ആരും മറക്കാൻ സാധ്യതയില്ല.മലയാളത്തിൽ 3 പടങ്ങളിലെ തല കാണിച്ചിട്ടുളളു എങ്കിലും ഇന്നും ആരാധകർക്ക് ഒരു കുറവുമില്ല.
ഇപ്പോൾ വീണ്ടും താരം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വർഷമായിരുന്നു താരത്തിൻ്റെ വിവാഹം. മുംബൈ സ്വദേശിയായ പ്രശസ്ത ആർട്ട് ഗാലറിസ്റ്റായ നിക്കോളായ് സച്ച്ദേവിനെയാണ് വിവാഹം കഴിച്ചത്. സെലിബ്രിറ്റികൾ പതിവായി സന്ദർശിക്കുന്ന ഗാലറി 7 എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ആർട്ട് ഗാലറി ഉണ്ട്. തൻ്റെ പ്രിയതമയ്ക്ക് 1.60 കോടി രൂപ വിലയുള്ള ഒരു കിടിലൻ സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം.

പുത്തൻ പോർഷ 718 ബോക്സ്റ്റർ കാറാണ് വരലക്ഷമിക്ക് ഭർത്താവ് സമ്മാനമായി നൽകിയത്. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിൻ്റെ ഫ്ലാറ്റിൻ്റെ പാർക്കിങ്ങിലേക്ക് ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. അതിന് ശേഷം അവിടെ മൂടിയിട്ടിരിക്കുന്ന വാഹനത്തിൻ്റെ തുണി മാറ്റുമ്പോൾ കാണാം പിങ്ക് നിറത്തിൽ പോർഷ 718 ബോക്സ്റ്റർ. നടി വളരെ സന്തോഷവതിയായി കാണാം.അകത്ത് നിറയെ പിങ്ക് നിറത്തിലുള്ള ബലൂണുകളാൽ നിറച്ചിരിക്കുകയാണ്.
വാഹനത്തിൽ കയറിയ താരം വണ്ടി പുറത്തേക്ക് ഇറക്കുകയും, നഗരത്തിലൂടെ ഓടിക്കുന്നതും കാണാം. കഴിഞ്ഞ വർഷമാണ് പോർഷ തങ്ങളുടെ 718 ലൈനപ്പ് പിൻവലിച്ചത്. അത് കൊണ്ട് തന്നെ താരത്തിന് ലഭിച്ചത് പ്രീ ഓൺഡ് മോഡലാകാനും സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ വർഷം വരെ കമ്പനി ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കാത്തിരുന്ന ലഭിച്ച സമ്മാനമാണ് ഇതെന്നും പറയാൻ സാധിക്കും അതോടൊപ്പം തന്നെ sabooceramicproindia എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനത്തിന് സെറാമിക് കോട്ടിങ്ങ് സുരക്ഷ നൽകിയത് ഈ സ്ഥാപനമാണ്.

വാഹനത്തിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ 2016-ൽ ആയിരുന്നു പോർഷെ ഫ്ലാറ്റ്-4 എഞ്ചിനോടുകൂടിയ 718 ബോക്‌സ്‌സ്റ്റർ പുറത്തിറക്കിയത്. 394 bhp പീക്ക് പവറും 419 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 4.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫ്‌ലാറ്റ് സിക്സ് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 292 കിലോമീറ്ററാണ്.
പോർഷയുടെ ഏറ്റവും പ്രിയപ്പെട്ട മോഡലാണ് 911. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 2 കോടി രൂപ മുതൽ 4.26 കോടി രൂപ വരെയാണ് പോർഷ 911 സ്പോർട് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 394 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള 3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ബോക്‌സർ എഞ്ചിനാണ് 911 കരേരയ്ക്ക് തുടിപ്പേകുന്നത്.

വെറും 3.9 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ആഡംബര സ്പോർട്സ് കാറിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 294 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വരലക്ഷമിയുടെ പുതിയ വാഹനത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമൻ്റ് ബോക്സിൽ അറിയിക്കാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








