ചിൽ സാറാ ചിൽ! ചൂടന്മാരായ എഞ്ചിനുകളെ തണുപ്പിക്കാനുള്ള വ്യത്യസ്ത വിദ്യകൾ
ഏതൊരു വാഹനത്തിന്റെയും ഹൃദയം എന്നത് അതിന്റെ എഞ്ചിനാണ്. അതിനാൽ തന്നെ വാഹനം സ്റ്റാർട്ടാവുമ്പോൾ തന്നെ ഇത് പ്രവർത്തിക്കുന്നു. വാഹനത്തിന്റെ ടയറുകളേക്കാൾ കൂടുതൽ പ്രവർത്തിക്കുന്ന ഭാഗങ്ങൾ എൻജിനിലുണ്ട്, ഇത് വലിയ ചൂട് പുറപ്പെടുവിക്കുന്നു.

ഒരു ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ (ICE) ഒരു ദശലക്ഷം തവണ കൺട്രോൾഡ് എക്സ്പ്ലോഷനുകൾ ആവർത്തിക്കുന്നു. ഇത്രയധികം ഫ്രിക്ഷൻ ഉണ്ടാകുമ്പോൾ, ധാരാളം ഹീറ്റ് ഉൽപ്പാദിപ്പിക്കപ്പെടുന്നു, എഞ്ചിൻ താപനില നിയന്ത്രിക്കുന്നതിന് ഒരു ടൈപ്പ് കൂളിംഗ് ആവശ്യമാണ്.

ചൂട് നിയന്ത്രിക്കാൻ, വാഹന നിർമ്മാതാക്കൾ പല രീതികളും പരീക്ഷിട്ടുണ്ട്, എന്നിരുന്നാലും, അവയിൽ എയർ-കൂൾഡ്, ഓയിൽ-കൂൾഡ്, ലിക്വിഡ്-കൂൾഡ് എന്നിങ്ങനെ മൂന്നെണ്ണം മാത്രമാണ് ഏറ്റവും ജനപ്രിയമായത്. ഓരോ സിസ്റ്റവും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ എത്രത്തോളം കാര്യക്ഷമമാണെന്നും നമുക്ക് നോക്കാം.

എയർ-കൂൾഡ് എഞ്ചിനുകൾ
പേര് സൂചിപ്പിക്കുന്നത് പോലെ, എയർ-കൂൾഡ് എഞ്ചിനുകൾ മോട്ടോർ കൂളാക്കാൻ എയർ ഫ്ലോ ഉപയോഗിക്കുന്നു. എയർ-കൂൾഡ് എഞ്ചിനുകൾക്ക് പ്രത്യേക ഫിന്നുകൾ ഉണ്ട്, അവ എഞ്ചിന് ചുറ്റുമുള്ള എയർഫ്ലോ ഉപയോഗിച്ച് ചൂട് അല്ലെങ്കിൽ ഹീറ്റ് കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്ന് തരത്തിലുള്ള എഞ്ചിൻ കൂളിംഗ് രീതികളിൽ, എയർ-കൂൾഡ് എഞ്ചിൻ ഏറ്റവും ഭാരം കുറഞ്ഞതാണ്, കാരണം ഇതിന് റേഡിയേറ്റർ പോലുള്ള അധിക ഭാഗങ്ങൾ ഇല്ല, കൂടാതെ മൂന്നെണ്ണത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും ഇതുതന്നെയാണ്.

ഇന്ത്യയിൽ വിൽക്കുന്ന മിക്ക മോട്ടോർസൈക്കിളുകളും എയർ-കൂൾഡ് എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്, മുൻകാലങ്ങളിൽ കാറുകളും അത്തരമൊരു സജ്ജീകരണം ഉപയോഗിച്ചിരുന്നു, അവയിൽ ഏറ്റവും പ്രശസ്തമായത് പോർഷ ആയിരുന്നു. ഈ സജ്ജീകരണത്തിന്റെ സിമ്പ്ലിസിറ്റി കാരണം, പരിപാലനം എളുപ്പമാണ്.

