'96' സിനിമയിൽ തൃഷയെ സൈഡാക്കിയ സുന്ദരി; ഥാർ റോക്സിൽ വരുത്തിയ മാറ്റങ്ങൾ കണ്ടോ
96 എന്ന ചിത്രത്തിലെ റാമിനേയും ജാനകിയേയും ആരും മറക്കില്ല, അത് പോലെ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ് പോയ രണ്ട് കഥാപാത്രങ്ങളാണ് അത് രണ്ടും. എന്നാൽ അതോടൊപ്പം തന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രമുണ്ട്. അതാണ് റാം ആയി അഭിനയിച്ച വിജയ് സേതുപതിയുടെ വിദ്യാർത്ഥിയായി വേഷമിട്ട വർഷ ബൊല്ലമ്മ എന്ന നടി. തമിഴിലും അത് പോലെ തന്നെ മലയാളത്തിലും അഭിനയിച്ച നടിയാണ് വർഷ. തൻ്റെ ഥാർ റോക്സിൽ ഒരു ചെറിയ മോഡിഫിക്കേഷൻ നടത്തിയിരിക്കുകയാണ് താരം. പോറലുകളിൽ നിന്ന് രക്ഷ നേടാൻ പിപിഎഫ് കോട്ടിങ്ങാണ് താരം തൻ്റെ ഥാറിൽ നൽകിയിരിക്കുന്നത്.
അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു.

മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഥാർ റോക്‌സിനിറെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പഴയതു പോലെ തന്നെ എസ്‌യുവിയിൽ ലഭിക്കും.
കൂടാതെ 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS എന്നിവയും സ്റ്റാൻഡേർഡായി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
@motocraftz_ppf എന്ന സ്ഥാപനമാണ് വർഷയുടെ ഥാർ റോക്സ് പിപിഎഫ് കോട്ടിങ്ങ് നൽകി കൂടുതൽ ഭംഗിയാക്കിയത്. പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം അല്ലെങ്കിൽ PPF എന്നത് കാറിൻ്റെ ബോഡി വർക്കിൽ പ്രയോഗിക്കുന്ന വ്യക്തവും കട്ടിയുള്ളതും ഈടുനിൽക്കുന്നതുമായ ഒരു ഫിലിമാണ്. ചെറിയ പോറലുകൾ ഉണ്ടാകാതിരിക്കാൻ കാറിന്റെ ബോഡിയിൽ മുഴുവനായി ഇത് പതിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന ഈ സംഗതിക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളതും.

സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന മങ്ങലിൽ നിന്ന് കാറിൻ്റെ പെയിൻ്റിനെ സംരക്ഷിക്കുന്നതിന് പുറമെ റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് പെയിനറ് പ്രൊട്ടക്ഷൻ ഫിലിമുകൾ എന്നുവേണം പറയാൻ. പ്രത്യേകിച്ചും ഫ്രണ്ട് എൻഡ് അല്ലെങ്കിൽ വീൽ ആർച്ചുകൾ പോലുള്ള കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








