വണ്ടിക്കമ്പത്തില്‍ അംബാനിക്ക് മലയാളി എതിരാളി! കേരളത്തിലെ ആദ്യ റെവല്‍റ്റോയും വേണുച്ചേട്ടന് സ്വന്തം

വേണു ഗോപാലകൃഷ്ണന്‍ (Venu Gopalakrishnan) എന്ന പേര് ഇപ്പോള്‍ കേരളത്തിലെ വണ്ടിപ്രാന്തന്‍മാര്‍ക്ക് സുപരിചിതമാണ്. 450 കോടി വിറ്റുവരവും 1000-ത്തിലേറെ ജീവനക്കാരുമുള്ള ലിറ്റ്മസ്7 എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയാണെങ്കിലും വാഹനകമ്പമാണ് അദ്ദേഹത്തെ പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തനാക്കിയത്. തന്റെ ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെ കാറിന് 'KL 07 DG 007' എന്ന ഫാന്‍സ് നമ്പര്‍ ലഭിക്കാനായി 45.99 ലക്ഷം രൂപ പൊടിച്ചാണ് ഇദ്ദേഹം ആദ്യം വാര്‍ത്തകളില്‍ താരമായത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ വാഹന നമ്പര്‍ എന്ന റെക്കോഡ് ഇത് നേടി. ഇത് ദേശീയ തലത്തില്‍ വാര്‍ത്തയായി.

ശേഷം 16 കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കുന്ന വ്യക്തിയെന്ന നേട്ടവും വേണുഗോപകൃഷ്ണന്‍ സ്വന്തമാക്കി. ഇത് കൂടാതെ അടുത്ത കാലത്ത് തന്നെ ലംബോര്‍ഗിനി സ്റ്റെറാറ്റോയും മെര്‍സിഡീസ് ജിവാഗണും, ബിഎംഡബ്ല്യു M 1000 XR മോട്ടോര്‍സൈക്കിള്‍ എന്നിവയും വേണു തന്റെ കാലിഷ് ഗാരജിലെത്തിച്ചു.

venu gopalakrishnan buys lamborghini reveulto

ഒരാഴ്ച മുമ്പാണ് ഇദ്ദേഹം ബിഎംഡബ്ല്യു M4 CS സ്വന്തമാക്കിയത്. ഈ പെര്‍ഫോമന്‍സ് മോഡല്‍ ട്രാക്കില്‍ പറപ്പിക്കുന്ന വീഡിയോ കാലിഷ് ഗരാജ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ആദ്യത്തെ ലംബോര്‍ഗിനി റെവല്‍റ്റോ ഉടമയായി മാറിയിരിക്കുകയാണ് വേണുഗോപാലകൃഷ്ണന്‍. വെര്‍ഡേ ലാറസ് കളര്‍ ഓപ്ഷനിലുള്ള കാര്‍ വേണു വാങ്ങുന്നതിന്റെ ഡെലിവറി ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

2023 ഡിസംബറിലാണ് ലംബോര്‍ഗിനി റെവല്‍റ്റോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഐതിഹാസിക മോഡലായ അവന്റഡോറിന്റെ പകരമായാണ് ലംബോര്‍ഗിനി ഈ കാര്‍ വിപണിയിലെത്തിച്ചത്. ലംബോര്‍ഗിനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ കാര്‍ ആണ് റെവല്‍റ്റോ. ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന കാറിന്റെ വില 8.70 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വില മാത്രമാണ് ഇത്. കൊച്ചിയില്‍ ഈ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 11.03 കോടി രൂപയാണ്.

venu gopalakrishnan buys lamborghini reveulto

ലംബോര്‍ഗിനിയുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പര്‍ കാറിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് 6.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് V12 പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. കമ്പനിയുടെ ഏറ്റവും ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ എഞ്ചിന്‍ 825 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. കാറിലെ ഹൈബ്രിഡ് സിസ്റ്റം 3.8 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

മുന്നില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളും പിന്നില്‍ ഒരു ഇലക്ട്രിക് മോട്ടോറുമുണ്ട്. മൊത്തത്തില്‍ കാര്‍ 1015 PS പവറും 807 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എഞ്ചിന്‍ 8-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 2.5 സെക്കന്‍ഡിനുള്ളില്‍ ഈ കാറിന് 0-100 kmph വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പരമാവധി വേഗത.

venu gopalakrishnan buys lamborghini reveulto

ഡിസൈന്‍ വശം Y- ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ടെയില്‍ ലൈറ്റുകളും ലഭിക്കുന്നു. ഹൈ മൗണ്ടഡ് ഹെക്‌സഗണല്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടുകള്‍, മുന്നില്‍ 20 ഇഞ്ച് വീലുകള്‍, പിന്നില്‍ 21 ഇഞ്ച് വീലുകള്‍, സിസര്‍ ഡോറുകള്‍ എന്നിവ ഉപയോഗിച്ച് ഇത് വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത മോണോ-ഫ്യൂസലേജ് ഷാസിയാണ് ഈ ലംബോര്‍ഗിനി കാറിന്റെ അടിത്തറ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 26, 2025, 15:30 [IST]
English summary
Venu gopalakrishnan becomes proud owner of keralas first lamborghini reveulto worth rs 11 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X