വാഹന ഇൻഷുറൻസ് ഇനി നടുവൊടിക്കും, നിരക്ക് നിശ്ചയിക്കാനുളള അധികാരം ഏപ്രിൽ ഒന്ന് മുതൽ കമ്പനികൾക്ക്
രാജ്യത്ത് ഇൻഷുറൻസുകളുടെ താരിഫ് നിശ്ചയിക്കുന്നത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര സർക്കാർ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയാണ്. താരിഫ് നിരക്ക് നിശ്ചയിക്കാനുളള അധികാരം ഇൻഷുറൻസ് കമ്പനികൾക്ക് നൽകുകയാണ് എന്നതാണ് ഉപഭോക്താക്കളുടെ നെഞ്ച് തകർക്കുന്ന തീരുമാനം.
വാഹനങ്ങളുടെ സിസി, യാത്രക്കാരുടെ എണ്ണം, വാഹനത്തിൻ്റെ ഇനം എന്നീ ഘടകങ്ങൾ പരിഗണിച്ചായിരുന്നു ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ താരിഫുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇനി കമ്പനികൾ നിശ്ചയിക്കാൻ തുടങ്ങി കഴിഞ്ഞാൽ പ്രീമിയം നിരക്ക് എത്ര വരെ ഉയരുമെന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. തുടക്കത്തിൽ സ്വകാര്യ കമ്പനികൾ നിരക്ക് കുറയ്ക്കും എന്ന് വിചാരിച്ചാൽ പോലും പതുക്കെ നിരക്ക് കൂട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഐ.ആര്‍.ഡി.എ.ഐ. നിരക്ക് ഇല്ലാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു കൂടുതല്‍ അധികാരം ലഭിക്കും. എങ്കിലും പോളിസികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐ.യുടെ അനുമതി വേണമെന്ന കര്‍ശനവ്യവസ്ഥ കേന്ദ്ര വിജ്ഞാപനത്തിലുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഒരു കമ്പനിയും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് ഉപഭോക്താക്കളിൽ ആശങ്കയുണർത്തുന്ന മറ്റൊരു കാര്യം.
ഇൻഷുറൻസ് കമ്പനികളുടെ ചില തട്ടിപ്പിൻ്റെ കാര്യങ്ങൾ നോക്കുകയാണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ എങ്ങനെ ഒരു കസ്റ്റമറിന് ഇൻഷുറൻസ് തുക നൽകാതിരിക്കാമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. മറ്റൊന്നും കൊണ്ടല്ല അവരുടെ പ്രവർത്തി ആ വിധത്തിലാണ്. അപകടത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് മടുപ്പിക്കുന്ന ഒരു പ്രക്രിയയായാണ് പലരും കണക്കാക്കുന്നത്. ചെറിയ അപകടങ്ങളാണെങ്കിൽ പരമാവധി ക്ലെയിം ചെയ്യാതെ തന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി വാഹനം ശരിയാക്കുന്നവരാണ് കൂടുതലും.

നോൺ ക്ലെയിം ബോണസ് കുറയാതിരിക്കാനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഒരു അപകടം ഉണ്ടായാൽ ആദ്യം തന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഫയല്‍ ചെയ്യുക എന്നതാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ കാരണം പരിശോധിക്കാന്‍ ശ്രമിക്കും. കൂടാതെ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍, സാക്ഷികള്‍, മറ്റ് ആളുകള്‍ എന്നിവരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങൾ ശേഖരിക്കും.
അതിന് ശേഷം കമ്പനി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കിയതിന് ശേഷം വാഹനം വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധിയായ സര്‍വേയര്‍ ഇവിടെ എത്തി വാഹനത്തിന്റെ കേടുപാടുകള്‍ വലിയിരുത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉടമയ്ക്ക് വാഹനം റിപ്പയര്‍ ചെയ്യുന്നതിനുള്ള പണം ലഭിക്കുക.

50 ശതമാനത്തില്‍ താഴെ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ പോലും ടോട്ടല്‍ ലോസ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിലൂടെയാണ് കമ്പനിയുടെ തട്ടിപ്പ് ആരംഭിക്കുന്നത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകളില്‍ നല്‍കിയിട്ടുള്ള ഇന്‍ഷ്വേഡ് ഡിക്ലേഡ് വാല്യു (ഐ.ഡി.വി) ആണ് ടോട്ടല്‍ ലോസ് ആകുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം. ഇത് വാഹന വിലയെക്കാള്‍ കുറവായിരിക്കും.
പുതിയ കാറില്‍ നോ ക്ലെയിം ബോണസ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍സിബി ആനുകൂല്യമുള്ള നിലവിലെ കാര്‍ വില്‍ക്കണം. മറ്റു വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഡീലര്‍ക്ക് നേരിട്ടു കാര്‍ വില്‍ക്കാം; നോ ക്ലെയിം ബോണസിന് കോട്ടം തട്ടില്ല. എന്നാല്‍ വില്‍പന നടന്നതായുള്ള വില്‍പനപത്രവും ഉടമസ്ഥത കൈമാറിയതായ രേഖയും നേടണം. പോളിസിയുള്ള വ്യക്തി പഴയ കാര്‍ വിറ്റെന്നു കാണിച്ചു ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഔദ്യോഗികമായി കത്ത്/ഇമെയില്‍ അപേക്ഷ അയക്കണം. ഒപ്പം പഴയ കാറില്‍ നേടിയ നോ ക്ലെയിം ബോണസ് പുതിയ കാറില്‍ പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം.


Click it and Unblock the Notifications








