ക്രിക്കറ്റും അനുഷ്‌കയും കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം കാറുകളോട്! കിംഗ് കോഹ്‌ലിയുടെ ഗരാജ് കണ്ടോ...

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ കോഹ്‌ലി (Virat Kohli) ഇന്ന് 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ 3-0 എന്ന മാര്‍ജിനില്‍ ഇന്ത്യ പരമ്പര തോറ്റത് പിറന്നാളിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മക്കും കുടുംബത്തോടുമൊപ്പം ലണ്ടനിലാണ് കോഹ്‌ലി ഇക്കുറി പിറന്നാള്‍ ആഘോഷിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ ഒട്ടനവധി റെക്കോഡുകള്‍ തീര്‍ത്ത കോഹ്‌ലി ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഇന്ത്യയുടെ റണ്‍ മെഷീനും ചേസ് മാസ്റ്ററുമായി നിറഞ്ഞ് നിന്ന കോഹ്‌ലി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത്ര മികച്ച ഫോമിലല്ല. രാജാവിന്റെ തിരിച്ച് വരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ക്രിക്കറ്റിംഗ് ഐക്കണിനെ 21 കോടി രൂപ പ്രതിഫലം നല്‍കി ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഐപിഎല്‍ 2025-ല്‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള രണ്ടാമത്തെ കളിക്കാരനാണ് കോഹ്‌ലി.

virat kohli car collection

2024-ലെ കണക്കുകള്‍ പ്രകാരം കോഹ്‌ലിയുടെ ആസ്തി 1050 കോടി രൂപയാണെന്ന് പറയുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റര്‍ക്ക് ബിസിസിഐ പ്രതിവര്‍ഷം 7 കോടി രൂപയാണ് നല്‍കുന്നത്. ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത കോഹ്‌ലിക്ക് വിവിധ ബിസിനസുകളിലും കോഹ്‌ലിക്ക് നിക്ഷേപമുണ്ട്. ലക്ഷ്വറി ലൈഫ്‌സ്‌റ്റൈല്‍ നയിക്കുന്ന കോഹ്‌ലി തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് കാറുകള്‍ക്ക് വേണ്ടിയും ചെലവഴിക്കുന്നു. ഈ ലേഖനത്തില്‍ കോഹ്‌ലിയുടെ ഗരാജിലുള്ള കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ലംബോര്‍ഗിനി ഹുറാകാന്‍: ക്രിക്കറ്റ് താരത്തിന് പണ്ട് മുതലേ ലംബോര്‍ഗിനിയോട് ഇഷ്ടമാണ്. അദ്ദേഹം വിവിധ ലംബോര്‍ഗിനി കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഗരാജിലെ ഏറ്റവും പുതിയ അംഗം ലംബോര്‍ഗിനി ഹുറാകാനാണ്. സിസര്‍ ഡോറുകള്‍ അടക്കം ഐക്കണിക് ഡിസൈനില്‍ വരുന്ന ഇത് സെലിബ്രിറ്റികളുടെ ഇഷ്ട കാറുകളില്‍ ഒന്നാണ്. കരുത്തുറ്റ V10 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 3.22 കോടി രൂപയാണ് ഇതിന്റെ വില.

virat kohli porsche

പോര്‍ഷ 911: കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലുള്ള ഹൈ പെര്‍ഫോമന്‍സ് കാറാണ് പോര്‍ഷ 911. ഇതൊരു 2 സീറ്റര്‍ കൂപ്പെയാണ്. 380 bhp പവറുള്ള 3.0 ലിറ്റര്‍ പെട്രോള്‍ 503 bhp പവറുള്ള 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം. നിലവില്‍ 1.99 കോടി മുതല്‍ 3.51 കോടി രൂപ വരൊണ് ഈ പോര്‍ഷ മോഡലിന്റെ വില പോകുന്നത്.

ബെന്റ്ലി കോണ്ടിനെന്റല്‍ GT: ഓരോ കാലത്തും തന്റെ കാര്‍ ശേഖരം അപ്‌ഡേറ്റ് ചെയ്യുന്ന പതിവ് കോഹ്‌ലിക്കുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ 2018ല്‍ വാങ്ങിയ ആഡംബര കാറാണ് ബെന്റ്ലി കോണ്ടിനെന്റല്‍ GT. 650 bhp പവറും 900 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. ഏകദേശം നാല് കോടി രൂപയാണ് ഇതിന്റെ വില.

ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ബെന്റ്ലി കാറാണ് ഫ്‌ലയിംഗ് സപ്ര്‍. 626 bhp പവറും 900 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് W12 എഞ്ചിനാണ് സൂപ്പര്‍കാറിന് കരുത്തേകുന്നത്. ബെന്റ്‌ലി ഫ്‌ലയിംഗ് സ്പറിന്റെ വില ഏകദേശം 3.8 കോടി രൂപയാണ്.

ഔഡി R8 V10: ആര്‍സിപി മുന്‍ നായകന്‍ 2015 മുതല്‍ ജര്‍മന്‍ ബ്രാന്‍ഡായ ഔഡിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറാണ്. അതുകൊണ്ട് തന്നെ ഒന്നിലേറെ ഔഡി കാറുകള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഔഡി R8 V10. ഈ ലിമിറ്റഡ് എഡിഷന്‍ കാര്‍ 2015 ജനുവരിയിലാണ് ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 3 കോടി രൂപയായിരുന്നു അന്നത്തെ വില.

virat kohli audi

ഔഡി R8 LMX: വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഔഡിയാണിത്. ഇതും ഒരു ലിമിറ്റഡ് എഡിഷന്‍ കാര്‍ ആണ്. 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ആണ് ഇതിന്റെ ഹൃദയം. വെറും 3.2 സെക്കന്‍ഡിനുള്ളില്‍ 60 കിലോമീറ്റര്‍ മൈല്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 321 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഔഡി R8 LMX അക്കാലത്ത് 2.36 കോടി രൂപക്ക് മുകളിലായിരുന്നു ഇതിന്റെ വില.

റേഞ്ച് റോവര്‍ വോഗ്: സെലിബ്രിറ്റികളുടെ മറ്റൊരു ഫേവറിറ്റായ റേഞ്ച് റോവറും കോഹ്‌ലിയുടെ പക്കലുണ്ട്. റേഞ്ച് റോവര്‍ വോഗ് ആണ് കോഹ്‌ലി വാങ്ങിയിരിക്കുന്നത്. കോഹ്‌ലി ഈ റേഞ്ച് റോവര്‍ വോഗില്‍ ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് വൈറലായിരുന്നു. 2.11 കോടി രൂപയാണ് ഈ കാറിന്റെ വില. ഈ ഒരു ലേഖനത്തില്‍ കോഹ്‌ലിയുടെ വിലകൂടിയ കാറുകള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ പറ്റിയത്. ഏതായാലും കിംഗ് കോഹ്‌ലിക്ക് ഡ്രൈവ്‌സ്പാര്‍ക്കിന്റെ പിറന്നാള്‍ ആശംസകള്‍ നേരുന്നു.

More from DriveSpark

Article Published On: Tuesday, November 5, 2024, 15:00 [IST]
English summary
Virat kohli impressive car collection lamborghini huracan range rover vogue and more
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X