Bad Tyre മോശം ടയറുള്ള കാറുകള്‍ക്ക് എക്പ്രസ്‌വേയില്‍ നിരോധനം! തെറ്റിച്ചാല്‍ പിഴ 20,000 രൂപ

കാര്‍ അല്ല ഏത് വാഹനം ഓടിക്കുമ്പോഴും നമ്മുടെ ശ്രദ്ധ എത്തേണ്ട ചില ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടയറുകള്‍. ടയറുകള്‍ എപ്പോഴും കണ്ടീഷനായിരിക്കേണ്ടത് നമ്മുടെ സുരക്ഷയുടെ കൂടി ഭാഗമാണ്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടയറിന്റെ കണ്ടീഷന്‍ പരിശോധിക്കുക എന്നത് അത്യാവശ്യ കാര്യത്തില്‍ പെടുന്നതാണ്.

എന്നാല്‍ നമ്മില്‍ പലരും ഇക്കാര്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ടയറുകളുടെ കാര്യം തന്നെ മറക്കുന്ന അവസ്ഥയാണ്. എന്നാല്‍ നിങ്ങളുടെ കാറുകളുടെ ടയര്‍ മോശമായാല്‍ അത് വലിയ അപകടങ്ങള്‍ക്ക് തിരികൊളുത്തിയേക്കാം. അതിനാല്‍ തന്നെ ടയറുകളുടെ അവസ്ഥ റോഡ് സുരക്ഷയുടെ കാര്യത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഇതിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നാഗ്പൂര്‍ റൂറല്‍ ആര്‍ടിഒ.

bad-tyre

സമൃദ്ധി മഹാമാര്‍ഗ് എന്നറിയപ്പെടുന്ന നാഗ്പൂര്‍-മുംബൈ എക്സ്പ്രസ് വേയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് നാഗ്പൂര്‍ റൂറല്‍ ആര്‍ടിഒ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നാഗ്പൂര്‍-മുംബൈ എക്‌സ്പ്രസ് വേയില്‍ ടയര്‍ മോശമായ വാഹനങ്ങള്‍ക്ക് ആര്‍ടിഒ വിലക്കേര്‍പ്പെടുത്തി. നിയമലംഘകര്‍ക്ക് 20,000 രൂപയായിരിക്കും പിഴ ചുമത്തുക. നാഗ്പൂര്‍-മുംബൈ എക്‌സ്പ്രസ്‌വേയില്‍ സമീപകാലത്തായി അപകടനിരക്ക് ഉയര്‍ന്നിരുന്നു. മോശം ടയര്‍ കണ്ടീഷന്‍ മൂലമായിരുന്നു ഈ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ കൈകൊള്ളാന്‍ ആര്‍ടിഒ അധികാരികള്‍ തീരുമാനിച്ചത്. എക്സ്പ്രസ് വേയിലെ ഫ്‌ലാറ്റ് ടയറുകളുടെ നിരക്ക് 15 ശതമാനവും ടയര്‍ പൊട്ടുന്നതിന്റെ നിരക്ക് 12 ശതമാനവുമാണ്. ടയറുകളുടെ പരിപാലനത്തില്‍ ജനങ്ങള്‍ എത്ര അശ്രദ്ധരാണെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ അതിന് നാം നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്. കഴിഞ്ഞ നാല് മാസത്തിനിടെ നാഗ്പൂര്‍-മുംബൈ എക്പ്രസ്‌വേ 22 മാരക അപകടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

expressway

അപകങ്ങളില്‍ 36 ജീവനുകളാണ് പൊലിഞ്ഞത്. പുതിയ ക്യാമ്പയിനിന്റെ ഭാഗമായി ആര്‍ടിഒ ഫ്‌ലയിംഗ് സ്‌ക്വാഡ് ഹൈവേയില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധനക്കിടെ ടയറിന്റെ അവസ്ഥ മോശമായ മൂന്ന് വാഹനങ്ങളെ തടഞ്ഞ സ്‌ക്വാഡ് ഇവയെ നാഗ്പൂര്‍-മുംബൈ എക്‌സ്പ്രസ്‌വേയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. പരിശോധനക്കിടെ ലെയ്ന്‍ മാറ്റ ചട്ടങ്ങള്‍ പാലിക്കാത്ത മൂന്ന് വാഹനങ്ങള്‍ക്കും സ്‌ക്വാഡ് പിഴ ചുമത്തി.

