'മച്ചമ്പീ ഇനി ഞാന്‍ ഓടിക്കാം'! കിമ്മിന് വീണ്ടും 'റഷ്യന്‍ റോള്‍സ് റോയ്‌സ്' സമ്മാനിച്ച് പുടിന്‍

കൂട്ടുകാര്‍ ആകുമ്പോള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ സമ്മാനങ്ങള്‍ കൈമാറുന്നത് ഒരു പതിവാണ്. വമ്പന്‍ രാഷ്ട്രീയ നേതാക്കള്‍ ആകുമ്പോള്‍ അതിന് വലിയ മാനങ്ങള്‍ കൈവരുന്നു. ലോകരാഷ്ട്രങ്ങളോട് അധികം ചങ്ങാത്തം കാണിക്കാത്ത ഒരു രാജ്യമാണ് ഉത്തര കൊറിയ. ഏകാധിപതികളാണ് ആ രാജ്യം ഭരിക്കുന്നത്. കര്‍ശനമായ നിയമ വ്യവസ്ഥയുള്ള ഉത്തര കൊറിയയെ കുറിച്ചുള്ള വിവരങ്ങള്‍ പലതും വിരളമായി മാത്രമാണ് പുറംലോകമറിയുന്നത്. യുഎസ് പോലുള്ള രാഷ്ട്രങ്ങളുമായി പലപ്പോഴും ഉടക്കി നില്‍ക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉനിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനുമായി നല്ല സൗഹൃദമാണ്.

24 വര്‍ഷത്തിന് ശേഷം ആദ്യമായി പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ആഗോളതലത്തില്‍ റഷ്യയും ഉത്തരകൊറിയയും കൂടുതല്‍ ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇരു നേതാക്കളും തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഉച്ചകോടിക്കിടെ സമ്മാനങ്ങള്‍ കൈമാറി .പുടിന് ഉത്തരകൊറിയയില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

kim jong un vladimir putin

രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഓറസ് സെനറ്റ് എന്ന കാര്‍ സമ്മാനമായി നല്‍കി. റഷ്യന്‍ മാധ്യമങ്ങളും യൂറി ഉഷാക്കോവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിലെ കിമ്മിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാര്‍ കൈമാറി. പുടിന്‍ തന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും ഓറസ് സെനറ്റ് ആണ്.

സോവിയറ്റ് കാലഘട്ടത്തിലെ ZIL ലിമോസിനുശേഷം റെട്രോ ശൈലിയിലുള്ള ഓറസ് സെനറ്റാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കാര്‍. ഇരു രാഷ്ട്ര തലവന്‍മാരും ഈ കാറില്‍ ചുറ്റിയടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 40-കാരനായ കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി 71-കാരനായ പുടിന്‍ കാറിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തി ദിവസത്തെ പരിപാടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുടിന്‍ റഷ്യയിലെ ആദ്യത്തെ ആഡംബര കാര്‍ ബ്രാന്‍ഡായ ഓറസ്സിന്റെ ഫുള്‍സൈസ് ആഡംബര സെഡാന്‍ കിമ്മിന് സമ്മാനമായി നല്‍കിയിരുന്നു.

ഇതോടെ കിമ്മിന്റെ പക്കല്‍ ഇപ്പോള്‍ രണ്ട് റഷ്യന്‍ മെയിഡ് ലക്ഷ്വറി ലിമോസിന്‍ ഉള്ളതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ ഉപരോധങ്ങള്‍ മറികടന്നായിരുന്നു കാര്‍ കിമ്മിന് കൈമാറിയത്. ഉത്തര കൊറിയയിലേക്ക് കാറുകള്‍ ഉള്‍പ്പെടെ ആഡംബര വസ്തുക്കളുടെ വിതരണത്തിന് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറുകളോട് അടങ്ങാത്ത അഭിനിവേഷം സൂക്ഷിക്കുന്ന കിമ്മിന് ലക്ഷ്വറി ഫോറിന്‍ കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.

മെയ്ബാക്ക് ലിമോസിന്‍, മെര്‍സിഡീസ്, റോള്‍സ് റോയ്‌സ് ഫാന്റം, ലെക്‌സസ് കാറുകളില്‍ കിം കറങ്ങുന്നത് മുമ്പ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റഷ്യന്‍ സന്ദര്‍ശനത്തിനിടെ കിം പുടിന്റെ സെനറ്റ് കാര്‍ പരിശോധിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പുടിന്‍ ഇപ്പോള്‍ കിമ്മിന് കൈമാറിയത് ഓറസിന്റെ ഏത് മോഡല്‍ ആണെന്ന കാര്യം വ്യക്തല്ല.

കാറിനെ കുറിച്ച് പറയുമ്പോള്‍ ഒരു ആഡംബര കാര്‍ നിര്‍മ്മിക്കാന്‍ പുടിന്‍ റഷ്യയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഓറസ് സ്ഥാപിച്ചത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനത്തിനും വേണ്ടി കാര്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള പ്രൊജക്ടിന് 2013-ലാണ് തുടക്കമായത്. 2018 മുതലാണ് സെനറ്റ് ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്നത്. സെന്‍ട്രല്‍ സയന്റിഫിക് റിസര്‍ച്ച് ഓട്ടോമൊബൈല്‍ ആന്‍ഡ് ഓട്ടോമോട്ടീവ് എഞ്ചിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

ഈ വര്‍ഷം മുതല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള ടൊയോട്ടയുടെ മുന്‍ ഫാക്ടറിയിലാണ് ഈ കാര്‍ നിര്‍മിച്ച് വരുന്നത്. റഷ്യന്‍ അനലിറ്റിക്കല്‍ ഏജന്‍സിയായ ഓട്ടോസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതവരെ 40 ഔറസ് ബ്രാന്‍ഡഡ് കാറുകള്‍ നിര്‍മിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് സെനറ്റ്, സെനറ്റ് ലോംഗ്, സെനറ്റ് ലിമോസിന്‍ എന്നിങ്ങനെ മൂന്ന് രൂപങ്ങളില്‍ സെഡാന്‍ ലഭ്യമാണ്. 590 bhp കരുത്തുള്ള 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്.

എഞ്ചിന്‍ വികസിപ്പിക്കുന്നതില്‍ പോര്‍ഷയ്ക്ക് പങ്കുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പ്രസിഡന്‍ഷ്യല്‍ കാറില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ആഡംബരങ്ങളും കാറിന്റെ ഉള്ളില്‍ ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, പുടിന്‍ കിമ്മിന് കൈമാറിയ വാഹനത്തിന്റെ കൃത്യമായ സ്‌പെസിഫിക്കേഷന്‍ അജ്ഞാതമാണ്. ഇത് മിക്കവാറും ഒരു കവചിത വാഹനമായിരിക്കാം. എന്നാല്‍ അതിന്റെ സവിശേഷതകള്‍ ഒന്നും വ്യക്തമായി അറിയില്ല.

More from DriveSpark

Article Published On: Thursday, June 20, 2024, 11:31 [IST]
English summary
Vladimir putin gifted second aurus senat luxury limousine to north korean leader kim jong un
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X