വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

By Santheep

കായികതാരങ്ങള്‍ക്ക് വേഗതയോട് താല്‍പര്യമുണ്ടാവുക സ്വഭാവികമാണ്. ഇന്നറിയിപ്പെടുന്ന ഭൂരിഭാഗം സ്‌പോര്‍ട്‌സ് താരങ്ങളും സ്‌പോര്‍ട്‌സ് കാറുകളോടും ബൈക്കുകളോടും വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. സാമ്പത്തികമായി മെച്ചം കൂടിയ കായികയിനങ്ങളില്‍ പങ്കെടുക്കുന്നവരിലാണ് ഈ സ്വഭാവം ഏറെയും കണ്ടുവരുന്നത്. ചുരുക്കത്തില്‍, വേണ്ടത്ര പണത്തിന്റെ പിന്‍ബലത്തോടുകൂടിയ താല്‍പര്യത്തെയാണ് താല്‍പര്യം എന്നു വിളിക്കുന്നതെന്ന് താല്‍പര്യം!

വിരാട് കോലി ഒരു പുതിയ കാര്‍ വാങ്ങിയതാണ് ഈ മുഖവുരയുടെയെല്ലാം കാരണം. ഓഡി ആര്‍8 എല്‍എംഎക്‌സ് സൂപ്പര്‍കാറാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ നിലവിലെ കാപ്റ്റന്‍ ഓഡി ആര്‍8 സൂപ്പര്‍കാര്‍ പണം കൊടുത്തു വാങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്. സെലിബ്രിറ്റികള്‍ക്ക് കാര്‍ ഗിഫ്റ്റ് ചെയ്യുന്ന ഒരു രീതി ഓഡിക്കുണ്ട്. കോലിയുടെ കേസ് അതില്‍ പെട്ടതല്ല എന്ന് വ്യക്തമാക്കട്ടെ.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

കാര്‍ ഡെലിവറി സമയത്ത് ഓഡി ഇന്ത്യയുടെ പ്രസിഡണ്ട് ജോ കിങ് സ്ഥലത്ത് സന്നിഹിതനായിരുന്നു.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയുടെ നിറത്തോട് സാമ്യമുള്ള നിറമാണ് കോലിയുടെ ഓഡി ആര്‍8 എല്‍എംഎക്‌സിനുള്ളത്.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

ഈയിടെ മഹേന്ദ്ര സിങ് ധോണി ഒരു നിഞ്ജ എച്ച്2 സൂപ്പര്‍ബൈക്ക് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോലിയുടെ സൂപ്പര്‍കാര്‍ പര്‍ചേസ് വരുന്നത്.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

5.2 ലിറ്റര്‍ ശേഷിയുള്ള ഒരു വി10 എന്‍ജിനാണ് ഓഡി ആര്‍8 എല്‍എംഎക്‌സില്‍ ഘടിപ്പിച്ചിട്ടുള്ളത്. കോലിക്ക് ഈ എന്‍ജിന്‍ മതിയാകുമെന്ന് പ്രതീക്ഷിക്കാം.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

561 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് കോലിയുടെ ഈ കാറിന്. 540 എന്‍എം ആണ് പരമാവധി ടോര്‍ക്ക്. മണിക്കൂറില്‍ 319 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

കോലിയുടെ കാറിന്റെ 99 മോഡലുകള്‍ മാത്രമാണ് ലോകത്തിലാകെ നിലവിലുള്ളത് എന്നറിയുക.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

2006ല്‍ അവതപ്പിക്കപെട്ട ഓഡി ആര്‍8 മോഡലിനെ ആധാരമാക്കിയാണ് ആര്‍8 എല്‍എംഎക്‌സ് നിര്‍മിച്ചിരിക്കുന്നത്. 2014 ഓഗസ്റ്റ് മാസം വരെ അര ലക്ഷത്തിലധികം ആര്‍8 മോഡലുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

പൂര്‍ണമായും എല്‍ഇഡിയിലുള്ള ഹെഡ്‌ലാമ്പുകളുമായി വിപണിയിലെത്തിയ ആദ്യത്തെ കാറാണ് ഓഡി ആര്‍8.

More from DriveSpark

Article Published On: Saturday, May 9, 2015, 14:17 [IST]
English summary
Virat Kohli Takes Delivery Of Audi R8 LMX Supercar.
കൂടുതല്‍... #celebrity car #audi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X