അന്യായ വിൽപ്പനയുമായി വാഹന വിപണി, 15 ശതമാനത്തിൻ്റെ വളർച്ച കൈവരിച്ചു
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ 2024ലെ ആദ്യ മാസത്തെ മൊത്തത്തിലുള്ള വാഹന വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചിരിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്, 2023 ജനുവരിയിലെ 18.49 ലക്ഷം യൂണിറ്റിൽ നിന്ന് 2024 ജനുവരിയിൽ 21.27 ലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്.
ത്രീ വീലർ സെഗ്‌മെൻ്റുകളും പാസഞ്ചർ വാഹന വിഭാഗവുമാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയിരിക്കുന്നത്. ടൂവീലർ വിപണിയിലെ നിരവധി പോസിറ്റീവ് ട്രെൻഡുകൾ വർഷത്തിൻ്റെ ശക്തമായ തുടക്കത്തെ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട വാഹന ലഭ്യത, ഒബിഡി 2-ന് ശേഷമുള്ള ക്രമീകരണങ്ങൾ, പുതിയ മോഡലുകളുടെ അവതരണം, പ്രീമിയം ഓപ്ഷനുകളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഡിമാൻഡ് വർധിക്കാൻ കാരണമായി.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ എംപിവിയായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. റെനോ ട്രൈബര്‍, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് എര്‍ട്ടിഗയുടെ മത്സരം. എങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്നും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയതിന്റെ 10-ാം വാര്‍ഷിം ആഘോഷിച്ച 2022-ലാണ് എംപിവി മാരുതി സുസുക്കി അവസാനമായി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്.
2023-ൽ രാജ്യത്ത് 46,000 മുതൽ 47,000 ആഡംബര വാഹനങ്ങളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 38,000 യൂണിറ്റുകളേക്കാൾ 21% വർധനയും 2019-നെ അപേക്ഷിച്ച് 35% വർദ്ധനയുമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2023-ൽ തങ്ങളുടെ വിൽപ്പന 89% വർധിപ്പിച്ച് 7,931 യൂണിറ്റായിട്ടുണ്ട് എന്നാണ് ഔഡി അറിയിച്ചത്, കഴിഞ്ഞ വിൽപ്പന കലണ്ടറിൽ 4,187 യൂണിറ്റുകളിൽ നിന്ന് മൊത്തത്തിലുള്ള വ്യവസായ വളർച്ചാ നിരക്കിനെ മറികടക്കാൻ സാധിച്ചിട്ടുണ്ട്.

പരമ്പരാഗത ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് പുറമേ, കഴിഞ്ഞ വർഷം ഭീമമായ ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾ, ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വാഹനത്തിൻ്റെ ആവശ്യകതയിൽ മാറ്റവും അത് പോലെ തന്നെ വൻ വർധനവുമുണ്ടായിട്ടുണ്ട് എന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്. വിൽപ്പനയുടെ 42% ഇപ്പോൾ 40 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളാണ് എന്നാണ് കമ്പനിയുടെ കണക്ക്.
ഐസിഇ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കൊപ്പം തന്നെ ഇലക്ട്രിക് വാഹന വിൽപ്പനയിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് എന്നാണ് എംജി മോട്ടോർസ് പറയുന്നത്. 2023 ൽ ബ്രാൻഡിന്റെ ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ ഇലക്ട്രിക് കാറുകൾ നിർണായക പങ്ക് വഹിച്ചതായി വാഹന നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നാണെന്ന് എംജി മോട്ടോർ ഇന്ത്യ അവകാശപ്പെടുന്നു. MG മോട്ടോർ ഇന്ത്യ നിലവിൽ ZS EV, Comet തുടങ്ങിയ ഇലക്ട്രിക് കാറുകളാണ് വിൽക്കുന്നത്. ZS EV യും കോമറ്റും ചേർന്ന് ഇന്നുവരെ ഏകദേശം 20,000 യൂണിറ്റുകൾ വിറ്റഴിച്ചതായിട്ടാണ് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
എംജി നിലവിൽ ഇന്ത്യയിൽ ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ എസ്‌യുവികളാണ് വിൽക്കുന്നത്, രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി 2023ലാണ് എംജി കോമറ്റ് പുറത്തിറക്കിയത്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി, പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം, വാഹന നിർമ്മാതാവ് അതിന്റെ ഇവി ലൈനപ്പും വിപുലീകരിക്കാൻ പോകുകയാണ്.
2028 ഓടെ ഇന്ത്യയിൽ അഞ്ച് പുതിയ കാറുകൾ അവതരിപ്പിക്കാനാണ് എംജി ലക്ഷ്യമിടുന്നത്, അതിൽ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജി മോട്ടോര്‍ ഇന്ത്യയുടെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെയാണ് ജെഎസ്ഡബ്ല്യു ചൈനീസ് കമ്പനിയായ SAIC-യുമായി തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്.


Click it and Unblock the Notifications








