12.5 കോടിക്ക് രണ്ട് അപാര്‍ട്‌മെന്റുകള്‍ വിറ്റു! പിന്നാലെ ലക്ഷങ്ങള്‍ പൊടിച്ച് MG M9 സ്വന്തമാക്കി 'ഡ്രീം ഗേള്‍'

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുകയാണ്. മാസ് മാര്‍ക്കറ്റ് ഇവികള്‍ക്ക് പുറമെ പ്രീമിയം വിഭാഗത്തിലും ഒത്തിരി കാറുകള്‍ പുറത്തിറങ്ങുന്നുണ്ട്. പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും പലര്‍ക്കും ഇവികള്‍ വാങ്ങാന്‍ ഇന്നും മടിയാണ്. രാജ്യത്തെ പ്രമുഖരായ സെലിബ്രിറ്റികള്‍ ഇവികള്‍ വാങ്ങിക്കൊണ്ട് ഇവി വിപ്ലവത്തിന് ചൂട്ടുപിടിക്കുന്നുണ്ട്. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയ എംജി കോമെറ്റ് ഇവി മുതല്‍ കോടികള്‍ വിലമതിക്കുന്ന പ്രീമിയം ഇവികള്‍ വരെ സെലിബ്രിറ്റികള്‍ വാങ്ങുന്നു. ഇപ്പോള്‍ ഇലക്ട്രിക് കാര്‍ ഉടമയാകുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് വെറ്ററന്‍ നടി ഹേമ മാലിനി. എംജി M9 ഇലക്ട്രിക് എംപിവിയാണ് ഡ്രീം ഗേള്‍ സ്വന്തമാക്കിയിരിക്കുന്നത്.

1963-ല്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച ഹേമ മാലിനി 1968-ല്‍ പുറത്തിറങ്ങിയ സ്വപ്‌നോ കാ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് താരപദവിയിലേക്ക് ഉയര്‍ന്നത്. 1970-കളിലും 1980-കളിലും ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിമാരില്‍ ഒരാളായി മാറി അവരെ ആരാധകര്‍ സ്‌നേഹപൂര്‍വം 'ഡ്രീം ഗേള്‍' എന്ന് വിളിച്ചു. വെള്ളിത്തിരയില്‍ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ചവച്ച ഹേമ മാലിനി ഒരു മികച്ച ഭരതനാട്യ നര്‍ത്തകി കൂടിയാണ്.

hema malini buys mg m9

സിനിമയ്ക്ക് പുറമെ രണ്ട് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയത്തില്‍ സജീവമായ ഹേമ മാലിനി നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ തനിക്ക് 122.19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ദിവസം മുംബൈയിലെ ഓഷിവാര പ്രദേശത്ത് രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ 12.50 കോടി രൂപയ്ക്ക് വിറ്റതിന് പിന്നാലെയാണ് നടി പ്രീമിയം ഇവി സ്വന്തമാക്കിയിരിക്കുന്നത്.

മുമ്പ് ഹെക്ടര്‍ എസ്‌യുവി സ്വന്തമാക്കിയിരുന്ന നടി ഇപ്പോള്‍ അവര്‍ എംജിയുടെ ഫ്‌ലാഗ്ഷിപ്പ് എംപിവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുകയാണ്. ഹേമ മാലിനി പുതിയ M9 ഇലക്ട്രിക് എംപിവി ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ എംജി സെലക്ട് മുംബൈ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ നടിയുടെ വസതിയില്‍ വെച്ചായിരുന്നു വാഹനം കൈമാറിയത്. ഡെലിവറി കഴിഞ്ഞ് ഹൈന്ദവ ആചാരപ്രകാരം പൂജ നടത്തി ശേഷം നടി ഈ ഇലക്ട്രിക് എംപിവി ഓടിച്ചുനോക്കി.

hema malini buys mg m9

എംജി M9 അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍ റിച്ചായ മോഡലുകളില്‍ ഒന്നാണ്. ലോവര്‍-സെറ്റ് ഹെഡ്ലാമ്പുകള്‍, വലിയ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ്ങുകള്‍, വലിയ കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍, സെല്‍ഫ്-ഹീലിംഗ് കോണ്ടിനെന്റല്‍ കോണ്ടിസീല്‍ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക് ടെയില്‍ഗേറ്റ്, റൂഫ് സ്പോയിലര്‍ തുടങ്ങിയവയാണ് എംപിവിയുടെ എക്സ്റ്റീരിയറിന് മാറ്റുകൂട്ടുന്ന ഘടകങ്ങള്‍.

എംപിവിയുടെ അകത്തളത്തിലെ പ്രധാന ഹൈലൈറ്റ് രണ്ടാംനിരയില്‍ ഇരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പവര്‍ഡ് ക്യാപ്റ്റന്‍ സീറ്റുകളാണ്. 12.23 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സിംഗിള്‍-പാനല്‍ സണ്‍റൂഫ്, ഡ്രൈവ് മോഡുകള്‍ തുടങ്ങിയവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍.

mg m9 luxury electric mpv

ഡിജിറ്റല്‍ IRVM, PM 2.5 എയര്‍ ഫില്‍ട്ടര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റുകള്‍, മാനുവല്‍ വിന്‍ഡോ ഷേഡുകള്‍, അധിക സുഖത്തിനായി ഒട്ടോമന്‍ ഫീച്ചര്‍ എന്നിവയെല്ലാം ഇവിയുടെ പ്രത്യേകതയായി പറയാനാവും. ഈ സവിശേഷതകളും ഓരോ സീറ്റിന്റെയും ഹെഡ്റെസ്റ്റുകളിലെ ടച്ച്സ്‌ക്രീനുകള്‍ വഴി എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. എസി വെന്റുകളും യുഎസ്ബി-എ കണക്റ്റിവിറ്റി എന്നിവക്കൊപ്പം വെഹിക്കിള്‍ ടു ലോഡ് (V2L), വെഹിക്കിള്‍ ടു വെഹിക്കിള്‍ (V2V) ഫംഗ്ഷനുകളും ഇവിയിലുണ്ട്.

വലിയ 90 kWh NMC ബാറ്ററി പായ്ക്കാണ് പ്രീമിയം ഇലക്ട്രിക് എംപിവിക്ക് കരുത്ത് പകരുന്നത്. ഇവിയിലെ ഇലക്ട്രിക് മോട്ടോര്‍ 245 PS പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 548 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 30% മുതല്‍ 80% വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 30 മിനിറ്റ് സമയം മതി. നിലവില്‍ ഈ കാറിന്റെ എക്‌സ്‌ഷോറൂം വില 69.90 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Tuesday, September 2, 2025, 18:30 [IST]
English summary
Veteran bollywood actress hema malini buys mg m9 after selling two apartments for rs 12 5 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X