ഈ പുതിയ നിയമം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി... സര്‍ക്കാര്‍ നടപടിയില്‍ ഞെട്ടി വാഹന ഉടമകള്‍!
വാഹനം ഓടിക്കുന്നവര്‍ എല്ലാവരും ജീവിതത്തല്‍ ഒരുവട്ടമെങ്കിലും പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് (PUC) അല്ലെങ്കില്‍ നമ്മള്‍ നാടന്‍ ഭാഷയില്‍ പറയുന്ന പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ വില മനസ്സിലാക്കിയിട്ടുണ്ടാകും. വണ്ടിയുടെ ബുക്കും പേപ്പറുമെല്ലാം ക്ലിയര്‍ ആണെങ്കിലും പലപ്പോഴും കൃത്യമായി പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൊണ്ടുനടക്കാന്‍ പലരും മറക്കും.
അതുകൊണ്ട് തന്നെ വാഹന പരിശോധന സമയത്ത് പൊലീസിന്റെയും എംവിഡിയുടെയും തുറുപ്പുചീട്ടാണ് PUC സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍ അംഗീകൃത വാഹന പുക പരിശോധന കേന്ദ്രത്തില്‍ എത്തിയാല്‍ നമുക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി ലളിതമാണ്. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് കാറുകള്‍ക്കും ബൈക്കുകള്‍ക്കും PUC സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ പോകുകയാണ്.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആണ് PUC സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്. 2023 നവംബര്‍ 1 മുതല്‍ പുതിയ നിയമം സംസ്ഥാനത്തുടനീളം നടപ്പിലാക്കും.ഇതുപ്രകാരം PUC സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വാഹന ഉടമകള്‍ എല്ലാ നികുതികളും പിഴകളും തീര്‍പ്പാക്കിയിരിക്കണം. നികുതിയും പിഴയും ഒഴിവാക്കാത്ത വാഹനത്തിന് PUC സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.
മാത്രമല്ല PUC സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് റിയല്‍ടൈം ടെയില്‍ പൈപ്പ് എമിഷന്‍ ടെസ്റ്റിംഗിനായി എല്ലാ വാഹനങ്ങളും എമിഷന്‍ ടെസ്റ്റിംഗ് സെന്ററുകളില്‍ ഹാജരാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. PUC സര്‍ട്ടിഫിക്കറ്റ് വിതരണ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം വാഹനങ്ങള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുമാണ് ബംഗാള്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

ഗതാഗത നിയമ ലംഘനത്തിന് ലഭിച്ച ചലാനുകള്‍ തീര്‍പ്പാക്കാത്ത നിരവധി സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ നിരത്തിലോടുന്നതായാണ് ബംഗാള്‍ സര്‍ക്കാര്‍ പറയുന്നത്. ഇനി മുതല്‍ ഈ വാഹനങ്ങള്‍ക്ക് PUC സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ തീര്‍പ്പാക്കാനുള്ള പിഴകള്‍ എല്ലാം ഒടുക്കി തീര്‍ത്തിരിക്കണം. പല സ്ഥലങ്ങളിലും വാഹനം ഹാജരാക്കാതെ PUC സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതിനാല്‍ തന്നെ അനുവദനീയമായ പരിധിയേക്കാള്‍ ഉയര്‍ന്ന തോതില്‍ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന സാഹചര്യമുണ്ടാകുന്നു.
അത് മാത്രമല്ല സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴ ഇനത്തിലും ടാക്‌സ് ആയും എത്തേണ്ട തുകകള്‍ വരാത്ത സാഹചര്യവുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കാണുകയാണ് ബംഗാള്‍ സര്‍ക്കാര്‍ പുത്തന്‍ നീക്കം വഴി. PUC സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വാര്‍ത്ത രാജ്യതലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിന്നുണ്ട്. സാധുവായ PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഡല്‍ഹി ഗതാഗത വകുപ്പ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ചു.
സാധുവായ PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയിലെ നാല് ഇടങ്ങളില്‍ പ്രത്യേക നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. PUC സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയാല്‍ വാഹന ഉടമകള്‍ക്ക് ഗതാഗത വകുപ്പ് നോട്ടീസ് അയയ്ക്കും.
പൈലറ്റ് പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നാല് ഫ്യുവല്‍ സ്റ്റേഷനുകളിലാണ് ഗതാഗത വകുപ്പ് PUC സര്‍ട്ടിഫിക്കറ്റ് വാലിഡിറ്റി വെരിഫിക്കേഷന്‍ സംവിധാനം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ ടൗണ്‍, ശാസ്ത്രി നഗര്‍, മാള്‍ റോഡ്, ഷഹ്ദാര എന്നിവിടങ്ങളിലെ ഫ്യുവല്‍ സ്റ്റേഷനുകളിലാണ് അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ ക്യാമറകള്‍ വാഹന നമ്പര്‍ പ്ലേറ്റ് റീഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ ശേഷം വാഹനത്തിന്റെ വിവരങ്ങള്‍ ഡാറ്റാബേസുമായി ഒത്തുനോക്കും.
സാധുവായ PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വാഹനം ഓടുന്നതെന്ന് കണ്ടെത്തിയാല്‍ നിര്‍ദിഷ്ട രജിസ്‌ട്രേഷന്‍ നമ്പര്‍ ഫ്‌ലാഗ് ചെയ്യുകയും ആ വാഹനത്തിന്റെ ഉടമയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡല്‍ഹി നഗരത്തില്‍ മാത്രം 23 ലക്ഷം വാഹനങ്ങള്‍ സാധുതയുള്ള PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നതായാണ് കണക്കുകള്‍. ഈ പരിപാടിക്ക് മൂക്കുകയറിടാന്‍ പുത്തന്‍ ക്യാമറകളുടെ വരവിനാല്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.


Click it and Unblock the Notifications








