സ്പൈസ് കിംഗിൻ്റെ ഗാരേജിലേക്ക് ബിഎംഡബ്ല്യു X7 എത്തി; വൈറലായി ഡെലിവറി വീഡിയോ

കേരളത്തിൽ ഇപ്പോൾ ആഡംബര വാഹനങ്ങളുടെ കാര്യത്തിൽ ഒരു കുറവുമില്ല. വ്യവസായ പ്രമുഖരും സെലിബ്രിറ്റികളും എല്ലാം ആഡംബര വാഹനങ്ങളുടെ പിന്നാലെയാണല്ലോ. വാഹനപ്രേമികളുടെ ഇടയിൽ പേരുകേട്ട ഒരു വ്യവസായ പ്രമുഖനാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ വിജു ജേക്കബ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗാരേജ് ഇദ്ദേഹത്തിന് സ്വന്തമെന്ന് പറയാം. കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു XM, ഫെറാറി റോമ, റോൾസ് റോയ്‌സ് കലിനൻ സീരീസ് II തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കിയതും ഇദ്ദേഹമായിരുന്നു. ആ കൂട്ടത്തിലേക്ക് ജർമൻ ബ്രാൻഡിൻ്റെ ഒരു കരുത്തനായ എസ്‌യുവി എത്തിച്ചിരിക്കുകയാണ് അദ്ദേഹം.

ബിഎംഡബ്ല്യുവിൻ്റെ X7 ആണ് വിജു ജേക്കബ് തൻ്റെ ഗാരേജിലേക്ക് പുതുതായി ചേർത്തിരിക്കുന്ന ആഡംബര എസ്‌യുവി. കേരളത്തിലെ തന്നെ ബിഎംഡബ്ല്യുവിൻ്റെ പ്രശസ്ത ഡീലർഷിപ്പായ ഇവിഎമ്മിൽ നിന്നാണ് വിജു സാർ തൻ്റെ ആഡംബര എസ്‌യുവി വാങ്ങിയിരിക്കുന്നത്. 1.31 കോടി മുതല്‍ 1.35 കോടി രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 1.50 കോടിക്ക് മുകളിലാകും.

അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയുള്ള ആഡംബര എസ്‌യുവി ശക്തമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതിനൊപ്പം സുഖസൗകര്യങ്ങള്‍ക്കായുള്ള പ്രീമിയം സാങ്കേതിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. ബിഎംഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട്, xDrive40d M സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഏത് വേരിയന്റ് ആണ് വിജു ജേക്കബ് വാങ്ങിയതെന്ന് അറിയില്ലെങ്കിലും ബ്ലാക്ക് മെറ്റാലിക് പെയിന്റ് സ്‌കീമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മോഡലിന്റെ പെട്രോള്‍ എഞ്ചിന് 381 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ വേരിയന്റാണെങ്കില്‍ 340 bhp പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എസ്‌യുവിക്ക് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

കൂറ്റന്‍ കിഡ്‌നി ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ബിഎംഡബ്ല്യു കാറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അകത്തളം പ്രീമിയം സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുള്ള ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ സ്‌ക്രീനുകളാണ് എസ്‌യുവിയുടെ ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

പനോരമിക് സണ്‍റൂഫ്, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ കീ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്. സേഫ്റ്റിയുടെ കാര്യത്തിലും കുറ്റമൊന്നും പറയാനില്ല.

viju Jacob buys bmw x7

ബിഎംഡബ്ല്യു X7 എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

ജൂൺ മാസത്തിലാണ് മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റ് അതും കേരളത്തിൽ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന പദവിയും സ്വന്തമാക്കാൻ വിജു ജേക്കബിന് സാധിച്ചു. 1,11, കോടി രൂപ എക്സ്ഷോറൂം വില വരുന്ന 4 സീറ്റർ കാറിന് 1.42 കോടി രൂപയോളം വരും കൊച്ചിയിലെ ഓൺ-റോഡ് പ്രൈസ്. ഇതിൽ വ്യക്തിഗത രജിസ്ട്രേഷന് തന്നെയായി 24.98 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.

viju Jacob buys bmw x7

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 24, 2025, 20:38 [IST]
English summary
Viju jacob md of synthite industries bought bmw x7 delivery video goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X