ലക്ഷങ്ങളുടെ 'വിഐപി' നമ്പരുകള്‍
ചില പ്രത്യേക അക്ഷരങ്ങളും അക്കങ്ങളും കൂടിച്ചേരുമ്പോള്‍ ഭാഗ്യം വരുമെന്ന് ചിലയാളുകള്‍ വിശ്വസിക്കുന്നു. ചില അക്കങ്ങള്‍ അപകടം കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്. ഈ അന്ധവിശ്വാസം മൂലമാണ് നടപ്പ് കേരള മന്ത്രിസഭയിലെ മന്ത്രിമാര്‍ 13 എന്ന അക്കം ഔദ്യോഗിക കാറിന് വേണ്ട എന്ന് തീര്‍പ്പാക്കിയത്. പൊതുവില്‍ സെലിബ്രിറ്റികളും സമ്പന്നരുമാണ് ഫാന്‍സി നമ്പരുകളുടെ (വിഐപി നമ്പരുകളുടെ) ആരാധകര്‍.
ഫാന്‍സി നമ്പര്‍ കിട്ടാന്‍ വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവാക്കാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു മടിയുമില്ല. പഞ്ചാബിലൊരുത്തന്‍ തന്‍റെ ഒരു പഴഞ്ചന്‍ വെസ്പയ്ക്ക് ഫാന്‍സി നമ്പര്‍ കിട്ടാനായി ലേലത്തിനിറങ്ങി. 12 ലക്ഷം വരെ വിളിച്ചാണ് പുള്ളിക്കാരന്‍ ലേലം പിടിച്ചത്. ഇങ്ങനെയുള്ള കുറെ പേരെ ഇനി പരിചയപ്പെടാം.

ലക്ഷങ്ങളുടെ 'വിഐപി' നമ്പരുകള്‍
വിഐപി നമ്പര്‍ സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത വരുന്നത് ചണ്ഡിഗഡില്‍ നിന്നാണ്. ശ്രീ ഗുരു ഗോരക്ഷനാഥ് സുദ്ധ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായ മഹാന്ത് ചോട്ടു നാഥ് ‘CH01-AR-0001' എന്ന വിഐപി നമ്പര്‍ കിട്ടാനായി 10.5 ലക്ഷം രൂപവരെ ലേലം വിളിച്ചു. മഹാന്തിന്‍റെ പക്കലുള്ളത് 60 ലക്ഷത്തിന്‍റെ പരിസരത്തില്‍ വിലയുള്ള ഒരു ഓഡി ക്യു7 കാറാണ്. ഇതേ ലേലത്തില്‍ 4.20 രൂപയ്ക്ക് 0100 എന്ന നമ്പരും 4 ലക്ഷത്തിന് 0009 എന്ന നമ്പരും 3.5 ലക്ഷം രൂപയ്ക്ക് 0002 എന്ന നമ്പരും ലേലത്തില്‍ പോയി.

ലക്ഷങ്ങളുടെ 'വിഐപി' നമ്പരുകള്‍
CHO1AN 0001 എന്ന നമ്പരാണ് 17 ലക്ഷത്തിന് ജഗ്ജീത് സിംഗ് ചാഹല്‍ ലേലത്തില്‍ പിടിച്ചെടുത്തത്. പഞ്ചാബിലെ ഒരു പരമ്പരാഗത കര്‍ഷകനും ബിസിനസ്സുകാരനുമാണ് ഇദ്ദേഹം. ലാന്‍ഡ് ക്രൂയിസര്‍ കാറാണ് ചാഹലിന്‍റെ പക്കലുള്ളത്.

ലക്ഷങ്ങളുടെ 'വിഐപി' നമ്പരുകള്‍
CH-01-AP-0001 എന്ന നമ്പരിനായുള്ള തന്‍റെ പോരാട്ടത്തില്‍ അമര്‍ജിത് സിങ് എന്ന ചണ്ഡിഗഡുകാരന്‍ ഒടുവില്‍ വിജയിക്കുകതന്നെ ചെയ്തു. 26 ലക്ഷമാണ് പുള്ളിക്കാരന്‍ അടച്ചത്. മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ് സ്വന്തമായുള്ള ഇദ്ദേഹം ബില്‍ഡറാണ്.

ലക്ഷങ്ങളുടെ 'വിഐപി' നമ്പരുകള്‍
PB-30J-0003 എന്ന നമ്പരാണ് റിക്കി ബ്രാന്‍ എന്ന പഞ്ചാബുകാരന്‍ കര്‍ഷകന് ഇഷ്ടപ്പെട്ടത്. തന്‍റെ പക്കലുള്ള ഒരു വെസ്പയ്ക്കുവേണ്ടിയായിരുന്നു ഇത്. 12 ലക്ഷം രൂപയ്ക്ക്


Click it and Unblock the Notifications








