ചെവി പൊത്തുക, കണ്ണ് തുറന്ന് കാണുക!!
ഈയിടെ പുറത്തു വന്ന ഒരു പഠനം പറയുന്നത് കാറോടിക്കുന്നവരില്‍ 90 ശതമാനം പേരും പാട്ട് കേള്‍ക്കുന്നതായാണ്. ഇതില്‍നിന്നു തന്നെ ഓഡിയോ സിസ്റ്റം നിര്‍മാതാക്കളുടെ വിപണിയിലെ പ്രാധാന്യം തിരിച്ചറിയാവുന്നതാണ്. വൈബ് ഓഡിയോ കമ്പനിയില്‍ നിന്ന് പുറത്തുവരുന്ന ലോകോത്തരമായ ഉല്‍പന്നങ്ങള്‍ നിങ്ങളില്‍ പലരുടെയും കാറുകളില്‍ കണ്ടേക്കും.
ഓഡിയോ സിസ്റ്റം നിര്‍മാണത്തെ വളരെ സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തനമാക്കി മാറ്റുവാന്‍ സാധിക്കുന്നു എന്നതാണ് വൈബിന്റെ പ്രത്യേകത. അങ്ങേയറ്റം ഭ്രാന്തമായ സങ്കല്‍പങ്ങള്‍ ഇവര്‍ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നു. ചെവി പൊട്ടിക്കാന്‍ ശേഷിയുള്ള സ്പീക്കറുകളും വൂഫറുകളും കുത്തിനിറച്ച ഒരു ട്രക്കിനകത്ത് യാത്ര ചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ! ഇത്തരമൊരു മോഡിഫിക്കേഷന്‍ പണി നടത്തിയിരിക്കുകയാണ് വൈബ്. വൈബിന്റെ ഈ മോഡിഫിക്കേഷന്‍ സൈബറില്‍ വലിയ ഒച്ച കേള്‍പ്പിച്ചു. താഴെ ചിത്രങ്ങളും വൈബിനെക്കുറിച്ചുള്ള വിവരങ്ങളും വായിക്കാം. കണ്ണ് തുറന്നു കാണുക!

വൈബ് നിര്‍മിച്ച ഈ ട്രക്കിന് 'വൈബ് ഡ്രഡ്' എന്നാണ് പേര്.

ഉപേക്ഷിക്കപ്പെട്ട ഒരു ട്രക്കിനെ മോഡിഫൈ ചെയ്‌തെടുക്കുകയായിരുന്നു വൈബ്.

ലാന്‍ഡ് റോവര്‍ 101 ട്രക്കിന്റെ ഘടകഭാഗങ്ങള്‍ കൂടി ഉപയോഗിച്ചാണ് വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.

ഡ്രെഡില്‍ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നതിനായി ഒരു വന്‍ വിദഗ്ധസംഘം തന്നെ പണിയെടുത്തുവെന്ന് വൈബ് പറയുന്നു.

2500 മണിക്കൂറുകളെടുത്തു വൈബ് ഡ്രെഡ്ഡിനെ ഇപ്പോള്‍ കാണുന്ന കോലത്തിലേക്ക് മാറ്റിയെടുക്കുവാന്‍.

2005ല്‍ പണി പൂര്‍ത്തിയാക്കിയ വൈബ് ഡ്രെഡ് അവതരിപ്പിക്കപ്പെട്ടു. ഉള്ളില്‍ നിറയെ വൂഫറുകളും സ്പീക്കറുകളുമായി എത്തിച്ചേര്‍ന്ന വൈബ് ആളുകളില്‍ വന്‍ കൗതുകം നിറച്ചു.

വലിയ ടയറുകള്‍ ഘടിപ്പിച്ച ഈ ട്രക്ക് അവതരണത്തിനെത്തിക്കാന്‍ വല്ലാതെ പാടുപെട്ടതായി വൈബ് പറയുന്നു.

ടയറുകളുടെ വലിപ്പം കാരണം ടേണിംഗുകളില്‍ കുറെനേരം കുടുങ്ങിക്കിടന്നു.

ഉള്ളില്‍ കുത്തിനിറച്ച വൈബ് ഓഡിയോ സന്നാഹങ്ങള്‍ വാഹനത്തിന്റെ ഭാരം അന്തം വിട്ട നിലയില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

അമ്പതിലധികം രാഷ്ട്രങ്ങളിലേക്ക് വൈബിന്റെ ഓഡിയോ സിസ്റ്റം കയറ്റി അയയ്ക്കുന്നുണ്ട്.

1993ലാണ് വൈബ് ഓഡിയോ കമ്പനി സ്ഥാപിക്കപ്പെടുന്നത്.

ഉന്നതനിലവാരമുള്ള ഓഡിയോ സിസ്റ്റം നിര്‍മിക്കുന്ന ഒരു അന്തര്‍ദ്ദേശീയ കമ്പനിയായി വളരുക എന്നതായിരുന്നു ലക്ഷ്യം.

മികച്ച സാങ്കേതിക വിദഗ്ധരുടെ സേവനവും മികച്ച വില്‍പനാ തന്ത്രങ്ങളും കൊണ്ട് വൈബ് വളരെ പെട്ടെന്നു തന്നെ അന്തര്‍ദ്ദേശീയ പ്രസിദ്ധി നേടിയെടുത്തു.

സബ് വൂഫറുകളുടെ നിര്‍മാണത്തില്‍ ഏറ്റവും മികച്ച കമ്പനിയായി ലോകം വൈബിനെ തിരിച്ചറിഞ്ഞു തുടങ്ങി.

വൈബ് സിബിആര്‍ ആക്ടിവ് എന്‍ക്ലോഷര്‍ വൂഫര്‍ 1997ലാണ് വൈബില്‍ നിന്ന് പുറത്തുവരുന്നത്.

നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഉല്‍പന്നമാണിത്.

1998ലാണ് വൈബ് ആംപ്ലിഫയര്‍ നിര്‍മാണത്തില്‍ സജീവമാകുന്നത്.

ഇതിനായി ഒരു ഇറ്റാലിയന്‍ കമ്പനിയുമായി കരാറുണ്ടാക്കി.

2000ത്തില്‍ യുകെയിലെ ഏറ്റവും വലിയ ചെയിന്‍ സ്റ്റോറുകളിലൊന്നായ ഹാല്‍ഫോഡുമായി വൈബ് കൈകോര്‍ത്തു.

കൂടുതൽ ചിത്രങ്ങള്‍
കൂടുതൽ ചിത്രങ്ങള്‍

കൂടുതൽ ചിത്രങ്ങള്‍
കൂടുതൽ ചിത്രങ്ങള്‍

കൂടുതൽ ചിത്രങ്ങൾ
VIBE Dredd Audio System Filled Truck

കൂടുതൽ ചിത്രങ്ങൾ
കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ


Click it and Unblock the Notifications








