ഓടുന്ന Scorpio-യുടെ മുകളില്‍ കയറി പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

ഇന്ത്യയില്‍ ദീപാവലി ആഘോഷത്തില്‍ ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് പടക്കങ്ങള്‍. നാട്ടിലും വീട്ടിലുമെല്ലാം വെച്ച് ആളുകള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു. എന്നാല്‍ ഓടുന്ന കാറിന്റെ മുകളില്‍ വെച്ച് പടക്കം പൊട്ടിച്ചാല്‍ എങ്ങനെയിരിക്കും?. അത്തരത്തില്‍ ആഘോഷം നടത്തിയ ഒരു കൂട്ടര്‍ക്ക് ലഭിച്ച ശിക്ഷ നമുക്ക് കാണാം.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

അഹമ്മദാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഓടുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയോക്ക് മുകളില്‍ വെച്ച് പടക്കം പൊട്ടിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. വീഡിയോ വൈറലായതിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അഹമ്മദാബാദ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

ഓടുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ റൂഫില്‍ നിന്ന് ഒരു കൂട്ടം യുവാക്കള്‍ സ്‌കൈ ഷൂട്ടറുകള്‍ വിക്ഷേപിക്കുന്നതിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലായത്. സ്‌കോര്‍പ്പിയോ പൊതുനിരത്തിലൂടെ നീങ്ങുന്നതും കാറിന്റെ ബോണറ്റിലും മേല്‍ക്കൂരയിലും കുറച്ച് പേര്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാനാകും. കാറിന്റെ ഡോറിന് വെളിയിലേക്ക് ചില യുവാക്കള്‍ തലയിടുകയും ചെയ്യുന്നുണ്ട്.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടു യുവാക്കള്‍ ചിത്രങ്ങള്‍ എടുക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്നുണ്ട്. വാഹനത്തിന് മുകളില്‍ കയറി ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വളരെ അപകടകരമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍ നിന്ന് ഇവര്‍ താഴെ വീണിരുന്നെങ്കില്‍ അത് വലിയ ദുരന്തത്തില്‍ കലാശിച്ചേനെ.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

വീഡിയോ വൈറലായതിന് പിന്നാലെ അഹമ്മദാബാദ് പൊലീസ് യുവാക്കളെ തപ്പിയിറങ്ങി. ഒടുവില്‍ യുവാക്കള്‍ പൊലീസ് കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ വേറെ രീതിയിലുള്ള ശിക്ഷ മാര്‍ഗമാണ് അഹമ്മദാബാദ് പൊലീസ് സ്വീകരിച്ചത്. ഏത്തമിടലായിരുന്നു യുവാക്കള്‍ക്ക് പൊലീസ് നല്‍കിയ ശിക്ഷ. ഓടുന്ന വാഹനത്തില്‍ പടക്കം പൊട്ടിച്ച് അഭ്യാസ പ്രകടനം നടത്തിയിന് നല്‍കിയ ശിക്ഷയുടെ വീഡിയോ അഹമ്മദാബാദ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചു.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

പടക്കങ്ങള്‍ കാരണം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പടക്കം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് തീപിടിത്തത്തിലേക്ക് നയിക്കാം. റോഡുകളില്‍ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. യുവാക്കള്‍ക്കളില്‍ നിന്ന യഥാര്‍ത്ഥത്തില്‍ പൊലീസിന് പിഴ ഈടാക്കാം. പൊതുനിരത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് സംഘത്തില്‍ നിന്ന പൊലീസ് പിഴ ഈടാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

ഇന്ത്യയിലെ മഹാനഗരങ്ങള്‍ എല്ലാം ഇപ്പോള്‍ ട്രാഫിക് പൊലീസ് ക്യാമറകളുടെ നിരീക്ഷണത്തിന് കീഴിലാണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെയുണ്ട്. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രാക്ക് ചെയ്ത് പൊലീസ് ചലാന്‍ പുറപ്പെടുവിക്കുന്നു. റോഡ് അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറയ്ക്കുന്നതിനായി പിഴ തുക അടുത്ത കാലത്ത് വര്‍ധിപ്പിച്ചിരുന്നു.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

ഇന്ത്യയില്‍ വര്‍ഷാവര്‍ഷം നിരവധിയാളുകളാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഗതാഗത മന്ത്രാലയം ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചിലര്‍ റിയര്‍വ്യൂ മിററിന്റെ കാര്യം ഒട്ടും ഗൗരവത്തില്‍ എടുക്കാറില്ല. എന്നാല്‍ റിയര്‍വ്യു മിറര്‍ ഒഴിവാക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓടുന്ന Scorpio-യുടെ മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷം; പൊലീസ് നല്‍കിയ ശിക്ഷ കാണണോ?

സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ പൊതുനിരത്തുകളില്‍ സ്റ്റണ്ടിംഗ് നടത്തുന്ന പ്രവണത ഏറി വരികയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് വന്‍ പിഴ ശിക്ഷ ലഭിക്കും. ചിലപ്പോള്‍ ജയില്‍ വാസവും ലഭിച്ചേക്കാം. വാഹനങ്ങളുമായി സ്റ്റണ്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അത് സ്വകാര്യ സ്ഥലങ്ങളിലോ റേസ് ട്രാക്കുകളിലോ മാത്രമേ ചെയ്യാവൂ.

More from DriveSpark

Article Published On: Thursday, October 27, 2022, 16:44 [IST]
English summary
Video of youngsters launching sky shooters from a moving mahindra scorpio roof goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X