മോഡി കാബിനറ്റ് മന്ത്രിമാരുടെ ആഡംബരക്കാറുകള്‍
നരേന്ദ്രമോഡിയുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയും സ്വത്തുവകകള്‍ വെളിച്ചത്തായിരിക്കുകയാണ്. മന്ത്രിമാരുടെ ബാങ്ക് ബാലന്‍സ്, ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍, ഭൂമി തുടങ്ങിയ വിവരങ്ങളെല്ലാം ഇപ്പോള്‍ pmindia.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
കാബിനറ്റിലെ ചില പ്രധാനികളുടെ പക്കലുള്ള കാറുകള്‍ ഏതെല്ലാമെന്ന് ഇവിടെ പരിശോധിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക

ഹര്‍ഷ് വര്‍ധന്‍
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയാണ് ഹര്‍ഷ് വര്‍ധന്‍.

ഹര്‍ഷ് വര്‍ധന്‍
ഹര്‍ഷ്മ വര്‍ധന്റെ പക്കലുള്ളത് രണ്ട് കാറുകളാണ്. ടൊയോട്ട എട്യോസ് സെഡാനും മാരുതി സെന്‍ എസ്റ്റിലോ ഹാച്ച്ബാക്കും.

സ്മൃതി സുബിന്‍ ഇറാനി
കേന്ദ്രത്തില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് മന്ത്രാലയത്തിലാണ് സ്മൃതി ഇറാനിക്ക് മോഡി സീറ്റു നല്‍കിയത്. തന്റെ കഴിവിനെ കവച്ചുവെക്കുന്ന സൗന്ദര്യം സ്മൃതിക്കുണ്ട്.

സ്മൃതി സുബിന്‍ ഇറാനി
ഇവര്‍ തന്റെ കാര്‍ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. 14,86,260 രൂപ വിലയുള്ള കാറാണ് തനിക്കുള്ളതെന്ന് സ്മൃതിയുടെ സത്യവാങ്മൂലം പറയുന്നു.

നജ്മ ഹെപ്തുള്ള
മോഡി മന്ത്രിസഭയിലെ മുസ്ലിം പേരുകാരിയാണ് നജ്മ. ന്യൂനപക്ഷകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

നജ്മ ഹെപ്തുള്ള
ഒരു 2012 മോഡല്‍ സ്‌കോഡ സൂപ്പര്‍ബാണ് നജ്മയുടെ പക്കലുള്ളത്.

ഡിവി സദാനന്ദഗൗഡ
ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന രാഷ്ട്രീയതാന്ത്രിക്കാണ് സദാനന്ദഗൗഡ. ഇദ്ദേഹം കേന്ദ്രത്തില്‍ റെയില്‍വേ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഡിവി സദാനന്ദഗൗഡ
സദാനന്ദഗൗഡയുടെ പക്കലുള്ളത് ഒരു ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയാണ്.

നിതിന്‍ ഗഡ്കരി
റോഡ് ഗതാഗതം കൈകാര്യം ചെയ്യുന്നു മോഡി മന്ത്രിസഭയില്‍ നിതിന്‍ ഗഡ്കരി.

നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരിയുടെ പക്കലുള്ളത് നാല് വാഹനങ്ങളാണ്. അംബാസ്സഡര്‍ സെഡാന്‍, ഇന്നോവ എംപിവി, ഔട്‌ലാന്‍ഡര്‍ എസ്‌യുവി, ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ എന്നിവ.

അരുണ്‍ ജയ്റ്റ്‌ലി
മോഡിമന്ത്രിസഭയില്‍ കാഴ്ചയില്‍ ഏറ്റവും എലീറ്റും മാന്യനുമായയാള്‍ അരുണ്‍ ജയ്റ്റ്‌ലിയാണെന്നു പറയാം. ഇദ്ദേഹം ആഡംബരക്കാറുകളുടെ ഒരു തോഴന്‍ കൂടിയാണ്. മോഡിയുടെ പ്രിയപ്പെട്ട വകുപ്പായ കോര്‍പറേറ്റ് കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കലാണിരിക്കുന്നത്. ജയ്റ്റ്‌ലിയുടെ പക്കല്‍ അഞ്ച് വാഹനങ്ങളുണ്ട്. അവ അടുത്ത താളുകളില്‍ കാണാം

അരുണ്‍ ജയ്റ്റ്‌ലി
അരുണ്‍ ജയ്റ്റ്‌ലിയുടെ പക്കലുള്ളവയില്‍ 2012 മോഡല്‍ മെഴ്‌സിഡിസ് ബെന്‍സ് കാര്‍ ഉള്‍പെടുന്നു.

അരുണ്‍ ജയ്റ്റ്‌ലി
അരുണ്‍ ജയ്റ്റ്‌ലിയുടെ പക്കല്‍ 2006 മോഡല്‍ ബിഎംഡബ്ല്യു കാറും ഉണ്ട്.

അരുണ്‍ ജയ്റ്റ്‌ലി
ജയ്റ്റ്‌ലി 2009 മോഡല്‍ ഹോണ്ട അക്കോര്‍ഡ് സ്വന്തമാക്കി വെച്ചിരിക്കുന്നു.

അരുണ്‍ ജയ്റ്റ്‌ലി
ഒരു പോഷെ കാറാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ പക്കലുള്ളവയില്‍ ഏറ്റഴും വിലപിടിപ്പുള്ളത്. (2008 മോഡല്‍)

അരുണ്‍ ജയ്റ്റ്‌ലി
2011 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

സുഷ്മ സ്വരാജ്
മോഡി മന്ത്രിസഭയില്‍ വിദേശകാര്യം കൈകാര്യം ചെയ്യുന്ന സുഷ്മാ സ്വരാജിന്റെ പക്കലുള്ള വാഹനവും വെളിപ്പെട്ടിട്ടുണ്ട്.

സുഷ്മ സ്വരാജ്
വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജിന്റെ പക്കലുള്ളത് 2004 മോഡല്‍ മെഴ്‌സിഡിസ് സി ക്ലാസ് ആണ്.


Click it and Unblock the Notifications








