വിക്രം കിർലോസ്കറിന് വിട! TKM വൈസ് ചെയർമാൻ ഇനി ഓർമ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ ചൊവ്വാഴ്ച അന്തരിച്ചു. ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖരിൽ ഒന്നായ കിർലോസ്‌കർ രാജ്യത്തെ ടൊയോട്ടയുടെ മുഖമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹം പുതിയ ഇന്നോവ ഹൈക്രോസ് പുറത്തിറക്കി.

വിക്രം കിർലോസ്‌കറിന് ഒരു മേജർ ഹൃദയാഘാതമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്. ടൊയോട്ട ഇന്ത്യ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു പൊതു പ്രസ്താവനയിൽ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. 2022 നവംബർ 29 -ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം എസ്. കിർലോസ്‌കറിന്റെ അകാല വിയോഗം അറിയിക്കുന്നതിൽ തങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ ദുഃഖ വേളയിൽ, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. 2022 നവംബർ 30 -ന് ഉച്ചയ്ക്ക് ബെംഗളൂരുവിലെ ഹെബ്ബാൾ ശ്മശാനത്തിൽ അന്ത്യോപചാരം അർപ്പിക്കും എന്നാണ് കുറിപ്പ് രേഖപ്പെടുത്തിയിരുന്നത്.

വിക്രം കിർലോസ്കറിന് വിട! TKM വൈസ് ചെയർമാൻ ഇനി ഓർമ

ടൊയോട്ട കിർലോസ്‌കർ ഇന്ത്യയുടെ തലവൻ എന്നതിനു പുറമേ, 64 -കാരനായ വിക്രം കിർലോസ്‌കർ വർഷങ്ങളായി CII, SIAM, ARAI എന്നിവയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2019-20 കാലയളവിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം നിലവിൽ CII മാനുഫാക്‌ചറിംഗ് കൗൺസിൽ, CII ട്രേഡ് ഫെയർസ് കൗൺസിൽ, ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും കിർലോസ്കർ സജീവമായി പ്രവർത്തിച്ചിരുന്നു.

ടൊയോട്ട ഗ്രൂപ്പുമായി സംയുക്ത സംരംഭം കൊണ്ടുവരുന്നതിനും കർണാടക സംസ്ഥാനത്ത് ഒരു പ്രധാന ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഉറച്ചു വിശ്വസിക്കുന്ന കിർലോസ്‌കർ, ഇന്ത്യയിൽ പുനരുപയോഗിക്കാവുന്ന എനർജി സോർസ്സുകളുടെ നിലവിലെ നിലവാരം വളരെ കുറവാണെന്നും രാജ്യത്ത് കാർബൺ എമിഷൻ കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ ഒരു സുപ്രധാന ഘടകം അല്ലെന്നും പറഞ്ഞിരുന്നു.

വിക്രം കിർലോസ്കറിന് വിട! TKM വൈസ് ചെയർമാൻ ഇനി ഓർമ

കൂടാതെ, ബയോകോൺ ബയോളജിക്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ കിരൺ മജുംദാർ ഷാ ഉൾപ്പെടെ നിരവധി വ്യവസായ മേധാവികൾ വിക്രം കിർലോസ്‌കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അവളുടെ സന്ദേശം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ വാഹന വിപണിയിൽ അദ്ദേഹത്തിന്റെ വിയോഗം പകരം വെയ്ക്കാൻ കഴിയാത്ത ഒരു ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പ്രമുഖർ വ്യക്തമാക്കി. 2022 നവംബർ 30 -ന് ബെംഗളൂരുവിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ വ്യവസായ പ്രമുഖർ പങ്കെടുക്കും.

ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെയും കിർലോസ്‌കർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) പ്രൈവറ്റ് ലിമിറ്റഡ്. ഗ്രൂപ്പിന്റെ 11 ശതമാനം കിർലോസ്കർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഇന്ത്യയിലെ ടൊയോട്ട, സുസുക്കി കാറുകളുടെ വിൽപ്പനയിലും നിർമ്മാണത്തിലും ബ്രാൻഡ് പ്രവർത്തിക്കുന്നു. രാജ്യത്ത് ടൊയോട്ട ശൃംഖയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത് ഈ ഒരു സഖ്യമായിരുന്നു.

1997 -ൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ ആദ്യ ഉൽപ്പന്നം 2000 -ൽ ക്വാളിസ് (Qualis) ആയിരുന്നു, ഇത് ഇന്ത്യയിൽ വലിയ വിജയമായി. രണ്ട് വർഷത്തിനുള്ളിൽ, മഹീന്ദ്ര, ടാറ്റ മോട്ടോർസ് തുടങ്ങിയ സ്ഥാപിത നിർമ്മാതാക്കളിൽ നിന്ന് ക്വാളിസിനൊപ്പം 20 ശതമാനം എംയുവി വിപണി വിഹിതം ടൊയോട്ട പിടിച്ചെടുത്തു. 2002 -ൽ TKM കാമ്രി (Camry) അവതരിപ്പിച്ചു, ഒരു വർഷത്തിനുശേഷം, ബ്രാൻഡ് കൊറോളയും (Corolla) എത്തിച്ചു.

2005 -ൽ, IMV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്വാളിസിന് പകരമായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്നോവ (Innova) എംപിവി പുറത്തിറക്കി. അതിനുശേഷം, ഫോർച്യൂണർ, എത്തിയോസ് എന്നിവ പോലുള്ള ഉയർന്ന വിജയകരമായ മോഡലുകൾ ബ്രാൻഡ് അവതരിപ്പിച്ചു. അടുത്ത കാലത്ത്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറും ഇന്നോവ ഹൈക്രോസും പുറത്തിറക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Vikram s toyota kirloskar motor vc passes away due to heart attack
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X