ഈ കാര്യത്തിൽ ഡീലർഷിപ്പ് ഇടപെടേണ്ട എന്ന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ, വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കുക

നിങ്ങൾ ഷോറൂമിൽ ഒരു വാഹനം വാങ്ങാൻ പോകുമ്പോൾ ഡീലർഷിപ്പിൽ നിന്ന് തന്നെ അവർ ഇൻഷുറൻസ് തയ്യാറാക്കാമെന്ന് പറയുന്ന പതിവുണ്ട്. എല്ലാം ഡീലർഷിപ്പിൽ നിന്ന് തന്നെ ചെയ്യുകയാണെങ്കിൽ തലവേദന കുറവുണ്ട് എന്ന് പലരും വിചാരിക്കും, പക്ഷേ നിങ്ങൾ പുറത്ത് മറ്റൊരു കമ്പനിയിൽ തിരക്കിയാൽ ഡീലർഷിപ്പിൽ നിന്ന് നിങ്ങളോട് പറഞ്ഞ തുകയിലും കുറവായിരിക്കും പുറത്തുളള മറ്റ് ഇൻഷുറൻസ് കമ്പനിയിൽ.

ഉപഭോക്താവിന് തങ്ങൾക്ക് ഇഷ്ടമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനം നേടാമെന്ന് ഡീലര്‍ഷിപ്പുകളിലും ഷോറൂമുകളിലും നോട്ടീസ് പതിക്കണമെന്നാണു കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നിർദേശം. തൻ്റെ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനി ഏതുവേണമെന്ന് ഉപഭോക്താവ് തീരുമാനിച്ചാൽ പ്രീമിയം തുകയില്‍ ഒരു മത്സരമുണ്ടാകും എന്നാണ് സിസിഐ കാണുന്നത്. അതിനോടൊപ്പം തന്നെ ആവശ്യമുള്ളതരത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം തിരഞ്ഞെടുക്കാനും കഴിയും.

രാജ്യത്ത് ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും സ്വകാര്യകാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി പ്രീമിയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ത്തന്നെ അടയ്ക്കേണ്ടതുണ്ട്. വാഹനംവഴി മറ്റുള്ളവരുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് സംരക്ഷണമാണിത്. ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം പല ഘടകങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെടുന്ന ഒരു കാര്യമാണ്. ഈ ഘടകങ്ങൾ നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്താൻ മോട്ടോർ ഇൻഷുററെ സഹായിക്കുന്നു. അപകടസാധ്യത കൂടുന്തോറും ഉയർന്ന കാർ ഇൻഷുറൻസ് പ്രീമിയം ലഭിക്കും.

കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറക്കാൻ സാഹിക്കും.

തേർഡ് പാർട്ടി ഇൻഷുറൻസ് കാർ ഉടമയുടെ മൂന്നാം കക്ഷി ബാധ്യതകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, മൂന്നാം കക്ഷി ബാധ്യതകൾക്ക് പുറമെ കാർ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ചെലവും കോംപ്രഹൻസീവ് ഇൻഷുറൻസ് പരിരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. കാലപ്പഴക്കം കൂടുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാലോ.

ഒരു അപകടം ഉണ്ടായാൽ ആദ്യം തന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഫയല്‍ ചെയ്യുക എന്നതാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ കാരണം പരിശോധിക്കാന്‍ ശ്രമിക്കും. കൂടാതെ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍, സാക്ഷികള്‍, മറ്റ് ആളുകള്‍ എന്നിവരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങൾ ശേഖരിക്കും.

അതിന് ശേഷം കമ്പനി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കിയതിന് ശേഷം വാഹനം വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയായ സര്‍വേയര്‍ ഇവിടെ എത്തി വാഹനത്തിന്റെ കേടുപാടുകള്‍ വലിയിരുത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉടമയ്ക്ക് വാഹനം റിപ്പയര്‍ ചെയ്യുന്നതിനുള്ള പണം ലഭിക്കുക.

50 ശതമാനത്തില്‍ താഴെ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ പോലും ടോട്ടല്‍ ലോസ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിലൂടെയാണ് കമ്പനിയുടെ തട്ടിപ്പ് ആരംഭിക്കുന്നത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകളില്‍ നല്‍കിയിട്ടുള്ള ഇന്‍ഷ്വേഡ് ഡിക്ലേഡ് വാല്യു (ഐ.ഡി.വി) ആണ് ടോട്ടല്‍ ലോസ് ആകുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം. ഇത് വാഹന വിലയെക്കാള്‍ കുറവായിരിക്കും.

പോളിസിയുള്ള വ്യക്തി പഴയ കാര്‍ വിറ്റെന്നു കാണിച്ചു ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഔദ്യോഗികമായി കത്ത്/ഇമെയില്‍ അപേക്ഷ അയക്കണം. ഒപ്പം പഴയ കാറില്‍ നേടിയ നോ ക്ലെയിം ബോണസ് പുതിയ കാറില്‍ പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ഇമെയില്‍ സന്ദേശം അയക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസി വിവരങ്ങള്‍ പരമാര്‍ശിക്കാന്‍ മറക്കരുത്.

More from DriveSpark

Article Published On: Saturday, March 23, 2024, 20:02 [IST]
English summary
Vehicle buyers have the right to choose their insurance company said by cci
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X