കാട് മടുത്ത് XUV 5OO -യിൽ നാട്ടിലേക്ക് എത്തി; ബോണറ്റിനുളളിൽ രാജവെമ്പാല, വീഡിയോ വൈറൽ

മഴക്കാലത്ത് കാറുകളിലും സ്കൂട്ടറുകളിലും ഇഴജന്തുക്കൾ കയറിയിരിക്കാനുളള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലുളള പല വീഡിയോകളും വാർത്തകളും നമ്മൾ ഇതിനുമുൻപ് നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതുപോലെയുളള പല കേസുകളിലും ഈ മൃഗങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയും പിന്നീട് കാട്ടിലേക്ക് തിരികെ വിടുകയുമാണ് ചെയ്യാറ്. മഹീന്ദ്ര XUV500-ന്റെ ബോണറ്റിനടിയിൽ നിന്ന് ഒരു രാജവെമ്പാലയെ പുറത്തെടുത്ത വീഡിയോ ഇപ്പോൾ വൈറലാണ്.

കൊല്ലം ജില്ലയിലെ ശൂർനാട് മേഖലയിലാണ് സംഭവം. പത്തനംതിട്ട ജില്ലയിലെ ഹിൽസ്റ്റേഷനും വിനോദസഞ്ചാരകേന്ദ്രവുമായ ഗവിയിൽ നിന്ന് മടങ്ങുകയായിരുന്നു എക്‌സ്‌യുവി500ന്റെ ഉടമ. ഗവിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് എസ്‌യുവി ഉടമ പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. പാമ്പിൻ്റെ ദേഹത്ത് വാഹനം കയറാതിരിക്കാൻ ഡ്രൈവർ ഉടൻ ബ്രേക്ക് ചവിട്ടി. പാമ്പ് സുരക്ഷിതമായി റോഡ് മുറിച്ചുകടന്നിട്ടുണ്ടോയെന്നും കാറിനടിയിൽ പാമ്പ് ഇല്ലെന്ന് ഉറപ്പിച്ച ശേഷം യാത്ര തുടർന്നു.

കാട് മടുത്ത് XUV 5OO -യിൽ നാട്ടിലേക്ക് എത്തി; ബോണറ്റിനുളളിൽ രാജവെമ്പാല, വീഡിയോ വൈറൽ

മടക്കയാത്രയിൽ ഒരു കടയുടെ അടുത്ത് നിർത്തിയപ്പോൾ ഒരു തെരുവ് നായ കാറിന് നേരെ കുരയ്ക്കാൻ തുടങ്ങി. സംശയം തോന്നിയ ഉടമ കാർ വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി കാർ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടിലേക്ക് കാർ ഓടിച്ചു. കാർ പാർക്ക് ചെയ്തപ്പോൾ, വീട്ടിലെ നായ വിചിത്രമായി പെരുമാറുന്നത് ഉടമ ശ്രദ്ധിച്ചു. ബോണറ്റിനടിയിൽ നായ മണം പിടിച്ച് കുരയ്ക്കുകയായിരുന്നു. ഉടമ പാമ്പ് പിടിക്കുന്നതിൽ വിദഗ്ദനായ വാവ സുരേഷിനെ വിവരമറിയിക്കുകയും അദ്ദേഹം എത്തുകയും ചെയ്തു.

ശ്രദ്ധാപൂർവ്വം കവർ നീക്കംചെയ്ത് പാമ്പിനെ കണ്ടെത്തി, അത് ഒരു രാജവെമ്പാലയായി. ഇത് വളരെ വിഷമുള്ള പാമ്പാണ്, അത് കാറിന്റെ ക്യാബിനിലേക്ക് കടക്കുകയോ വീട്ടിൽ പാർക്ക് ചെയ്‌തിരിക്കുമ്പോൾ രക്ഷപ്പെടുകയോ ചെയ്യാതിരുന്നത് ഭാഗ്യമായി. പാമ്പ് പിടിത്തക്കാരൻ പാമ്പിനെ രക്ഷപ്പെടുത്തി വീണ്ടും കാട്ടിലേക്ക് വിട്ടയച്ചിരിക്കാനാണ് സാധ്യത. പാമ്പ് പോലുള്ള ഉരഗങ്ങൾ തണുത്ത രക്തമുള്ള മൃഗങ്ങളാണ്, അന്തരീക്ഷം തണുത്തുറഞ്ഞാൽ ശരീര താപനില നിയന്ത്രിക്കാൻ ചൂട് തേടി വരും.

കാട് മടുത്ത് XUV 5OO -യിൽ നാട്ടിലേക്ക് എത്തി; ബോണറ്റിനുളളിൽ രാജവെമ്പാല, വീഡിയോ വൈറൽ

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. മൺസൂൺ സീസൺ കഴിഞ്ഞായാലും കേരളത്തിൽ മഴയിപ്പോൾ തകർക്കുകയാണ്. പക്ഷേ മഴയായാലും വെയിലായാലും നമുക്ക് യാത്രകൾ ഒഴിവാക്കാവാത്ത കാര്യമാണ്. ജോലിക്ക് പോവാനായാലും മറ്റ് ആവശ്യങ്ങൾക്കായാലും വഴിയിലറങ്ങാതെ തരമില്ല. എല്ലാവർക്കും വാഹനങ്ങളുള്ളതിനാൽ മഴക്കാലത്ത് അൽപം ശ്രദ്ധകൂടുതൽ വേണ്ടി വരുന്ന സമയമാണിത്.

ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.

മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കുകയും അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധ. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.

More from DriveSpark

Article Published On: Tuesday, October 31, 2023, 10:51 [IST]
English summary
Venomous snake king cobra hides under the bonnet of mahindra xuv 500 in kerala viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X