'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി Mahindra Major

ലോകത്തിലെ മികച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ നാമെല്ലാം എണ്ണുന്നതാണ് അമേരിക്കന്‍ നിര്‍മിതമായ ഹമ്മര്‍ 2. വാഹനത്തിന്റെ ഓഫ്‌റോഡ് കരുത്തുകളുടെ കാര്യത്തില്‍ പലര്‍ക്കും സംശയം ഒന്നും കാണില്ല. എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ അഭിപ്രായം മാറ്റിയേക്കാം. പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ 2 മഹീന്ദ്രയുടെ പഴയ മേജര്‍ ജീപ്പ് കെട്ടിവലിച്ച് കയറ്റുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

ഷാനില്‍ എന്നയാള്‍ തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഹമ്മര്‍ എങ്ങനെയാണ് പുഴയില്‍ കുടുങ്ങിയതെന്ന് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ വാഹനത്തിന്റെ ഓഫ്‌റോഡ് ശക്തി പരീക്ഷിക്കാന്‍ നദീതടത്തില്‍ ഇറക്കിയപ്പോള്‍ പെട്ടുപോയതാകാനാണ് സാധ്യത. പിന്നാലെ മഹീന്ദ്ര മേജര്‍ ജീപ്പ് ഉപയോഗിച്ച് ഹമ്മര്‍ വലിച്ച് കയറ്റുകയാണ്. വാഹനം വലിച്ചുകയറ്റുന്ന രംഗങ്ങള്‍ മാത്രമേ വീഡിയോയില്‍ കാണിക്കുന്നുള്ളൂ.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

മഹീന്ദ്ര മേജറിനും ഹമ്മര്‍ H2 ന്റെ ഫ്രണ്ട് ബമ്പറിനും ഇടയില്‍ ഒരു കയര്‍ കെട്ടിയായിരുന്നു രക്ഷാദൗത്യം. മേജര്‍ ഹമ്മറിനെ വലിച്ച് കയറ്റാന്‍ ശ്രമിക്കുകയാണ്. ഒടുവില്‍ ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷം, ഹമ്മര്‍ H2 നദീതടത്തില്‍ നിന്ന് പുറത്ത് എത്തുന്നു.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

ഹമ്മര്‍ H2 4X4 മോഡില്‍ ആണെങ്കിലും, നദീതടത്തില്‍ നിന്ന് പുറത്തുവരാന്‍ വേണ്ടത്ര ഗ്രിപ്പ് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് വീഡിയോയില്‍ നമുക്ക് കാണാന്‍ കഴിയും. ഹമ്മര്‍ വലിക്കുന്നതിനിടെ ബലം കാരണം മേജറില്‍ നിന്ന് കയര്‍ താഴെ വീണുപോകുന്നുണ്ട്.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

കയര്‍ വീണ്ടും കുടുക്കിയ ശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഹമ്മറിന്റെ പിന്‍ടയര്‍ രംഗത്ത് ഒരു ജലധാര തന്നെ തീര്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ നിരവധി ശ്രമങ്ങള്‍ക്ക് ശേഷം വാഹനം കരകയറി. മഹീന്ദ്ര ജീപ്പ് എന്നും രാജാവ് തന്നെയെന്ന് ചിലര്‍ വീഡിയോക്ക് താഴെ കമന്റിടുന്നുണ്ട്.

ഹമ്മര്‍ H2 നദീതടത്തില്‍ കുടുങ്ങാന്‍ പ്രധാന കാരണം അതിന്റെ ടയറാണ്. ഹമ്മര്‍ H2-ന് റോഡ്-ബയാസ്ഡ് ടയറുകളാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് നദീതടത്തിലെ നനഞ്ഞ പ്രതലത്തില്‍ വേണ്ടത്ര ഗ്രിപ്പ് കണ്ടെത്താന്‍ സാധിക്കാത്തത്. എന്നാല്‍ ഇവിടത്തെ മഹീന്ദ്ര മേജര്‍ ഓഫ്-റോഡിംഗിന് ഉപയോഗിക്കുന്നതാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഓഫ്-റോഡിന് മികച്ച ടയറുകള്‍ ലഭിക്കുന്നത്.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

ചിലപ്പോള്‍ ഓള്‍ വീല്‍ ഡ്രൈവും 4X4 ഉം മാത്രം മതിയാകില്ല. മിക്ക കേസുകളിലും 4X4 അല്ലെങ്കില്‍ AWD വാഹനങ്ങളുടെ റോഡ് ബയാസ്ഡ് ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4X2 വാഹനങ്ങളിലെ മികച്ച ടയറുകള്‍ വഴുക്കുള്ള സാഹചര്യങ്ങളില്‍ മികച്ച ഗ്രിപ്പ് ഉറപ്പാക്കുന്നു.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

ടയറുകളാണ് വാഹനവും ഉപരിതലവും തമ്മിലുള്ള സമ്പര്‍ക്കം ഉറപ്പാക്കുന്നത് എന്നതിനാല്‍ഗോദയിലേക്ക് ഇറങ്ങും മുമ്പ് നിങ്ങളുടെ ഓഫ്-റോഡ് വാഹനത്തിന് നല്ല ടയറുകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

'ജീപ്പ് എന്നും രാജാവ് തന്നെ'; പുഴയില്‍ കുടുങ്ങിയ ഹമ്മര്‍ H2 വലിച്ച് കയറ്റി മഹീന്ദ്ര മേജര്‍

കാര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ചതാണ് ഈ ഹമ്മര്‍ എന്ന് നമ്പര്‍ പ്ലേറ്റ് കണടാല്‍ മനസ്സിലാകും. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ ചിലര്‍ തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കാര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നു. കാര്‍നെറ്റ് വഴിയുള്ള മിക്ക വാഹനങ്ങളും വരുന്നത് യുഎഇയില്‍ നിന്നാണ്.

More from DriveSpark

Article Published On: Thursday, October 13, 2022, 17:17 [IST]
English summary
Video showing an old mahindra major rescued hummer h2 stuck in riverbed goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X