ലിയനാര്‍ഡിന്‍റെ വെസ്പ മേശവിളക്കുകള്‍

വെസ്പ എന്നാല്‍ ഒരു സ്കൂട്ടര്‍ മാത്രമല്ല. ലോകത്തിലെ ക്ലാസിക് സൗന്ദര്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആദ്യ പത്തിലൊരാളായി വെസ്പ സ്കൂട്ടറുണ്ടായിരിക്കും. ഈ ഡിസൈനിന് ആഗോളതലത്തില്‍ ലഭിച്ച വന്‍ സ്വീകാര്യത പ്യൂജിയോ എന്ന കമ്പനിയുടെ തലേലെഴുത്ത് തന്നെ മാറ്റിക്കളഞ്ഞു. നമ്മുടെ നാട്ടില്‍ ഇന്ന് തലങ്ങും വിലങ്ങും പായുന്ന ബജാജ് ഓട്ടോറിക്ഷകളുടെ വരെ തന്ത ഇവനാണ്.

ഈയിടെയാണ് വെസ്പ 125 സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പിന്‍വലിച്ചിലിനു ശേഷമുള്ള പ്യാജിയോയുടെ കടന്നുവരവ് ഈ ക്ലാസിക് ഡിസൈനിനെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ആധുനികമായ ഡിസൈന്‍ സമവാക്യങ്ങളുമായി വെസ്പയുടെ ക്ലാസിക് സൗന്ദര്യത്തെ മനോഹരമായി സംയോജിപ്പിക്കുകയാണ് 125ല്‍ കമ്പനി ചെയ്തിരിക്കുന്നത്. ബ്രാന്‍ഡ് ഇമേജ് നിര്‍മിതി മാത്രം ലക്ഷ്യമിട്ടാണ് ഈ വാഹനം ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ വില അല്‍പം കൂടുതലുമാണ്.

ലാംപോനി ലിയനാര്‍ഡ് എന്ന കലാകാരന്‍ വെസ്പയുടെ ക്ലാസിക് സൗന്ദര്യത്തെ നിരത്തില്‍ നിന്ന് വീട്ടിനകത്തേക്ക് കൂട്ടുകയാണ്. സമാനമായ ഡിസൈനില്‍ ടേബിള്‍ ലാമ്പുകള്‍ നിര്‍മിച്ചാണ് ലിയനാര്‍ഡ് ശ്രദ്ധ നേടുന്നത്. വെസ്പയുടെ ഹെഡ്‍ലൈറ്റുകള്‍ നേരിട്ട് വിദഗ്ധമായി ഇദ്ദേഹം ഉപയോഗിക്കുന്നു.

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

ഈ ടേബിള്‍ ലാമ്പുകള്‍ക്ക് 96,000 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെ വിലയുണ്ട്. വാങ്ങിയൊരെണ്ണം വീട്ടില്‍ വെച്ചാല്‍ ഇരിക്കുന്ന ടേബിള്‍ കത്തും എന്നത് കട്ടായം!

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

പറഞ്ഞാലുടനെ സാധനം കൈയില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. 25 ദിവസമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാകണം.

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

ലിയനാര്‍ഡ് ഒറ്റയ്ക്കാണ് ഇതെല്ലാം ഉണ്ടാക്കുന്നതെന്ന് അറിയുക. ഓര്‍ഡര്‍ ചെയ്തതിനു ശേഷം തിരക്കു കൂട്ടാന്‍ നില്‍ക്കരുത്.

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

വാഹനങ്ങളുടെ ഒറിജിനല്‍ ഘടകഭാഗങ്ങള്‍ വിപണിയില്‍ നിന്ന് കിട്ടാനുള്ള വിഷമമാണ് കാത്തിരിപ്പ് സമയം കൂട്ടുന്ന മറ്റൊരു ഘടകം. ഇങ്ങനെ ലഭിക്കുന്ന പാര്‍ടുസുകളുടെ കേടുപാടുകള്‍ തീര്‍ക്കുക എന്ന ജോലി വലിയ പ്രയാസമുള്ള ഒന്നാണ്.

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

എന്തായാലും വെസ്പയില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്.

ലിയനാര്‍ഡിന്‍റെ മേശവിളക്ക്

http://www.lamponislamps.com എന്ന വെബ്‍സൈറ്റില്‍ പോയാല്‍ ലിയനാര്‍ഡിന്‍റെ മേശവിളക്കുകളും മറ്റും കാണാം.

More from DriveSpark

Article Published On: Friday, November 16, 2012, 15:05 [IST]
English summary
Lamponi Leonard, an artist has designed table lamps using original Vespa headlights. He has not only used the head lights but also the rest of the parts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X