ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പകുതി വില നല്‍കാമെന്ന് കമ്പനി; ജീവനക്കാര്‍ക്ക് കോളടിച്ചു...

ഭൂമിയെന്ന നമ്മുടെ ഗൃഹത്തിന്റെ സുസ്ഥിരമായ ഭാവിക്ക് വേണ്ടി ലോക രാജ്യങ്ങള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ സബ്‌സിഡികള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം ഇലക്ട്രിക് വാഹന നയങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.

ഇതെല്ലാം ഇവി വിപണിയെ ഉണര്‍ത്തുകയും ജനങ്ങള്‍ ഇവിയോട് കൂടുതല്‍ അടുക്കുകയും ചെയ്യാന്‍ കാരണമായി. ഇപ്പോള്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കമ്പനി. വേദാന്ത ലിമിറ്റഡ് ആണ് തങ്ങളുടെ കമ്പനിക്കായി ഒരു പ്രത്യേക പദ്ധതിയുമായി എത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ഈ കമ്പനിയിലെ ഒരു ജീവനക്കാരന്‍ ഇലക്ട്രിക് ഫോര്‍ വീലറും ഇരുചക്രവാഹനവും വാങ്ങുകയാണെങ്കില്‍, വാഹനത്തിന്റെ വിലയുടെ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കമ്പനി നല്‍കും.

ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പകുതി വില നല്‍കാമെന്ന് കമ്പനി; ജീവനക്കാര്‍ക്ക് കോളടിച്ചു...

എല്ലാ സ്ഥലങ്ങളിലെയും ജീവനക്കാര്‍ക്കും ബാധകമായ ഇവി പോളിസിയുടെ ഭാഗമായാണ് കമ്പനി ഇത് ആരംഭിച്ചത്. നെറ്റ് സീറോ കാര്‍ബണ്‍ പുറംതള്ളല്‍ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, 2030 ഓടെ തങ്ങളുടെ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ 100% ഡീകാര്‍ബണൈസ് ചെയ്യുമെന്ന് വേദാന്ത തീരുമാനിച്ചു. കമ്പനിയിലെ ജീവനക്കാര്‍ 2022 ഡിസംബര്‍ മുതല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ ഇവി നയം ബാധകമാകും. ആഗോള ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റെ 12 ശതമാനത്തിലധികം ഗതാഗതത്തിലൂടെയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

'ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഞങ്ങളുടെ തത്ത്വചിന്തയ്ക്ക് അനുസൃതമായി, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ESG (എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ആന്‍ഡ് കോര്‍പറേറ്റ് ഗവര്‍ണന്‍സ്) സമ്പ്രദായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ജീവനക്കാര്‍ക്കായി പുതിയ ഇവി നയം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ നയം ജീവനക്കാര്‍ ഇവികള്‍ കൂടുതലായി സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും സുസ്ഥിരമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹന പരിപാടികളെ സഹായിക്കുകയും ചെയ്യും. ഈ സംരംഭത്തിലൂടെ, മറ്റ് കോര്‍പ്പറേറ്റുകളോടും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരത ഉള്‍പ്പെടുത്താനും രാജ്യത്തെ നെറ്റ് സീറോയിലേക്കുള്ള മാറ്റത്തില്‍ ഞങ്ങളോടൊപ്പം ചേരാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു' വേദാന്ത ലിമിറ്റഡിന്റെ ഗ്രൂപ്പ് സിഇഒ സുനില്‍ ദുഗ്ഗല്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ പകുതി വില നല്‍കാമെന്ന് കമ്പനി; ജീവനക്കാര്‍ക്ക് കോളടിച്ചു...

ഈ നയം തൊഴിലാളികള്‍ക്കിടയില്‍ ഇവികള്‍ വാങ്ങുന്നത് വര്‍ധിപ്പിക്കുകയും സുസ്ഥിരമായ ഭാവിക്കായി ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റിയെ കുറിച്ചുള്ള ചിന്താഗതിയില്‍ മാറ്റം കൊണ്ടുവരുകയും ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മറ്റ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും അവരുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ കാര്‍ബണ്‍ ഉദ്‌വമനം പൂജ്യത്തിലെത്തക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ അണിചേരണം എന്ന് വേദാന്ത ആവശ്യപ്പെട്ടു. 2050-നോ അതിനുമുമ്പോ കാര്‍ബണ്‍ ഉദ്വമനം പൂജ്യമായി കുറയ്ക്കാന്‍ വേദാന്ത പ്രതിജ്ഞാബദ്ധമാണ്, കൂടാതെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നെറ്റ് സീറോ എമിഷനിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ ലക്ഷ്യമിടുന്നു.

വേള്‍ഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ച് 1t.org- വണ്‍ ട്രില്യണ്‍ ട്രീ പ്ലാറ്റ്ഫോമില്‍ ചേര്‍ന്നതിലൂടെ കമ്പനി അടുത്തിടെ പ്രതിരോധശേഷിയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 7 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെമ്പ്, ഇരുമ്പയിര്, ഉരുക്ക്, അലുമിനിയം, പവര്‍ എന്നിവയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളുള്ള ലോകത്തിലെ പ്രമുഖ എണ്ണ, വാതക, ലോഹ കമ്പനിയാണ് വേദാന്ത റിസോഴ്സസ് ലിമിറ്റഡ്.

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി വളര്‍ച്ചയുടെ പാതയിലാണ്. ഇവികളുടെ റേഞ്ച്, ചാര്‍ജിംഗ് ശൃംഖല എന്നിവയായിരുന്നു ഇന്ത്യക്കാരുടെ ഇവിയെ കുറിച്ചുള്ള പ്രധാന ആശങ്ക. എന്നാല്‍ രാജ്യത്ത് ബദല്‍ ഇന്ധനം പ്രോത്സാഹിപ്പിക്കാന്‍ മുന്‍പന്തിയിലാണ് സര്‍ക്കാറുകള്‍. ഇതിന്റെ ഭാഗമായി അടുത്തിടെ ഡല്‍ഹിയില്‍ ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇവി-യാത്ര പോര്‍ട്ടല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) ആണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഏറ്റവും അടുത്തുള്ള പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനോ ചാര്‍ജറോ കണ്ടെത്താന്‍ ഇവി യാത്ര ആപ്പ് സഹായിക്കും. പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും ദേശീയ ഓണ്‍ലൈന്‍ ഡാറ്റാബേസില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (സിപിഒ) ഇവി യാത്ര ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇവി യാത്ര ആപ്പ് ഉപയോഗിച്ച് ചാര്‍ജിംഗ് സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇവി യാത്ര ആപ്പ് സഹായിക്കും.

പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചാര്‍ജറുകളുടെ തരങ്ങള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത, ഇവി ചാര്‍ജ് ചെയ്യുന്നതിനുള്ള താരിഫ്, സര്‍വീസ് എന്നിവയും അതില്‍ കൂടുതല്‍ വിവരങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇവി യാത്ര ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറിലും നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഇത് പിന്തുണക്കും. ആപ്പ് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, December 21, 2022, 17:30 [IST]
English summary
Vedanta extending 30 to 50 percentage concessions to all employees for electric vehicle purchase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X