100 കോടി പടത്തിന്റെ സംവിധായകന് സമ്മാനം കിട്ടിയത് ബെന്‍സ്! അതേ കാര്‍ സ്വന്തമായി വാങ്ങി സഹനടി
ഹൊറര്‍ സിനിമകള്‍ക്ക് എല്ലാ കാലത്തും ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റുണ്ട്. 2023-ല്‍ തെലുഗു ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിയ ഹൊറര്‍ സിനിമയാണ് വിരുപക്ഷ (Virupaksha). കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് ധരം തേജിന്റെ നായികയായി മലയാളിയായ സംയുക്ത മേനോനാണ് വേഷമിട്ടത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'പുഷ്പ' ഫ്രാഞ്ചൈസി ഒരുക്കിയ ടോളിവുഡിലെ സ്റ്റാര്‍ സംവിധായകനായ സുകുമാറിന്‍േറതാണ് ചിത്രത്തിന്റെ തിരക്കഥ. 40 കോടി മുതല്‍ മുടക്കിലെത്തിയ സിനിമ ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു.
പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സംവിധായകന്‍ കാര്‍ത്തിക് ദണ്ഡുവിന് 70 ലക്ഷം രൂപ വില വരുന്ന മെര്‍സിഡീസ് സി-ക്ലാസ് സമ്മാനിച്ചിരുന്നു. ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനോട് അടുത്താകുമ്പോള്‍ ഇതേ സിനിമയില്‍ അഭിനയിച്ച ഒരു നടിയും ഇതേ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നോക്കാം.

ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് സി-ക്ലാസ്. മറ്റ് മോഡലുകളെ അപേക്ഷിച്ച് വില കുറവാണെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ് ഇത്. മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസിന് 4.75 മീറ്ററില്‍ കൂടുതല്‍ നീളവും 2.86 മീറ്റര്‍ വീല്‍ബേസും ഉണ്ട്. ഈ ആഡംബര സെഡാന്‍ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.
7 നിറങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് വാങ്ങാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലക്ഷ്വറി സെഡാന്‍ വാങ്ങാന്‍ കഴിയും. C220d, C300d എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് ലഭ്യമാണ്. ആദ്യത്തെ വേരിയന്റില്‍ ഡീസല്‍ എഞ്ചിന്‍ 200 bhp പവറും 440 Nm ടോര്‍ക്കും നല്‍കുന്നു.
C300d വേരിയന്റില്‍ പവര്‍, ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 265 hp/ 550 Nm ആണ്. ഇവ രണ്ടിലും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നു. കൂട്ടത്തില്‍ ശക്തമായ ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.
വിലയേറിയ ആഡംബര കാറായതിനാല്‍ അത്യാധുനിക സൗകര്യങ്ങള്‍ക്ക് ഇതില്‍ യാതൊരുവിധ കുറവുമില്ല. 11.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസിന്റെ പ്രധാന സവിശേഷതകളാണ്. ഇതിനെല്ലാം പുറമേ 710W 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് 100W ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകളും കാറില്‍ വരുന്നു.

ഒന്നിലധികം എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് എന്നിവയെല്ലാം ആഡംബര സെഡാന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകളാണ്. 61.85 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 69 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയോടാണ് മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് മത്സരിക്കുന്നത്.
ഇപ്പോള്‍ വിരുപക്ഷ സിനിമയില്‍ അഭിനയിച്ച നടിയും യൂട്യൂബറുമായ സോണിയ സിംഗ് ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹൊറര്‍ ചിത്രത്തില്‍ നിഷ്‌കളങ്കയായ ഒരു ഗ്രാമീണ പെണ്‍കുട്ടിയായ സുധയുടെ വേഷം സോണിയ ഗംഭീരമായി അവതരിപ്പിച്ചിരുന്നു. മാധാപൂരിലെ ഷോറൂമിലെത്തിയാണ് അവര്‍ മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് കാര്‍ ഡെലിവറിയെടുത്തത്. ജീവിത പങ്കാളിയായ സിദ്ധുവിനും കുടുംബത്തിനുമൊപ്പം സ്വപ്‌ന കാറിന്റെ ഡെലിവറി ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ആരാധകര്‍ കമന്റ് ബോക്‌സില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

എക്‌സ്ട്രാ ഓര്‍ഡിനറി മാന്‍ എന്ന സിനിമയിലും സോണിയ ഒരു കോമഡി വേഷം ചെയ്തിട്ടുണ്ട്. 2024-ല്‍ സിദ്ധുവിനൊപ്പം 'ശശി മദനം' എന്ന ടിവി മിനിസീരീസിലും അവര്‍ പ്രത്യക്ഷപ്പെട്ടു. ഹ്രസ്വ ചിത്രങ്ങളിലൂടെ തുടങ്ങിയ സോണിയ പിന്നീട് സിനിമയിലെത്തുകയും ഇപ്പോള്‍ ജനപ്രിയ യൂട്യൂബര്‍മാരായി പേരെടുക്കുകയും ചെയ്യുകയായിരുന്നു. 'സി ആന്‍ഡ് സോ' എന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനലിന് 3.73 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇപ്പോള്‍ നടിയുടെ പ്രധാന വരുമാന മാര്‍ഗം യൂട്യൂബ് തന്നെയാണെന്ന് തോന്നുന്നു.


Click it and Unblock the Notifications