ഓയിൽ-കൂൾഡ് എഞ്ചിനുകൾ
ഓയിൽ-കൂൾഡ് എഞ്ചിനുകൾ എയർ-കൂൾഡ് എഞ്ചിനുകൾക്ക് സമാനമാണ്, കാരണം അവ ഇപ്പോഴും എയർ ഫ്ലോയ്ക്ക് വേണ്ടി കൂളിംഗ് ഫിനുകൾ നിലനിർത്തുന്നു, എന്നിരുന്നാലും, അവയ്ക്ക് ഒരു ചെറിയ ഓയിൽ-കൂളർ എക്സ്റ്റേണലായി ഘടിപ്പിച്ചിരിക്കുന്നു, ഇത് എയർ കടന്നുപോകുമ്പോൾ എഞ്ചിൻ ഓയിലിനെ തണുപ്പിക്കാൻ സഹായിക്കുന്നു. ചൂടുള്ള എഞ്ചിൻ ഓയിൽ ഈ റേഡിയേറ്ററിലൂടെ കടത്തിവിടുന്നു, ഇത് ഓയിൽ തണുപ്പിക്കാൻ എയർ ഉപയോഗിക്കുകയും എഞ്ചിനിലേക്ക് തിരികെ പമ്പ് ചെയ്യുകയും ചെയ്യുന്നു.

എയർ-കൂൾഡ് മോട്ടോറുകളെ അപേക്ഷിച്ച് ഓയിൽ-കൂൾഡ് എഞ്ചിനുകൾക്ക് ഒരു നേട്ടമുണ്ട്, പ്രധാനമായും ഇത് കൂളർ ഓയിൽ എഞ്ചിനിലൂടെ കടത്തിവിടുകയും ഉള്ളിലെ പ്രവർത്തിക്കുന്ന ഘടകങ്ങളെ ഫലപ്രദമായി തണുപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.

ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ
കാറുകൾ, ട്രക്കുകൾ, മോട്ടോർസൈക്കിളുകൾ, ATV -കൾ എന്നിവയിലും മറ്റെല്ലാ മോട്ടോർ വാഹനങ്ങളിലും ആഗോളതലത്തിൽ മിക്കവാറും എല്ലാ വാഹന നിർമ്മാതാക്കളും ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ വ്യാപകമായി ഉപയോഗിക്കുന്നു.

സിസ്റ്റം ഒരു ലിക്വിഡ് കൂളന്റ് ഉപയോഗിക്കുന്നു, അത് ഒരു എക്സ്റ്റേണൽ റേഡിയേറ്റർ ഉപയോഗിച്ച് തണുപ്പിക്കുകയും എഞ്ചിനിൽ നിന്ന് ഹീറ്റ് അഥവാ ചൂട് ഫലപ്രദമായി ആഗിരണം (അബ്സോർബ്) ചെയ്യുന്നതിനായി പ്രത്യേക ചേമ്പറുകൾ അല്ലെങ്കിൽ പാസേജുകൾ വഴി എഞ്ചിനിലൂടെ കടന്നുപോകുകയും ചെയ്യുന്നു.

ഈ സജ്ജീകരണത്തിൽ ഒരു റേഡിയേറ്റർ, ഒരു ഫാൻ (എപ്പോഴും ഉണ്ടാവണം എന്നില്ല), ഒരു പമ്പ് ഉപയോഗിച്ച് നിരന്തരം സർക്കുലേറ്റ് ചെയ്യുന്ന കൂളന്റിനുള്ള ഒരു റിസർവോയർ എന്നിവ അടങ്ങിയിരിക്കുന്നു.

ഈ സജ്ജീകരണം വാഹന നിർമ്മാതാക്കളെ ബെറ്റർ പവർ എക്‌സ്‌ട്രാക്റ്റുചെയ്യാൻ സഹായിക്കുന്നു. അതോടൊപ്പം എഞ്ചിൻ ഒപ്റ്റിമൽ റണ്ണിംഗ് ടെംപറേച്ചറിൽ നിലനിർത്തുന്നു, ഇത് മോട്ടോർ കൂടുതൽ നേരം പ്രവർത്തിക്കാൻ അനുവദിക്കുന്നു.


Click it and Unblock the Notifications








