ഹൈടെക്, ഹൈടെക്; നാനോയിൽ നിന്ന് ഹെലികോപ്റ്ററിലേക്ക്

ഇന്ത്യാക്കാർ എന്നും പുതിയ കണ്ടുപിടിത്തങ്ങളിലും, വ്യത്യസ്തമായ കാര്യങ്ങളിൽ വിശ്വസിക്കുന്നവരുമാണ്. എന്തിലും വ്യത്യസ്തത കണ്ടുപിടിക്കുക എന്നതാണല്ലോ നമ്മുടെ മെയിൻ ഹോബി. ഇപ്പോഴിതാ ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ള ഒരു കണ്ടുപിടുത്തക്കാരൻ സമർത്ഥമായി തന്റെ ടാറ്റ നാനോ കാർ ഒരു പറക്കുന്ന യന്ത്രമാക്കി മാറ്റിയിരിക്കുകയാണ്.

പറക്കുന്ന യന്ത്രമെന്ന് പറഞ്ഞാൽ തൻ്റെ നാനോ ഒരു കൊച്ചു ഹെലികോപ്റ്ററായി മാറ്റിയിരിക്കുകയാണ് സൽമാൻ എന്ന ചെറുപ്പക്കാരൻ. തൊഴിൽപരമായി മരപ്പണിക്കാരനായ ഈ മനുഷ്യൻ തന്റെ പ്രിയപ്പെട്ട നാനോയെ ഹെലികോപ്റ്ററിന്റെ പകർപ്പാക്കി മാറ്റാൻ ചെലവഴിച്ചത് 3 ലക്ഷത്തിലധികം രൂപയാണ്. അദ്ദേഹത്തിൻ്റെ സ്വപ്നമായ കാർ-കം-ഹെലികോപ്റ്റർ നിർമ്മിക്കാൻ നാല് മാസമെടുത്തു, ഇപ്പോൾ ഹെലികോപ്റ്റർ ഈ പ്രദേശത്തെ ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറിയിരിക്കുകയാണ്.

ഹൈടെക്, ഹൈടെക്; നാനോയിൽ നിന്ന് ഹെലികോപ്റ്ററിലേക്ക്

"എന്റെ ഗ്രാമവും ജില്ലയും ജനകീയമാക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് ചെയ്തത്. സർക്കാരിൽ നിന്നും വൻകിട കമ്പനികളിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങളെ സഹായിക്കുകയും നമ്മുടെ സ്വപ്നങ്ങൾ പറക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്. ഭാവിയിൽ വെള്ളത്തിലും കരയിലും വായുവിലും ഓടാൻ കഴിയുന്ന ഒരു ഹെലികോപ്റ്റർ നിർമ്മിക്കുക എന്നതാണ് എന്റെ സ്വപ്നമെന്നും സൽമാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിമാനത്തിൽ സഞ്ചരിക്കാൻ കഴിയാത്ത തന്റെ ഗ്രാമവാസികൾക്ക് പറക്കുന്ന അനുഭവം നൽകുന്നതിനായിട്ടാണ് സൽമാൻ തന്റെ ടാറ്റ നാനോയെ ഹെലികോപ്റ്ററാക്കി മാറ്റിയത്. സൽമാന്റെ കാർ-കം-ഹെലികോപ്റ്റർ യഥാർത്ഥത്തിൽ പറക്കുന്നതല്ല കേട്ടോ, സാധാരണ കാർ പോലെ റോഡിൽ മാത്രമേ ഓടിക്കാനാവൂ എന്ന് പ്രത്യേകം പറയുകയാണ് കേട്ടോ. സൽമാന്റെ കാർ കം ഹെലികോപ്റ്റർ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. നിരവധി ട്വിറ്റർ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത ഭാവനയിലും ഭയാനകമായ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നിലനിൽക്കാനുള്ള അദ്ദേഹത്തിന്റെ മഹത്തായ മനോഭാവത്തിലും അത്ഭുതപ്പെടുന്നു.

