ഭാവി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനം സ്വിഫ്‌റ്റോ? താരജാഡകളില്ലാതെ സാധാരണ കാറില്‍ വന്നയാളെ കണ്ടോ...

സിനിമയും രാഷ്ട്രീയവും അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്്. വെള്ളിത്തിരയിലെ വീരപരിവേഷമുണ്ടായിരുന്ന എംജി രാമചന്ദ്രനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജയലളിതയും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് കമല്‍ഹാസന്‍ അടക്കമുള്ള പ്രമുഖര്‍ തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പച്ചതൊട്ടില്ല. ഇനി അടുത്തത് ദളപതി വിജയ്‌യുടെ ഊഴമാണ്. കരിയറിന്റെ പീക്കില്‍ എത്തിനില്‍ക്കേയാണ് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. തമിഴക വെട്രിക് കഴകം (ടിവികെ) എന്നാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി പ്രഖ്യാപന സമ്മേളനം മുതല്‍ വിജയ്‌യും പാര്‍ട്ടിയും ഭരണകക്ഷിയായ ഡിഎംകെക്കും പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെക്കും ബിജെപിക്കുമെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ഇടപെടലുകളുമെല്ലാം വലിയ വാര്‍ത്തയാകുന്നത് എതിരാളികളില്‍ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ദിനത്തില്‍ വിജയ് ഒരു സാധാരണ കാറില്‍ എത്തി ഭരണഘടനാ ശില്‍പ്പിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറിലാണ് വിജയ് വന്നത്.

actor vijay spotted in maruti swift car

അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14-ന് രാജ്യമെമ്പാടും ആഘോഷിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ അംബേദ്കറുടെ പ്രതിമയില്‍ മാല ചാര്‍ത്തിയാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. പുതിയ പാര്‍ട്ടി ആരംഭിച്ച നടന്‍ വിജയ് ചെന്നൈയിലെ പലവാക്കത്തുള്ള അംബേദ്കര്‍ പ്രതിമയിലാണ് മാല ചാര്‍ത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണം അദ്ദേഹം വന്ന കാര്‍ ആണ്.

ഒരു സാധാരണ കാറില്‍ എത്തുന്ന വീഡിയോ കണ്ടിട്ട് പലര്‍ക്കും ഇത് വിജയ് തന്നെയാണോ എന്ന് സംശയമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാളായ വിജയ്ക്ക് റോള്‍സ് റോയ്‌സ് അടക്കമുള്ള ആഡംബര കാറുകള്‍ സ്വന്തമായുണ്ട്. എന്നാല്‍ ഈ കാറുകള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഈ കാറുകളില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരാധകര്‍ ചുറ്റുംകൂടും.

actor vijay spotted in maruti swift car

എന്നാല്‍ വിജയ്‌യെ പോലെ ഒരു സൂപ്പര്‍ താരം മാരുതി സ്വിഫ്റ്റില്‍ വരുന്നത് ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കുകയില്ല. അതുകൊണ്ടായിരിക്കാം നടന്‍ ഈ ഒരു ടെക്‌നിക്ക് പ്രയോഗിച്ചത്. 2026-ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുറച്ചുള്ള പദ്ധതികളാണ് വിജയ് ആവിഷ്‌കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ ആരുമായും സഖ്യം പ്രഖ്യാപിച്ചിട്ടില്ല. അംബേദ്കര്‍ ജയന്തി ദിനത്തിലെ വീഡിയോ വൈറലായതിന് പിന്നാലെ ഭാവി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും ഇതായിരിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മാരുതി സ്വിഫ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണിത്. ആകെ 14 വ്യത്യസ്ത വേരിയന്റുകളിലാണ് ഇത് വില്‍ക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റിന്റെ വില 7.28 ലക്ഷം മുതല്‍ 10.71 ലക്ഷം രൂപ വരെയാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. കഴിഞ്ഞ വര്‍ഷമാണ് മാരുതി സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ പുറത്തിറക്കിയത്. നടന്‍ വിജയ് എത്തിയത് മുന്‍തലമുറ സ്വിഫ്റ്റിലാണ്.

actor vijay spotted in maruti swift car

സ്വിഫ്റ്റില്‍ 1.2 ലിറ്റര്‍ Z-സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 80 bhp പവറും 111.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും സ്വിഫ്റ്റ് വരുന്നുണ്ട്. മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ 24.8 കിലോമീറ്റര്‍ മൈലേജും AMT ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ 25.75 കിലോമീറ്റര്‍ മൈലേജും ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു.

സ്വിഫ്റ്റ് സിഎന്‍ജി കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് ഇന്ധനക്ഷമത വാാഗ്ദാനം ചെയ്യുന്നത്. ബൂമറാംഗ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 15 ഇഞ്ച് പ്രിസിഷന്‍-കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.2 ഇഞ്ച് എംഐഡിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ കാറിലുണ്ട്.

45 ശതമാനം ഹൈ-ടെന്‍സൈല്‍ സ്റ്റീലും 20 ശതമാനം അള്‍ട്രാ-ഹൈ ടെന്‍സൈല്‍ സ്റ്റീലും ഉപയോഗിച്ച് നിര്‍മിച്ച പുതിയ സ്വിഫ്റ്റ് സേഫ്റ്റിയിലും മികവ് പുലര്‍ത്തുന്നു. 6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്. 2025 മാര്‍ച്ചില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി കാര്‍ സ്വിഫ്റ്റ് ആയിരുന്നു.

More from DriveSpark

Article Published On: Monday, April 14, 2025, 15:46 [IST]
English summary
Vijay seen arriving in humble maruti swift on ambedkar jayanti video goes viral
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X