വിരാട് കോഹ്‍ലി ടൊയോട്ട ബ്രാന്‍ഡ് അബാസ്സഡര്‍

ഇന്ത്യയില്‍ കോഹ്‍ലിയുടെ ഉയര്‍ന്ന താരമൂല്യം ബ്രാന്‍ഡിനെ സഹായിക്കുമെന്നാണ് ജാപ്പനീസ് കാര്‍ നിര്‍മാതാവ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ട ബ്രാന്‍ഡിന് യുവത്വത്തിന്‍റെ നിറം പകരുക എന്നതാണ് കോഹ്‍ലിയെപ്പോലൊരു കളിക്കാരനെ അംബാസ്സഡറാക്കുന്നതിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. വളര്‍ന്നു വരുന്ന ഇന്ത്യന്‍ മധ്യവര്‍ഗ്ഗ യുവാക്കളുടെ മനസ്സില്‍ എത്തിപ്പറ്റുക എന്നത് കാര്‍ നിര്‍മാതാക്കളെ സംബന്ധിച്ച് പ്രധാനമായിരിക്കുകയാണ്.
ടൊയോട്ടയെക്കൂടാതെ ടിവിഎസ് ബ്രാന്‍ഡിന്‍റെ പ്രമോഷനു വേണ്ടിയും കോഹ്‍ലി പ്രവര്‍ത്തിക്കുന്നുണ്ട്. ടൊയോട്ട കൊഹ്‍ലിയെക്കൂടാതെ എആര്‍ റഹ്മാനെയും ബ്രാന്‍ഡ് പ്രമോഷനു വേണ്ടി ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications








