കാറിൽ കൂടുതൽ ആളുകളെ കയറ്റിയെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കരുത്; കോടതി വിധി ഇങ്ങനെ
ഒരു അപകടം സംഭവിക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട അവസ്ഥ വരുമല്ലോ, എന്നാൽ ചില സമയത്ത് നിങ്ങളുടെ ക്ലെയിം തള്ളിക്കളയാൻ ഇൻഷുറൻസ് കമ്പനി പല വഴികളും തേടുന്നുണ്ട്. പലതരം നൂലാമാലകൾ പരിഹരിച്ചാൽ മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളു. എന്നാൽ ഹിമാചൽപ്രദേശ് ഹൈകോടതിയുടെ വിധി പുറത്ത് വന്നിരിക്കുന്നതിൽ പറയുന്നത് എന്താണെന്ന് വച്ചാൽ സ്വകാര്യ വാഹനത്തില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാണങ്കിൽ പോലും അത് ഇന്‍ഷുറന്‍സ് നിരസിക്കാനുള്ള കാരണമായി എടുക്കരുതെന്നാണ് കോടതി പറയുന്നത്. പോളിസി വ്യവസ്ഥകൾ ലംഘിച്ചാൽ മാത്രമേ അപേക്ഷ നിരസിക്കാൻ സാധിക്കു എന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു.
നിങ്ങളുടെ വാഹനത്തിൻ്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പുതുക്കാൻ ശ്രദ്ധിക്കുക. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് വാഹനം റോഡിലിറക്കി പിടിക്കപ്പെട്ടാൽ പ്രീമിയം മൂന്നിരട്ടിയും വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കിൽ അഞ്ചിരിട്ടി തുകയുമാണ് അടയ്ക്കേണ്ടത്. ഇൻഷുറൻസ് ഇല്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർധനവ് കണ്ടത് മൂലമാണ് പുതിയ പരിഷ്കാരം. ആദ്യ തവണ 2000 രൂപയും വീണ്ടും കുറ്റം ആവർത്തിച്ചാൽ 4000 രൂപയുമായിരുന്നു നിലവിലുളള പിഴത്തുക.

ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം പല ഘടകങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെടുന്ന ഒരു കാര്യമാണ്. ഈ ഘടകങ്ങൾ നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്താൻ മോട്ടോർ ഇൻഷുററെ സഹായിക്കുന്നു. അപകടസാധ്യത കൂടുന്തോറും ഉയർന്ന കാർ ഇൻഷുറൻസ് പ്രീമിയം ലഭിക്കും. കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ കർശനമല്ല. നിങ്ങളുടെ ബജറ്റ് അധികമാക്കാതെ തന്നെ നിങ്ങൾക്ക് മികച്ച കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
കോംപ്രഹൻസീവ്, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവയാണ് കാറുകൾക്കുള്ള പ്രധാന ഇൻഷുറൻസ് തരങ്ങൾ. ഒരു വാഹനത്തിനു എക്കാലത്തും ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ട കാര്യം വരുന്നില്ലെന്ന് ആദ്യമേ ഏവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വാഹനത്തിന്റെ കാലപ്പഴക്കം വര്‍ധിക്കുന്നതിനനുസരിച്ചു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലേക്കു മാറുന്നതു തന്നെയാണ് ഉചിതം. ഇത് അധിക ചെലുകൾ കുറക്കാൻ സഹായിക്കും എന്നതാണ് പ്രത്യേകത.

തേർഡ് പാർട്ടി ഇൻഷുറൻസ് കാർ ഉടമയുടെ മൂന്നാം കക്ഷി ബാധ്യതകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, മൂന്നാം കക്ഷി ബാധ്യതകൾക്ക് പുറമെ കാർ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള ചെലവും കോംപ്രഹൻസീവ് ഇൻഷുറൻസ് പരിരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. കാലപ്പഴക്കം കൂടുന്തോറും കാറിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുമെന്ന് അറിയാലോ.
മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

അധിക ഫീച്ചറുകൾക്കൊപ്പം, കാറിന്റെ മൂല്യവും വർധിക്കുന്നതാണ് കാരണം. അതുവഴി ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കും. അതിനാൽ ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകളെല്ലാം ഇന്‍ഷുറന്‍സ് ദാതാവിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കില്‍ ക്ലെയിം പിന്നീട് നിരസിക്കപ്പെടാൻ വരെ കാരണമായേക്കാം. ഫോർ വീലറിന് അനുയോജ്യമായ ഇൻഷുറൻസ് പോളിസി കണ്ടെത്തുന്നതിന് പോളിസി കവറേജ്, ആനുകൂല്യങ്ങൾ, പ്രീമിയം വില, അതുപോലെ ഓഫർ ചെയ്യുന്ന സർവീസ് എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത മോട്ടോർ ഇൻഷുറർമാർ വാഗ്ദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് താരതമ്യം ചെയ്യണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








