ഇപ്പോ വീണേനെ; സ്പോർട്സ് ബൈക്കിനോടാ കളി, വീഡിയോ വൈറൽ
പൊതു വഴികളിൽ സ്റ്റണ്ട് ചെയ്യുന്നത് ചിലർക്ക് ഹരമാണല്ലോ. വെറും ഷോ ആണെന്ന് അവർക്കും കണ്ട് നിൽക്കുന്നവർക്കും അറിയാം, പക്ഷേ എന്തൊങ്കിലും അപകടമുണ്ടായി കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയുളളവർ പഠിക്കു. ഒറ്റയ്ക്കാണ് ഇത്തരത്തിലുളള അഭ്യാസം കാണിക്കുന്നത് എങ്കിൽ കുഴപ്പമില്ല, പിന്നിൽ ഒരു പെൺകുട്ടിയെ ഇരുത്തിക്കൊണ്ട് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
പെർഫോമൻസ് ബൈക്കുകൾ പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധത്തിൽ പൊതു നിരത്തിൽ സ്റ്റണ്ട് ചെയ്യുന്നത് അവസാനം ചിലപ്പോൾ പൊലീസ് സ്റ്റേഷനിലാണ് അവസാനിക്കാറ്. ഒരു കെടിഎം റൈഡർ തൻ്റെ ഒപ്പം പോകുന്ന സൂപ്പർ ബൈക്കിനെ ആകർഷിക്കാനായി സ്റ്റണ്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്, എന്നാൽ അപ്രതീക്ഷിതമായി മുൻവശം പൊക്കിയപ്പോൾ പിന്നിലിരുന്ന പെൺകുട്ടി പിന്നിലേക്ക് വീഴാൻ തുടങ്ങുകയാണ്.

ഒരു വ്ലോഗർ നിഞ്ച ZX10 R സൂപ്പർബൈക്ക് നഗരത്തിലൂടെ ഓടിച്ചുപോകുകയാണ്. പെട്ടെന്നാണ് കെടിഎം റൈഡർ സൂപ്പർ ബൈക്കിനെകാളും താൻ മികച്ചതാണ് എന്ന് കാണിക്കാൻ വേണ്ടി ഒരോ അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങുന്നത്. ബൈക്കിൽ ഇരിക്കുന്ന പെൺകുട്ടിയുമായി അയാൾ അപകടകരമായ ഓവർടേക്കുകളാണ് നടത്തുന്നത്. പെൺകുട്ടി തുടർച്ചയായി സൂപ്പർബൈക്കിലേക്ക് തിരിഞ്ഞുനോക്കുന്നുണ്ട്. വാഹനങ്ങൾക്കിടയിലെ ഇടുങ്ങിയ വിടവുകളിലൂടെ അശ്രദ്ധമായി ഇരുകൂട്ടരും വാഹനമോടിക്കുന്നത് വീഡിയോയിൽ കാണാം.
കെടിഎം ഡ്യൂക്കിന്റെ നമ്പർ പ്ലേറ്റ് വീഡിയോയിൽ കാണാനില്ല. വീഡിയോയുടെ അവസാനത്തിൽ കെടിഎം റൈഡർ വീണ്ടും മുൻവശം ഉയർത്താൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഇത്തവണ പെൺകുട്ടി റൈഡറിനെ മുറുക്കെ പിടിച്ചിരുന്നത് കൊണ്ട് പിന്നിലേക്ക് വീണില്ല. ഇത്തരത്തിലുളള സ്റ്റണ്ടുകൾ കാണിക്കുന്നത് കൊണ്ട് അപകടം സംഭവിക്കുന്നത് ബൈക്കിലുളളവർക്ക് മാത്രമല്ല ചിലപ്പോൾ വഴിയിലൂടെ നടന്നു പോകുന്നവർക്ക് കൂടിയാണ്.

അഹമ്മദാബാദിൽ ഒരു യുവാവ് തൻ്റെ സുസുക്കി ആക്സ്സിൽ വളരെ അപകടകരമായ രീതിയൽ സ്റ്റണ്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും അതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാവ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിന്റെ സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയിൽ കാണാന സാധിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു കാറിൻ്റെ പിന്നിലേക്ക് എത്തുമ്പോൾ തിരികെ ഇരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.
കഴിഞ്ഞ ദിവസമാണ് മാരുതി ഇക്കോയുടെ മുകളിൽ കയറി ഇരുന്ന് യാത്ര ചെയ്യുന്ന ഫീച്ചർ നമ്മൾ ചെയ്തിരുന്നു. മീററ്റ്-ഡൽഹി എക്‌സ്‌പ്രസ് വേയിലാണ് സംഭവം. സംഭവം തങ്ങളുടെ കാറിന്റെ ഡാഷ്‌ക്യാമിൽ പകർത്തിയ ആൾ ഇതേ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ കാർ കണ്ടിരുന്നു. മഞ്ഞ രജിസ്ട്രേഷൻ പ്ലേറ്റുള്ള മാരുതി ഇക്കോ ഹൈവേയിൽ ഓടിക്കുന്നത് വീഡിയോയിൽ കാണാം. വാഹനത്തിൻ്റെ റൂഫ് റാക്കിൽ രണ്ട് പേർ കയറി ഇരിക്കുന്നത് വീഡിയോയിൽ കാണാം.
വാഹനത്തിനുളളിൽ നിറച്ച് സാധനസാമഗ്രികൾ ഉണ്ട്. അത് കൊണ്ടാവാം അകത്ത് ഇരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് വാഹനത്തിൻ്റെ മുകളിൽ കയറി ഇരിക്കുന്നത്. പക്ഷേ ഇത് നിയമവിരുദ്ധമാണ്. ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ പോലുള്ള ബദൽ ഗതാഗതം തിരഞ്ഞെടുക്കുന്നതിനുപകരം, പണം ലാഭിക്കാനുള്ള ശ്രമത്തിൽ കാറിൻ്റെ മുകളിൽ യാത്ര ചെയ്യാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, പൊതുവഴികളിൽ ഇത് അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനമാണ് എന്ന് അവർക്കും അറിയാം.
ഡ്രൈവ് ചെയ്യുമ്പോൾ പഠിക്കേണ്ടതും പാലിക്കേണ്ടതുമായ ചില മര്യാദകളുണ്ട്, നിയമങ്ങളുണ്ട്. വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.


Click it and Unblock the Notifications








