കാറോടിക്കുമ്പോള്‍ ചെയ്യേണ്ട കാര്യമാണോ ഇത്! യുവതികളുടെ വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനം

നമ്മുടെ രാജ്യത്ത് ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ റീല്‍സിന്റെയും ഷോര്‍ട്‌സുകളുടെയും പ്രളയമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ആളുകളെ ചുരുങ്ങിയ നാളുകൊണ്ട് പ്രശസ്തരാക്കുന്നതിനൊപ്പം അവര്‍ക്ക് വരുമാന മാര്‍ഗവും നേടിക്കൊടുക്കുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കാഴ്ചക്കാരെ നേടാന്‍ പലരും റീല്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ചിലര്‍ വൈറലാകാന്‍ വേണ്ടി അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന പ്രവണത കൂടി വരുന്നുണ്ട്. റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ അടുത്ത കാലത്തായി നിരവധി േപര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് താഴ്ചയിലേക്ക് തെന്നി വീണ് മരിച്ചത് ഏവരിലും ഞെട്ടല്‍ ഉളവാക്കിയിരുന്നു. അപകടസാധ്യതയുള്ള റീല്‍ വീഡിയോകള്‍ ചിത്രീകരിക്കുന്ന എല്ലാവരും ഈ വാര്‍ത്ത ഒരു പാഠമായി എടുക്കണം. എന്നാല്‍ ഇത്തരം അപകടങ്ങളും ദാരുണ സംഭവങ്ങളും ആരും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നാണ് നമുക്ക് മനസ്സിലാകുന്നത്. കാരണം അപകടകരമായ രീതിയില്‍ ചിത്രീകരിച്ച റീല്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നും തുടരുകയാണ്.

woman dancing while driving

സമാനമായ രീതിയില്‍ ചിത്രീകരിച്ച ഒരു റീല്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓടുന്ന കാറില്‍ രണ്ട് സ്ത്രീകള്‍ പാട്ടിന് നൃത്തം ചെയ്യുന്നത് കാണാം. ഉത്തര്‍പ്രദേശിലെ ഒരു ഹൈവേയില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് തോന്നുന്നത്. മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ അകത്ത് നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ രണ്ട് യുവതികള്‍ സീറ്റുകളില്‍ ഇരുന്ന് നൃത്തം ചെയ്യുകയാണ്. ഇവരില്‍ ഒരാളാണ് എസ്‌യുവി ഓടിക്കുന്നതെന്നാണ് കൗതുകം.

കാര്‍ ഓടിക്കുന്നതിനിടെ ഒരു കൈ വളയത്തില്‍ നിന്ന് എടുത്ത് അവര്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ നമുക്ക് വ്യക്തമായി കാണാം. വാഹനമോടിക്കുന്നതിനിടയില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് അത്യന്തം അപകടരകമാണെന്ന് ഓര്‍മിപ്പിക്കട്ടെ. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ മാത്രമായിരിക്കണം. എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് ചിലര്‍ ഇത്തരം അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ചിലര്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് മനപ്പൂര്‍വ്വം ചെയ്യാറുമുണ്ട്.

woman dancing while driving

എന്നാല്‍ ഇവര്‍ എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഒരു അപകടമുണ്ടായാല്‍ അത് അവരെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരെയും ഇത് ബാധിക്കും. ഈ ഒരു സാഹചര്യത്തില്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെ നെറ്റിസണ്‍സ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് ഈ യുവതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സമീപകാലത്തായി ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പൊലീസും എംവിഡിയും തെളിവായി സ്വീകരിച്ച് വരുന്നുണ്ട്. ഇത്തരം അപകടകരമായ റീല്‍സുകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡ്രൈവസ്പാര്‍ക്കിന്റെയും അഭിപ്രായം. കാരണം ഇത്തരം പ്രവര്‍ത്തികള്‍ക്ക് മൂക്കുകയറിടണമെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വരിക തന്നെ വേണം.

woman dancing while driving

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇത്തരക്കാര്‍ സാധാരണക്കാരെ സ്വാധീനിക്കുന്നവര്‍ കൂടിയാണ്. അതുകൊണ്ട് ഇത്തരം വീഡിയോകള്‍ വൈറലാകുന്നതോടെ ഇതിന്റെ അനുകരണങ്ങളും വരും. അതും വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. ആരായാലും വണ്ടി ഓടിക്കുമ്പോള്‍ ശ്രദ്ധ റോഡില്‍ ആയിരിക്കണം. ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള യാതൊരു പ്രവര്‍ത്തിയും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. ദൗര്‍ഭാഗ്യം കൊണ്ടും അപകടങ്ങള്‍ സംഭവിക്കാമെങ്കിലും നമ്മള്‍ അറിഞ്ഞ് കൊണ്ട് മറ്റുള്ളവര്‍ക്ക് ദോഷകരമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുന്നത് ഒരു പൗരനെന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരുടെയും ബാധ്യതയാണ്.

വളയം പിടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം റീലുകള്‍ നമുക്ക് നല്‍കുന്ന സന്തോഷം നൈമിഷികമാണെങ്കിലും വല്ല അപകടവും പിണഞ്ഞാല്‍ ഒരു ആയുഷ്‌കാലം മൊത്തം സഹിക്കാനുള്ള സങ്കടം അവ സമ്മാനിച്ചേക്കാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കാനും ഉത്തരവാദിത്തത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഏവരും ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Monday, July 22, 2024, 16:17 [IST]
English summary
Two women seen dancing while driving mahindra thar viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X