കോലി ആദ്യം സ്വന്തമാക്കിയത് ഈ ടാറ്റ കാര്‍; വാങ്ങാനുള്ള രസകരമായ കാരണം അറിയാമോ?
ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ലോകത്തിലെ ഏറ്റവും പ്രശ്‌സ്തരായ കായിക താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള വിരാടിനെ 256 ദശലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരമാണ് അദ്ദേഹം.
ക്രിക്കറ്റിന് പുറമെ കാറുകളോടാണ് കോലി പ്രണയം കാത്തുസൂക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ ചിത്രമായിരുന്നു കോലിയുടെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്നത് തന്നെ അദ്ദേഹത്തിന്റെ കാറുകളോടുള്ള ഭ്രാന്തമായ സ്‌നേഹത്തിന് അടിവരയിടുന്നു. മാത്രമല്ല ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കോലി. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും കോലി ആദ്യമായി വാങ്ങിയ കാര്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?.

സ്റ്റാര്‍ സ്പോര്‍ട്‌സിന് ഏതാനും നാളുകള്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് കോലി തന്റെ ആദ്യ കാറിന്റെ ഓര്‍മ്മകള്‍ പുതുക്കിയത്. വീഡിയോ അഭിമുഖത്തില്‍ നിരവധി കാറുകള്‍ സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഒരു കുടുംബസ്ഥനായതിനാല്‍ കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണനകള്‍ മാറിയെന്നും വെളിപ്പെടുത്തുന്നു. ഇപ്പോള്‍ താന്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ആദ്യം ഒരു ചൈല്‍ഡ് സീറ്റ് സപ്പോര്‍ട് അല്ലെങ്കില്‍ ISOFIX പോയിന്റുകളാണ് നോക്കുന്നതെന്നാണ് കോലി പറയുന്നത്.
നേരത്തെ സ്പോര്‍ട്സ് കാറുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്ന താന്‍ ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യമുള്ള കാറുകളാണ് കൂടുതലായും താരമിപ്പോള്‍ വാങ്ങുന്നത്. അവതാരകന്‍ ആദ്യ കാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആണ് താന്‍ ആദ്യം വാങ്ങിയ കാര്‍ ഒരു ടാറ്റ സഫാരിയാണെന്ന് കോലി വെളിപ്പെടുത്തിയത്.

താന്‍ സമ്പാദിച്ച പണം കൊണ്ട് ടാറ്റ സഫാരി കാര്‍ വാങ്ങാനുള്ള കാരണവും ക്രിക്കറ്റര്‍ വെളിപ്പെടുത്തി. കാറിന്റെ ബില്‍റ്റ് ക്വാളിറ്റിയോ ഡ്രൈവിബിലിറ്റിയോ ഫീച്ചറുകളോ ഒന്നുമായിരുന്നില്ല തന്നെ അതിശയിപ്പിച്ച കാര്യമെന്നാണ് കോലി പറയുന്നത്. എന്നാല്‍ കാറിന്റെ റോഡ് പ്രസന്‍സിലാണ് താന്‍ ആകൃഷ്ടനായതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ വിശദീകരിക്കുന്നത്. സഫാരിയുമായി റോഡിലിറങ്ങുമ്പോള്‍ ആളുകള്‍ വഴിമാറി തരുന്നതായിരുന്നു ഒരു കാരണം.
ഒരിക്കല്‍ സഹോദരനോടൊപ്പം നഗരത്തില്‍ ഇറങ്ങിയപ്പോള്‍ കാറില്‍ തെറ്റായി ഇന്ധനം നിറച്ച കാര്യവും കോലി അഭിമുഖത്തിനിടെ ഓര്‍ത്തെടുക്കുന്നുണ്ട്. പെട്രോള്‍ പമ്പില്‍ വെച്ച് കാറില്‍ ഡീസലിന് പകരം പെട്രോള്‍ നിറച്ച കാര്യമാണ് കോലി പങ്കുവെച്ചത്. വിരാടിന്റെ ചില ആഡംബര കാറുകള്‍ നേരത്തെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. അക്കാലത്ത് അവ വിറ്റഴിച്ചതിന്റെ കാരണം അജ്ഞാതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ കാരണവും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍കാറുകള്‍ വാങ്ങിക്കൂട്ടിയെങ്കിലും അവ ഓടിക്കാനും ഉപയോഗിക്കാനും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നതെന്നും ഇക്കാരണത്താലാണ് താന്‍ മുമ്പ് മിക്ക സൂപ്പര്‍കാറുകളും വിറ്റഴിച്ചതെന്നും കോലി വ്യക്തമാക്കി.അസൂയാവഹമായ ഒരു കാര്‍ ശേഖരമുണ്ട് വിരാട് കോലിക്ക്. ഓരോ വര്‍ഷവും തന്റെ ഗരാജ് വലുതാക്കുന്ന കോഹ്‌ലി ലംബോര്‍ഗിനി ഗല്ലാര്‍ഡോ പോലുള്ള മികച്ച കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഔഡിയുടെ അംബാസഡര്‍ കൂടിയയതിനാല്‍ സൂപ്പര്‍ എക്സ്‌ക്ലൂസീവ് MLX പതിപ്പ് ഉള്‍പ്പെടെ നിരവധി ഓഡി R8 മോഡലുകള്‍ കോലിയുടെ പക്കലുണ്ട്. ഇവ കൂടാതെ ബെന്റ്ലി ഫ്‌ലൈയിംഗ് സ്പര്‍, ബെന്റ്ലി കോണ്ടിനെന്റല്‍ GT, ലാന്‍ഡ് റേഞ്ച് റോവര്‍ വോഗ്, ഔഡി A8L W12 ക്വാട്‌റോ, ഔഡി RS5, ഔഡി Q7, ഔഡി Q8, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍ എന്നിവയും താരത്തിന്റെ ഗരാജിന്റെ ഗമ കൂട്ടുന്നു.
ഒരു വാഹന പ്രേമിക്ക് അവരുടെ ആദ്യത്തെ വണ്ടി അത്രയും പ്രിയപ്പെട്ടതായിരിക്കും. കോലി ഒരു വണ്ടിഭ്രാന്തന്‍ ആണെന്ന കാര്യം പലര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ ആദ്യത്തെ കാര്‍ ഏതാണെന്ന കാര്യം പലര്‍ക്കും അറിയാന്‍ വഴിയില്ല. മാത്രമല്ല അത് വാങ്ങാനുള്ള കാരണവും അതോടൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ഏതായാലും കഠിനാദ്വാനം കൊണ്ട് ക്രിക്കറ്റിലെ രാജസിംഹാസനം വെട്ടിപ്പിടിച്ച കോലി ഏതായാലും വന്ന വഴി മറന്നിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം.


Click it and Unblock the Notifications








