ആസ്തി 127 മില്യൺ ഡോളർ! ഔഡിയുടെ ബ്രാൻഡ് അംബാസഡർ, ഗാരേജിലേക്ക് പുതിയ അതിഥികളെ എത്തിച്ച് 'ചീക്കു'

ഇന്ത്യയിലെ മാത്രമല്ല ഏതൊരു സെലിബ്രിറ്റികളും ബിസിനസുകാരും തങ്ങളുടെ ഗാരേജ് എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നത് പതിവാണ്. ഇന്ത്യൻ ടീമിലെ ജനപ്രിയ ക്രിക്കറ്റ് കളിക്കാരിലൊരാളാണ് വിരാട് കോഹ്‌ലി, അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് മാത്രമല്ല അദ്ദേഹം ഒരു മികച്ച വാഹനപ്രേമി കൂടിയാണ്. ഇന്ത്യയിലെ ഓഡിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ അദ്ദേഹത്തിൻ്റെ ശേഖരത്തിൽ വിലകൂടിയതും വിചിത്രവുമായ നിരവധി കാറുകൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിരാടിൻ്റെ ഗാരേജിലേക്ക് പുതിയ ലാൻഡ് റോവർ ഡിഫെൻഡറും ബിഎംഡബ്ല്യു ഐഎക്‌സ്1 ഇവിയും അദ്ദേഹം ചേർത്തിട്ടുണ്ട്. വീഡിയോകൾ കാർസ് ഫോർ യു അവരുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിട്ടുണ്ട്.

ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിയിൽ നിന്ന് വിരാട് കോഹ്‌ലി ഇറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയിൽ കാണുന്ന എസ്‌യുവി ഒരു ലാൻഡ് റോവർ ഡിഫെൻഡർ 110 ആണ്. ഒരുപാട് ചരിത്രമുള്ള പരുക്കൻ എസ്‌യുവിയായ ഡിഫൻഡർ ശരിക്കും സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും ഡിമാന്റുള്ള മോഡൽ കൂടിയാണ്. 90, 110, 130 തുടങ്ങീ വ്യത്യസ്‌ത വേരിയന്റുകളിലാണ് ലാൻഡ് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

3-ഡോർ പതിപ്പ് ഡിഫൻഡർ 90 എന്നറിയപ്പെടുന്നു. അതേസമയം 5-ഡോർ പതിപ്പാണ് ഡിഫൻഡർ 110 എന്ന മോഡൽ. കൂടാതെ ഡിഫൻഡർ 130 എന്നറിയപ്പെടുന്ന 5-ഡോർ വേരിയൻ്റിനേക്കാൾ അല്പം നീളമുള്ള എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പും ഇന്ത്യയിൽ ലഭ്യമാണ്. ഇതിൽ 110 പതിപ്പാണ് റിഷഭ് സ്വന്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 97 ലക്ഷം രൂപ മുതൽ 2.35 കോടി രൂപ വരെയാണ് ബ്രിട്ടീഷ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിലെത്തുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് റിഷഭ് കൂടെക്കൂട്ടിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമല്ല. 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകളിലും 3.0 ലിറ്റർ ഡീസൽ എഞ്ചിനിലും ലാൻഡ് റോവർ ഡിഫൻഡർ ലഭ്യമാണ്. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള ഐക്കണിക് എസ്‌യുവി സുരക്ഷയുടെ അങ്ങേയറ്റമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറ ഡിഫൻഡർ അതിൻ്റെ രൂപത്തിനും ഭാവത്തിനും ലോകമെമ്പാടുമായി ആരാധകരെ സൃഷ്‌ടിച്ചിട്ടുണ്ട്.

എക്സ്റ്റീരിയർ പോലെ തന്നെ ആരേയും കൊതിപ്പിക്കുന്ന ഇന്റീരിയറാണ് ഡിഫൻഡറിലും ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, പൂർണ ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്, മെറിഡിയൻ പ്രീമിയം സ്പീക്കർ സിസ്റ്റം എന്നീ സവിശേഷതകളാൽ സമ്പന്നമാണ് വാഹനം.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്പെൻഷൻ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, തുകൽ അപ്ഹോൾസ്റ്ററി, റബർ ഫ്ലോറിംഗ് എന്നിവ പോലുള്ള അത്യാധുനിക സേഫ്റ്റി ഫീച്ചറുകളാലും എസ്‌യുവി സമ്പന്നമാണ്.

ബിഎംഡബ്ല്യു iX1 ജനപ്രിയമായ X1 എൻട്രി ലെവൽ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. BMW iX1 ൻ്റെ എക്സ്റ്റീരിയർ ഡിസൈൻ X1-ന് സമാനമാണ്, എന്നാൽ ഇവ രണ്ടിനെയും വ്യത്യസ്തമാക്കുന്നത് ഇലക്ട്രിക് പവർ ട്രെയിനാണ്. ഈ വീഡിയോയിൽ വിരാട് കോഹ്‌ലിയെയും ഭാര്യ നടി അനുഷ്‌ക ശർമ്മയെയും വാഹനത്തിന് പുറത്ത് നിൽക്കുന്നത് കാണാം.

രണ്ട് സോൺ ക്ലൈമറ്റ് കൺട്രോൾ, മസാജ് ഫംഗ്‌ഷനുകളുള്ള മുൻ സീറ്റുകൾ, 12 സ്പീക്കറുകളുള്ള ഒരു ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 6 ആംബിയൻ്റ് ലൈറ്റിംഗ് മോഡുകൾ, ഒരു പനോരമിക് സൺറൂഫ് എന്നിവയുണ്ട്. ഇലക്ട്രിക് എസ്‌യുവിയിൽ 66.4 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നു, അത് 313 hp 494 nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.6 സെക്കൻഡിൽ കഴിയും. 66.90 ലക്ഷം രൂപ മുതലാണ് പുതിയ ബിഎംഡബ്ല്യു iX1-ൻ്റെ എക്‌സ്‌ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 11, 2024, 16:30 [IST]
English summary
Advantages of aftermarket tire pressure monitoring system details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X