കാറിന്റെ മറ്റ് ഏതൊരു ഭാഗവും പോലെ നന്നായി പരിപാലിക്കപ്പെടേണ്ട ഒരു ഭാഗമാണ് ടയര്‍. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ടയര്‍ നല്ല ഷെയ്പ്പില്‍ ഇരിക്കുന്നുവെന്ന് ഉടമ അല്ലെങ്കില്‍ ഡ്രൈവര്‍ തന്നെ ഉറപ്പാക്കേണ്ടതാണ്. മറ്റേതൊരു ഭാഗത്തെയും പോലെ വാഹന ഉടമ ടയറുകളുടെ അവസ്ഥ പതിവായി പരിശോധിക്കണം. നമ്മുടെ നാട്ടില്‍ ഓരോ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമ്പോള്‍ അതിന് കൃത്യമായ കാരണങ്ങളും ഉണ്ടാകും. മോശം ടയറുകള്‍ അപകടങ്ങള്‍ക്ക് കാരണമായതിനാലാണ് ആര്‍ടിഒ എക്‌സ്പ്രസ്‌വേയില്‍ ഇത്തരമൊരു നടപടി എടുത്തത്.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും മറ്റ് വാഹനങ്ങളില്‍ ഇടിക്കാതിരിക്കാനും വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെടാതിരിക്കാനും വാഹനം നേര്‍രേഖയില്‍ നിര്‍ത്താന്‍ ശ്രമിക്കാം.എക്‌സ്പ്രസ്‌വേകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ടയറുകളുടെ കണ്ടീഷന്‍ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എക്‌സ്പ്രസ് വേകളില്‍, വേഗത പരിധി കൂടുതലാണല്ലോ.

വാഹനങ്ങള്‍ സാധാരണയായി 100 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയില്‍ പായുമ്പോള്‍ ടയറിന്റെ അവസ്ഥ മോശമാണെങ്കില്‍ അത് ബ്രേക്കിംഗിനെ ബാധിക്കും. കൂടാതെ വാഹനം തെന്നിമാറാനോ നിയന്ത്രണം നഷ്ടപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ്. എക്സ്പ്രസ്വേകളില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്നത് കാരണം ടയറുകള്‍ ചൂടാകും. ഇതേ കാരണം കൊണ്ട് ടയറുകളുടെ ഉള്ളില്‍ വാതകങ്ങള്‍ നിറഞ്ഞാണ് അവ പൊട്ടുന്നത്. എന്നാല്‍ ഇത് പുതിയ ടയറുകളുടെ കാര്യത്തിലും ബാധകമാണെന്ന കാര്യം ശ്രദ്ധിക്കണം.

bad tyre

എക്‌സ്പ്രസ്‌വേകളില്‍ നിര്‍മ്മാതാവ് ശുപാര്‍ശ ചെയ്യുന്ന ഒപ്റ്റിമല്‍ ടയര്‍ പ്രഷര്‍ നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. കാറ്റ് കുറഞ്ഞ ടയറുകള്‍ ചൂടാകുമ്പോള്‍ അമിതമായ കാറ്റ് നിറച്ച ടയറുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. രാജ്യത്തെ സുപ്രധാന പാതകളില്‍ ഒന്നായ ഗ്രേറ്റര്‍ നോയിഡയെയും ആഗ്രയെയും ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ്വേയിലും ടയറുകള്‍ പൊട്ടി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ടയറുകളുടെ തേയ്മാനവും അതിന്റെ അവസ്ഥയും ഇടക്കിവെ പരിശോധിക്കുന്നതാണ് നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്ക് നല്ലത്. ഒരു എക്‌സ്പ്രസ്‌വേയില്‍ ടയര്‍പൊട്ടി അപകടം ഉണ്ടാകുന്നത് മറ്റ് വാഹനങ്ങളെ കൂടിയാണ് ബാധിക്കുന്നത്. വാഹനത്തിന് മതിയായ ഗ്രിപ്പ് നല്‍കാന്‍ ടയറുകള്‍ക്ക് കുറഞ്ഞത് 1.5 എംഎം ട്രെഡ് ഉണ്ടായിരിക്കണം. അത്‌പോലെ തന്നെ ടയറുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കുള്ള മറ്റൊരു കാരണം അമിതഭാരം കയറ്റുന്നതാണ്.

വാഹനത്തില്‍ അമിതഭാരം കയറ്റുമ്പോള്‍ അത് ടയറില്‍ അധിക സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നു. ഇത്മൂലം ടയര്‍ പൊട്ടുകയും അപകടങ്ങള്‍ക്കും കാരണമാകുയും ചെയ്യും. അതിനാല്‍ ടയര്‍ തേയ്മാനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം വാഹനങ്ങളില്‍ അമിതഭാരം കയറ്റാതിരിക്കാനും ശ്രദ്ധിക്കുക. അധികാരികള്‍ ഇത്തരം നിയമങ്ങളും നിര്‍ദേശങ്ങളും കൊണ്ട് വരുന്നത് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് കരുതി അവ പാലിക്കാം.

More from DriveSpark

Article Published On: Wednesday, April 19, 2023, 10:05 [IST]
English summary
Vehicles with bad tyres banned in this expressway heavy fine for violators
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X