കണ്ടാല്‍ 69 ആയെന്ന് പറയില്ല! സൗന്ദര്യത്തില്‍ യുവനടിമാരെ പിന്നിലാക്കുന്ന നായിക മെര്‍സിഡീസ് വാങ്ങി
പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒത്തിരി നടന്‍മാരെ നാം കണ്ടിട്ടുണ്ട്. മലയാളികളുടെ അഭിമാനമായ മമ്മൂട്ടി ആ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ട്. നടന്‍മാര്‍ മാത്രമല്ല നടിമാരും അക്കുട്ടത്തിലുണ്ട്. അവരില്‍ പ്രധാനിയാണ് വെറ്ററന്‍ ബോളിവുഡ് നടിയായ രേഖ. 'ഉംറാവു ജാന്‍,' 'സില്‍സില,' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ നല്‍കി രേഖ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ അഭിനേത്രിയാണ്. വിഖ്യാത തമിഴ്‌നടന്‍ ജെമിനി ഗണേഷന്റെയും നടി പുഷ്പവല്ലിയുടെയും മകളായ രേഖയുടെ യഥാര്‍ത്ഥ നാമം ഭാനുരേഖ ഗണേഷന്‍ എന്നായിരുന്നു. 55 വര്‍ഷം പിന്നിടുന്ന തന്റെ സിനിമ ജീവിതത്തിനിടയില്‍ 192-ലധികം സിനിമകളില്‍ അവര്‍ വേഷമിട്ടു.
1981-ല്‍ പുറത്തിറങ്ങിയ ഉാംറാവു ജാന്‍ എന്നീ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും രേഖ നേടി. ബോളിവുഡിലെ ഏറ്റവും സമ്പന്നയായ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് രേഖ. യുവ താര സുന്ദരിമാരെ വരെ വെല്ലുന്ന ലുക്കിലാണ് രേഖ പലപ്പോഴും പൊതുമധ്യത്തിലും താരനിശകളിലുമെല്ലാം പങ്കെടുക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 332 കോടി രൂപയുടെ ആസ്തിയുള്ള രേഖ 5 കോടി രൂപ വരെ ബ്രാന്‍ഡ് പ്രമോഷന് വേണ്ടി ഈടാക്കാറുണ്ട്.

ആഡംബര ജീവിത ശൈലി പിന്തുടരുന്ന രേഖ കാറുകള്‍ വാങ്ങാനും കോടികള്‍ പൊടിക്കുന്നു. 6 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് സ്വന്തമായുള്ള ചുരുക്കം ചില ബോളിവുഡ് നടിമാരില്‍ ഒരാളാണ് രേഖ. ഇപ്പോള്‍ വെറ്ററന്‍ നടി ഒരു മെര്‍സിഡീസ് സ്വന്തമാക്കിയതായാണ് വിവരം. കാര്‍സ് ഫോര്‍യൂ എന്ന യൂട്യൂബ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി വാങ്ങിയ കാറില്‍ രേഖ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറാണ്.
ആഡംബരവും പെര്‍ഫോമന്‍സും സമന്വയിപ്പിക്കുന്ന കാറുകളോടുള്ള രേഖയുടെ ഇഷ്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. മെര്‍സിഡീസ് AMG GLC 43 4Matic എന്ന പ്രീമിയം എസ്‌യുവിയാണ് രേഖ തന്റെ കാര്‍ ശേഖരത്തിലേക്ക് ചേര്‍ത്തതെന്നാണ് തോന്നുന്നത്. രേഖ വിമാനത്താവളത്തിലെത്തിയ ഈ പ്രത്യേക മോഡല്‍ 2018-നും 2019-നും ഇടയില്‍ വാങ്ങിയ GLC 43 AMG-യുടെ ആദ്യ തലമുറയാണെന്ന് വിശ്വസിക്കപ്പെടുന്നു.

