എലിമീശ ഗ്യാപ്പിൽ നഷ്ടമായത് കോടികളുടെ ഫെറാറി, വീരേന്ദർ സേവാഗിൻ്റെ പോസ്റ്റ് വൈറലാകുന്നു

നീ പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയാൽ സൈക്കിൾ, മൊബൈൽ അല്ലെങ്കിൽ എന്തെങ്കിലും സമ്മാനം ഒക്കെ വാങ്ങിത്തരാം എന്ന മോഹന വാഗ്ദാനങ്ങൾ കേൾക്കാത്തവരായി ആരും തന്നെയില്ല. പ്ലസ് ടു വരെ അതൊക്കെ കേൾക്കും. പിന്നെ ചിലപ്പോൾ സപ്ലികളായിരിക്കും ബാക്കി കഥ പറയാൻ പോകുന്നത്. പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ക്രിക്ക്റ്റ് പ്രേമികളുടെ വീര പുരുഷനാണ് വിരേന്ദർ സേവാഗ്. അദ്ദേഹത്തിൻ്റെ മകനായ ആര്യവീർ ക്രിക്കറ്റിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അച്ഛനെ പോലെ തന്നെ ക്രിക്കറ്റിൽ വലിയൊരു ഭാവി തന്നെയുണ്ട് മകനുമെന്നാണ് ആരാധകരുടെ വാദം.

ഡൽഹി ടീമിന് വേണ്ടി ബിഹാർ കപ്പിൽ കളിക്കുകയായിരുന്നു ആര്യവീർ സെവാഗ്. ഈ മത്സരത്തിൽ അദ്ദേഹം 297 റൺസാണ് നേടിയത്. 2008 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു മത്സരത്തിൽ പിതാവ് വിരേന്ദർ സേവാഗ് നേടിയത് 319 റൺസായിരുന്നു. പിതാവിൻ്റെ റെക്കോർഡ് തകർത്തിരുന്നുവെങ്കിൽ വീരേന്ദർ മകന് സമ്മാനമായി ഫെറാറി നൽകാൻ ആണ് വിചാരിച്ചിരുന്നത് എന്നാണ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. എന്നാൽ 23 റൺസ് കൂടി എടുത്തിരുന്നുവെങ്കിൽ ആര്യവീർന് കോടികൾ വിലയുള്ള ഫെറാറി സ്വന്തമാക്കാമായിരുന്നു.

ഏത് മോഡൽ ഫെറാറിയാണ് മകന് സമ്മാനമായി നൽകാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. 2021 -ൽ ബിഎംഡബ്ല്യുവിൻ്റെ ബ്രാൻഡ് അംബാസഡറായിരുന്നു സച്ചിൻ തെൻഡുൽക്കർ സേവാഗിന് ഒരു ബിഎംഡബ്ലു 7 സീരിസ് സമ്മാനമായി നൽകിയിരുന്നു. അന്നത്തെ ഫ്ലാഗ്ഷിപ്പ് മോഡലായിരുന്നു അത്. 262 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്.

ഈ എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതാണ്. ഈ സെഡാനെ കൂടാതെ ബെൻ്റ്‌ലി കോണ്ടിനെൻ്റൽ ഫ്‌ളൈയിംഗ് സ്‌പറും സെവാഗിൻ്റെ ഗാരേജിലുണ്ട്. സച്ചിനും വലിയൊരു വാഹനപ്രേമി തന്നെയാണ്. ബിഎംഡബ്ല്യു 3 സീരീസാണ് സച്ചിൻ ടെൻഡുൽക്കറുടെ ഗരാജിലെ പുതിയ അതിഥി. ക്രിക്കറ്റ് കഴിഞ്ഞാൽ പിന്നെ വാഹനങ്ങളോടെ ഏറെ കമ്പമുള്ള താരത്തിന്റെ പക്കൽ ഇതിനോടകം തന്നെ ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്.

ബിഎംഡബ്ല്യു 3 സീരീസിന്റെ M340i xDrive എന്ന വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലിറ്റർ B58 6-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സച്ചിന്റെ ബിഎംഡബ്ല്യു 3 സീരീസിന്റെ M340i xDrive ലക്ഷ്വറി കാറിന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 370 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനാവും. 4.71 മീറ്റർ നീളമുള്ള സെഡാനിന്റെ അകത്തളം ധാരാളം ആധുനിക സാങ്കേതിക സൗകര്യങ്ങളാൽ സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയിൽ 74.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു 3 സീരീസ് M340i xDrive ലക്ഷ്വറി കാറിന് മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

അതേസമയം ടാക്‌‌സും ഇൻഷുറൻസും മറ്റ് ചെലവുകളെല്ലാമായി സെഡാന് 90 ലക്ഷം രൂപയ്ക്ക് അടുത്ത് വരും ഓൺറോഡ് വിലയെന്നാണ് കണക്കുകൾ. സ്പോർട്ടി റെഡ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ മോഡലാണ് സച്ചിൻ ടെൻഡുൽക്കറിന്റെ ആഡംബര സെഡാൻ. ഡിസൈനിലേക്ക് നോക്കിയാൽ രൂപത്തിന് അഴകേകാൻ ഒരു വലിയ ഗ്ലോസി ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷോർട്ട് ഓവർഹാംഗുകൾ, നീളമുള്ള ബോണറ്റ്, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ട് വലിയ ഫ്രീഫോം ടെയിൽ പൈപ്പുകൾ എന്നിവയെല്ലാമാണ് കാറിന് മാറ്റേകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 16:49 [IST]
English summary
Virender sehwag offers ferrari to his son but theres a catch
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X