എന്നാൽ രസകരമെന്നു പറയട്ടെ, സ്ലൊവാക്യയിൽ ഒരു യഥാർത്ഥ പറക്കും കാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എയർകാർ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കാർ-വിമാനം വികസിപ്പിച്ചെടുത്തത് സ്ലൊവാക്യയിലെ നിത്ര ആസ്ഥാനമായുള്ള കണ്ടുപിടുത്തക്കാരനായ ക്ലീൻ വിഷൻ ആണ്. സ്ലോവാക് ട്രാൻസ്‌പോർട്ട് അതോറിറ്റി എയർകാറിന് എയർ യോഗ്യതയുടെ സർട്ടിഫിക്കറ്റ് പോലും നൽകിയിട്ടുണ്ട്. ബിഎംഡബ്ല്യു എൻജിനാണ് എയർകാറിന് കരുത്തേകുന്നത്, മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗത കൈവരിക്കാനും 2,500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ പറക്കാനും കഴിവുള്ളതാണ്.

താങ്ങാവുന്ന ഒരു ബജറ്റിൽ കാറെന്ന സ്വപ്‌നം സാധാരണക്കാരന് യഥാര്‍ഥ്യമാക്കിയ വാഹനമായിരുന്നു ടാറ്റ നാനോ. അതിനാൽ തന്നെ ഇന്നും ഇന്ത്യയിലെ മറക്കപ്പെടാനാവാത്ത കാറുകളുടെ പട്ടികയിലാണ് നാനോയെ ഏവരും കാണുന്നത്. നാനോയെ ഇലക്ട്രിക് അവതാറിൽ തിരികെ കൊണ്ടുവരാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ടോയെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടെങ്കിലും സാധാരണക്കാരന് കാര്‍ ഒരു സ്വപ്‌നമല്ലെന്നു വ്യക്തമാക്കിയത് നാനോ ആയിരുന്നു. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഈ ഇത്തിരി കുഞ്ഞന് ഇന്ന് വൻ ഡിമാന്റാണുള്ളത്.

ഓട്ടോറിക്ഷ കാറാക്കിയെന്ന തരത്തില്‍ പഴി ഏറെ കേട്ടെങ്കിലും തിരിക്കുപിടിച്ച നഗര ജീവിതത്തില്‍ നാനോ വീഥികള്‍ കീഴടക്കി വിപ്ലവം ഒരുക്കിയിരുന്നു. ഇന്ന് ഇന്ത്യയിൽ ഇവികൾക്ക് ലഭിക്കുന്ന വൻ ഡിമാന്റ് തന്നെയാണ് ഇലക്ട്രിക് അവതാരത്തിൽ നാനോ തിരികെയെത്തുമോ എന്ന ചോദ്യത്തിന് പിന്നിലുള്ള ചേതോവികാരം. നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സേൺ ഇവി എന്നിവയാണ് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകൾ. ആൾട്രോസ് ഇവിയും പഞ്ച് ഇവിയും ഭാവിയിൽ യാഥാർഥ്യമാവുന്നതിനു പിന്നാലെ നാനോ ഇവിയും വിപണിയിലേക്ക് ചുവടുവെച്ചേക്കും. നിലവിൽ സ്ഥിരീകരണങ്ങളോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ലെങ്കിലും നാനോ ഇവി എന്നത് ഇപ്പോഴും ഒരു സാധ്യതയായി നിലനിൽക്കുന്നുണ്ട്.

വിപണിയിൽ എത്തിയാൽ ഏകദേശം 2-3 ലക്ഷം രൂപ വിലയിൽ ടാറ്റ നാനോ ഇവി ലഭ്യമായേക്കും. പിഎംവി EaS-E ഇവിയുമായൊക്കെയാവും വിപണിയിലെത്തിയാൽ വൈദ്യുതീകരിച്ച നാനോയുടെ മത്സരം. മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് കാറായ EaS-E അതിന്റെ ആദ്യ 10,000 ഉപഭോക്താക്കൾക്കായി 4.79 ലക്ഷം രൂപയുടെ വിലയിലാണ് വാഹനം എത്തിക്കുന്നത്. ഏകദേശം 8.5 ലക്ഷം രൂപ പ്രാരംഭ വിലയിൽ ടാറ്റ മോട്ടോർസിന്റെ ടിയാഗോ ഇവി ആണ് അടുത്ത വിലകുറഞ്ഞ ബദൽ എന്നത് കണക്കിലെടുക്കുമ്പോൾ ഈ വില ആകർഷകമാണ്.

More from DriveSpark

Article Published On: Thursday, December 22, 2022, 11:10 [IST]
English summary
Village man transformed his nano to helicopter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X