വാഹനത്തിന്റെ പഴക്കം കണക്കിലെടുക്കുമ്പോള്‍ രേഖ ഒരു യൂസ്ഡ് മോഡല്‍ തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കാം. 2019 മുതല്‍ GLC 43 നിരവധി അപ്ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. രേഖ വാങ്ങിയ പതിപ്പിനെ മെച്ചപ്പെടുത്തിയ ഫീച്ചര്‍ ലിസ്റ്റുമായാണ് പുതിയ തലമുറ മോഡല്‍ വരുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി (CBU) ഇന്ത്യയില്‍ എത്തിക്കുന്ന മെര്‍സിഡീസ് AMG GLC 43 4MATIC ന്റെ നിലവിലെ ആവര്‍ത്തനത്തിന് ഏകദേശം 1.1 കോടി രൂപയാണ് എക്‌സ്-ഷോറൂം വില.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് പ്രീമിയം എസ്‌യുവിയുടെ പുത്തന്‍ പതിപ്പ് ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ തീരത്തെത്തിച്ചത്. മികച്ച സ്വീകാര്യതയാണ് കാറിന് ലഭിക്കുന്നത്. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ജോടിയാക്കിയ 2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. 416 bhp പവറും 500 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാക്കുന്ന ഈ മോട്ടോറിനൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് അധികമായി 31 bhp നല്‍കുന്നു.
പെര്‍ഫോമന്‍സ് നോക്കിയാല്‍ ഈ കാറിന് വെറും 4.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട്+, റേസ് എന്നീ നാല് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4MATIC ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വാഹനത്തിന്റെ സവിശേഷതയാണ്. വാഹനത്തിന്റെ ചടുലത കൂട്ടാനായി ഒരു റിയര്‍-വീല്‍ സ്റ്റിയറിംഗ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാര്‍ബണ്‍-ഫൈബര്‍ സ്റ്റിയറിംഗ് വീല്‍, ചുവന്ന സീറ്റ് ബെല്‍റ്റുകളുള്ള സ്പോര്‍ട്സ് സീറ്റുകള്‍, എഎംജി തീമുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ എഎംജി-നിര്‍ദ്ദിഷ്ട ഘടകങ്ങളാല്‍ അലങ്കരിച്ച GLC 43 എസ്‌യുവിയുടെ ഇന്റീരിയറില്‍ ആഡംബരവും സ്പോര്‍ടിനസും വ്യാപിച്ചിരിക്കുന്നു. ക്യാബിനില്‍ 11.9 ഇഞ്ച് വെര്‍ട്ടിക്കല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു.
ഡ്രൈവ് സെറ്റിംഗ്‌സ് ക്രമീകരിക്കുന്നതിന് എഎംജി-നിര്‍ദ്ദിഷ്ട ബട്ടണും 12.3 ഇഞ്ച് ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫീച്ചര്‍ ചെയ്യുന്നു. കൂടുതല്‍ സൗകര്യത്തിനും ആഡംബരത്തിനുമായി പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു.
മെര്‍സിഡീസ് കൂടാത ഒരു ആഡംബര ഇലക്ട്രിക് കാറും രേഖക്ക് സ്വന്തമായുണ്ട്. ബിഎംഡബ്ല്യു i7 ഇലക്ട്രിക് ലക്ഷ്വറി സെഡാന്‍ ഓക്സൈഡ് ഗ്രേ നിറത്തിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. നിരവധി ആഡംബര സവിശേഷതകള്‍ കുത്തിനിറച്ചെത്തുന്ന ഇവിക്ക് 591 മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുണ്ട്. 2.03 കോടിയാണ് ബിഎംഡബ്ല്യു ഇലക്ട്രിക് സെഡാന്റെ എക്‌സ്-ഷോറൂം. രേഖയുടെ ഗരാജിലെ ഏറ്റവും വിലകൂടിയ കാറുകളില്‍ ഒന്നായി ഇത് മാറുന്നു.


Click it and Unblock the Notifications








