'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

റണ്‍വേയില്‍ പറന്നിറങ്ങുകയും ഉയര്‍ന്ന് പൊങ്ങുകയും ചെയ്യുന്ന വിമാനം ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ എങ്ങിനെയിരിക്കും. ആശ്ചര്യം തോന്നുന്നുണ്ടോ?. അതെ നിങ്ങള്‍ വായിച്ചത് ശരിയാണ്. കൊല്ലത്ത് ദേശീയപാതയില്‍ ട്രെയിലറില്‍ കൊണ്ടുപോകുന്ന വിമാനം കാണാനാണ് ജനങ്ങള്‍ തടിച്ചുകൂടുന്നത്.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

ഭാരമേറിയ വലിയ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകളുടെയും ട്രെയിലറുകളുടെയും നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഭാരമേറിയ ചരക്കുകളുമായി പോകുന്ന ഇത്തരം വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മാസങ്ങളെടുക്കും. വിമാനത്തിലോ ട്രെയിനിലോ കപ്പലിലോ കൊണ്ടുപോകാന്‍ സാധിക്കാത്ത ചരക്കുകളാണ് പലപ്പോഴും ഇങ്ങനെ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. ഇതിന് ചെലവും വളരെ കൂടുതലാണ്.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

വലിയ ട്രാന്‍സ്‌ഫോര്‍മറുകള്‍, പവര്‍ പ്ലാന്റുകള്‍ക്കുള്ള ബോയിലറുകള്‍, മറ്റ് വ്യവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ട്രെയിലറുകളില്‍ കൊണ്ടുേപാകുന്നത് കാണാം. വലിയ വിമാനങ്ങളില്‍ ഇത്തരം ട്രക്കുകളും വാഹനങ്ങളും കൊണ്ടുപോകുന്നത് നമ്മള്‍ ഒരുപക്ഷേ കണ്ടിട്ടുണ്ടാകും എന്നാല്‍ ഒരു ട്രക്കില്‍ വിമാനം കൊണ്ടുപോകുന്ന കണ്ടിട്ടുണ്ടോ.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

അധികം ആളുകള്‍ കണ്ടിട്ടില്ലാത്ത കാഴ്ചയായതിനാല്‍ തന്നെ ആളുകള്‍ ഇത് കാണാന്‍ തടിച്ചുകൂടുകയും അത് വഴി റോഡില്‍ ഗതാഗത തടസ്സം നേരിടുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ഉപയോഗശൂന്യമായ ഭാഗമാണ് കൊല്ലം ജില്ല പിന്നിട്ടത്.

വിമാനത്തിന്റെ ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പഴയ എയര്‍ബസ് എ320 വിമാനവും വഹിച്ചുകൊണ്ടുള്ള ട്രക്കിന്റെ വാര്‍ത്ത മനോരമ ന്യൂസ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

വിമാന ഭാഗങ്ങള്‍ ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റ് ഉടമ ലേലത്തില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വിമാനം റോഡ് മാര്‍ഗം ഹൈദരാബാദില്‍ എത്തിക്കാന്‍ ഒരുമാസം എടുക്കും. നമ്മുടെ റോഡില്‍ കാണുന്ന ഒരു സാധാരണ കാഴ്ചയല്ലാത്തതിനാല്‍ വീട്ടമ്മമാരടക്കം ധാരാളം പേരാണ് വളരെ ഇടുങ്ങിയ ദേശീയപാതക്ക് ഇരുവശവും തടിച്ചു കൂടിയത്.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീം ഭക്ഷണശാലകള്‍ നമുക്ക് കാണാനാകും. സ്‌ക്രാപ്പുചെയ്ത ഈ വിമാനം വിമാനം ഹൈദരാബാദില്‍ തീം റസ്റ്റോറന്റാക്കി മാറ്റാനാണ് ലേലത്തിലെടുത്ത റെസ്‌റ്റോറന്റ് ഉടമയുടെ പദ്ധതി. വലിയ വിമാനവും കൊണ്ട് ട്രക്ക് വളരെ പതുക്കെ സഞ്ചരിക്കുന്നതിനാല്‍ ചവറ പാലത്തിന് സമീപം എത്തിയപ്പോള്‍ ഗതാഗതക്കുരുക്കുണ്ടായി.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

തങ്ങളുടെ ജീവിതത്തില്‍ കാണാത്ത ഒരു കാഴ്ചയാണ് ഇതെന്നും വളരെ ആശ്ചര്യകരമായിരിക്കുന്നുവെന്നും കാഴ്ചക്കാര്‍ പറയുന്നു. റെസ്റ്റോറന്റ് ഉടമ വിമാനം എത്ര രൂപക്കാണ് ലേലത്തലെടുത്തതെന്ന് വ്യക്തമല്ല. വിമാനം മൊത്തമായി കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ചിറകള്‍ വേര്‍പെടുത്തി വേറെ വാഹനത്തിലാക്കിയാണ് കൊണ്ട് പോകുന്നത്. എന്നാല്‍ ആ വാഹനം ഒരു ബസിലിടിച്ച് അപകടത്തില്‍ പെട്ടതിനാല്‍ കൂടെയെത്താന്‍ അല്‍പ്പം വൈകും.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

ഇന്ന് ഇത്തരം വലിയ സാധനങ്ങള്‍ കൊണ്ടുപോകുന്നതില്‍ വൈദഗ്ധ്യമുള്ള നിരവധി ലോജിസ്റ്റിക് കമ്പനികള്‍ നമ്മുടെ നാട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലെ ഒരു എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി-ഗുരുഗ്രാം ഹൈവേയിലെ പാലത്തിനടിയില്‍ കുടുങ്ങിയ വാര്‍ത്തയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

ഇത്രയും വലിയ ചരക്കുകള്‍ ട്രക്കുകളില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഹനം റോഡില്‍ ഒരു സാധാരണ കൊണ്ടുപോകും പോലെ ഓടിക്കാന്‍ പറ്റില്ല എന്നതാണ് ഒന്നാമത്തെ കാര്യം. വേഗത പരിമിതപ്പെടുത്തി വേണം വാഹനം ഓടിക്കാന്‍. സാധനം കേടുപാടുകള്‍ കൂടാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതാണ് ഏറ്റവും വലിയ ജോലി. അതിനാല്‍ തന്നെ സഞ്ചരിക്കുന്ന റൂട്ടില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റുമായി കുറച്ച് പേരെ നിയോഗിക്കണം.

'എയര്‍ ഇന്ത്യ വിമാനം കൊല്ലം ദേശീയ പാതയില്‍'; കാണാന്‍ വന്‍ ജനക്കൂട്ടം; പലയിടത്തും ഗതാഗതക്കുരുക്ക്

ഇതോടൊപ്പം വിമാനം പോലുള്ള വലിയ ചരക്കുകള്‍ കൊണ്ടുപോകുമ്പോള്‍ അവ ട്രക്കില്‍ വളരെ സുരക്ഷിതമായി ലോഡ് ചെയ്തുവെന്ന് ഉറപ്പാക്കണം. ഇവിടെ വിമാനം വളരെ നല്ല രീതിയില്‍ ട്രെയിലറില്‍ ഘടിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, November 9, 2022, 12:16 [IST]
English summary
Video of truck carrying an aeroplane from kollam nh goes viral transporting to hyderabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X