എല്ലാ താമരാക്ഷൻപിളളമാരുടേയും ശ്രദ്ധയ്ക്ക്, ഇനി ചുമ്മാ ചെന്നാൽ പൊല്യൂഷൻ സർട്ടിഫിക്കറ്റില്ല, ചെയ്യേണ്ടത് ഇങ്ങനെ

വാഹനത്തിൻ്റെ പുക പരിശോധിച്ച് സർട്ടിഫിക്കറ്റ് എടുക്കാറുളളവരാണ് നമ്മൾ എല്ലാവരും. എന്നാൽ പഴയ പോലെ ചുമ്മാ അങ്ങ് ചെന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന തോതിൽ കൂടുതൽ മലിനീകരണമുണ്ടെങ്കിൽ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോള്‍ ഇരുചക്ര-നാലുചക്ര വാഹനങ്ങളില്‍ ബഹിര്‍ഗമന വാതകങ്ങളുടെ അളവ് വിശകലനം (കാര്‍ബണ്‍മോണോക്‌സൈഡ് കറക്ഷന്‍) ചെയ്യുന്നത്.

ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾ എന്തൊണോ പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷമേ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കു. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് പോലെ തന്നെ പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് പോക്കറ്റിൽ നിന്ന് 1500 രൂപയും പോകുമെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നല്ലതാണ്.

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.

പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.

സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ ​​റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ ​​(ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ഡല്‍ഹിയില്‍ ഗതാഗത വകുപ്പ് അധികാരപ്പെടുത്തിയ 900 പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. നഗരത്തിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. ഫോര്‍ വീലറുകള്‍ക്ക് (പെട്രോള്‍) 80 രൂപയും ഡീസല്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഓരോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും അതിന്റെ വാലിഡിറ്റി തീയതിയും രേഖപ്പെടുത്തിയാവും വരിക.

ഈ കാലയളവിന് ശേഷം അത് പുതുക്കാൻ നിങ്ങൾക്ക് 7 ദിവസവും സാവകാശവുമുണ്ട്. ഇക്കാര്യമാണ് പലർക്കും അറിയില്ലാത്ത ഒന്ന്. പക്ഷേ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പിയുസി പുതുക്കുന്നതാവും അനുയോജ്യമെന്ന കാര്യവും മറക്കേണ്ട. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കാനായില്ലെങ്കിൽ ഈ ഏഴു ദിവസം വാഹന ഉടമയ്ക്ക് ഉപയോഗപ്പെടുത്താനാവും.

അതേസമയം നിങ്ങളൊരു പുത്തൻ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് പിയുസി ഒരു വർഷത്തേക്ക് എടുക്കേണ്ടതില്ല. കാരണം ഇവ ഫാക്ടറിയിൽ നിന്ന് തന്നെ പുകപരിശോധന സർട്ടിഫിക്കറ്റുമായാണ് വരുന്നത്. വാങ്ങിയ ദിവസം മുതൽ കൃത്യമായി ഒരു വർഷത്തേക്ക് ഈ സർട്ടിഫിക്കേഷന് സാധുതയുണ്ട്. ഈ ഒരു വർഷക്കാലയളവിന് ശേഷമാണ് വാഹനത്തിന്റെ പുകപരിശോധന പുറത്തു നിന്നും ചെയ്യേണ്ടത്.

More from DriveSpark

Article Published On: Monday, April 8, 2024, 14:17 [IST]
English summary
Vehicle pollution test new criteria by central government these are the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X