ഇന്റര്‍നെറ്റ് മൊത്തം തിരഞ്ഞ 'MH 01 EN 5795'! ലിമോസിന്‍ ഒഴിവാക്കി മോദിയും പുടിനും യാത്ര ചെയ്ത കാര്‍ മനസിലായോ?

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ (Vladimir Putin) ഇന്ത്യാ സന്ദര്‍ശനമാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പുടിന്റെ സന്ദര്‍ശനത്തിലെ ചെറിയ സംഭവങ്ങള്‍ പോലും വാര്‍ത്തയാകുകയാണ്. റഷ്യന്‍ ഭരണാധികാരിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നല്‍കിയ സ്വീകരണം പതിവ് പ്രോട്ടോക്കോളുകള്‍ക്കപ്പുറം സൗഹൃദം വിളിച്ചോതുന്ന വ്യത്യസ്തമായ അനുഭവമായിരുന്നു. സാധാരണയായി വിദേശ രാഷ്ട്രത്തലവന്‍മാര്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവരുടെ സ്വന്തം വാഹനം അവിടേക്ക് എത്തിച്ച് അതില്‍ യാത്ര ചെയ്യുന്ന പതിവുണ്ട്. പുടിന്‍ അടക്കം അതീവ സുരക്ഷയുള്ള ആഡംബര ലിമോസിനിലാണ് യാത്ര ചെയ്യാറ്.

എന്നാല്‍, സാധാരണ ഉപയോഗിക്കുന്ന ആഡംബര ലിമോസിനുകള്‍ക്ക് പകരം ടൊയോട്ട ഫോര്‍ച്യൂണറില്‍ മോദിയും പുടിനും സഞ്ചരിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. വ്യാഴാഴ്ച (ഡിസംബര്‍ 4) വൈകുന്നേരം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ പറന്നിറങ്ങിയ റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി മോദി നേരിട്ടെത്തുകയായിരുന്നു. പതിവായി ഉപയോഗിക്കുന്ന റേഞ്ച് റോവര്‍ ഒഴിവാക്കി ടൊയോട്ട ഫോര്‍ച്യൂണറിലാണ് പുടിനോടൊപ്പം മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് പോയത്.

putin-modi toyota fortuner ride

അപ്രതീക്ഷിത യാത്രക്ക് ഉപയോഗിച്ച വെള്ള നിറമുള്ള ഫോര്‍ച്യൂണര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ 'MH01EN5795' ആയിരുന്നു. ഇതോടെ ഈ കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായി. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണറിന്റെ 'സിഗ്മ 4 മാനുവല്‍' പതിപ്പാണ്. ഇതിലെ ബിഎസ്-6 കംപ്ലയിന്റ ഡീസല്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ആര്‍ടിഒ (RTO) രേഖകള്‍ പ്രകാരം ഈ ഫോര്‍ച്യൂണര്‍ 2022 ഏപ്രില്‍ 24-നാണ് രജിസ്റ്റര്‍ ചെയ്തത്.

ഏകദേശം ഒരു വര്‍ഷവും ഏഴ് മാസവും പ്രായമുള്ള ഈ ഫോര്‍ച്യൂണര്‍ മുംബൈയിലെ അഡീഷണല്‍ പൊലീസ് കമ്മീഷണറുടെ പേരിലാണ്. ഒരുപക്ഷേ ഈ വാഹനം അടുത്തകാലത്തായി പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തില്‍ ചേര്‍ത്തതായിരിക്കാം. റഷ്യന്‍ പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം വഴിയൊരുക്കുന്നു.

putin-modi toyota fortuner ride

പുടിന്റെ വരവ് കണക്കിലെടുത്ത് തലസ്ഥാന നഗരിയിലെ പ്രധാന ഏരിയകളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ പ്രതിനിധി സംഘത്തിന്റെ സുഗമമായ യാത്ര ഉറപ്പാക്കാന്‍ റോഡുകളില്‍ പാര്‍ക്കിംഗ് നിരോധിക്കുകയും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സമീപകാലത്ത് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് ചൈനയിലെ ഷാങ്ഹായിയില്‍ നടന്ന സഹകരണ ഉച്ചകോടിയില്‍ മോദിയും പുടിനും ഒരുമിച്ച് ഒരേ കാറില്‍ യാത്ര ചെയ്തതും വാര്‍ത്തയായിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് രാഷ്ട്രത്തലവന്‍മാരുടെ യാത്രക്കായി ഉപയോഗിച്ച ഈ ഫോര്‍ച്യൂണര്‍ തീര്‍ച്ചയായും ബുള്ളറ്റ് പ്രൂഫ് സംരക്ഷണം ഉള്ളതായിരിക്കണം. എങ്കിലും, സാധാരണ ഉപയോഗിക്കുന്ന അതിനൂതനവും ശക്തമായ സുരക്ഷയ്ക്കായി കസ്റ്റമൈസ് ചെയ്തതുമായ ലിമോസിനുകള്‍ക്ക് പകരം ഫോര്‍ച്യൂണര്‍ പോലുള്ള താരതമ്യേന സാധാരണ വാഹനം ഈ യാത്രക്കായി തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമല്ല. ഇതൊരു പെട്ടെന്നുള്ള തീരുമാനമായിരിക്കില്ലെന്നും, മറിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒന്നായിരിക്കുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

putin-modi toyota fortuner ride

എന്നിരുന്നാലും, ഫോര്‍ച്യൂണര്‍ കാറിനെ ഒരു തരത്തിലും കുറച്ചുകാണാന്‍ സാധിക്കില്ല. ഇന്ത്യയിലെ സമ്പന്നര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ വളരെ പോപ്പുലറായ ഫുള്‍സൈസ് എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. 2009-ല്‍ വിപണിയിലെത്തിയ ടൊയോട്ട എസ്യുവി ഇക്കഴിഞ്ഞ മെയില്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. നിലവില്‍ പെട്രോള്‍, ഡീസല്‍, മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ വാങ്ങാനാകും.

മറ്റ് ഡി-സെഗ്മെന്റ് എസ്‌യുവികളെ പോലെ ഫാന്‍സി ഫീച്ചറുകള്‍ ഫോര്‍ച്യൂണറില്‍ കാണാനാകില്ല. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്‍ക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പെട്രോള്‍ പതിപ്പുകളില്‍ 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഡീസല്‍ പതിപ്പുകളില്‍ ജെബിഎല്ലിന്റെ 11 സ്പീക്കര്‍ സജ്ജീകരണം, വയര്‍ലെസ് ചാര്‍ജിംഗ്, കൂള്‍ഡ് അപ്പര്‍ ഗ്ലൗബോക്‌സ്, കണക്ടഡ് കാര്‍ ടെക് തുടങ്ങിയ ചില പ്രായോഗികമായ സവിശേഷതകളാണ് ഫോര്‍ച്യൂണര്‍ ഓഫര്‍ ചെയ്യുന്നത്.

കണക്റ്റഡ് കാര്‍ ടെക്കിലൂടെ ഉപഭോക്താക്കള്‍ക്ക് ജിയോ-ഫെന്‍സിംഗ്, ലൈവ് വെഹിക്കള്‍ ട്രാക്കിംഗ്, ബുക്കിംഗ് സര്‍വീസ് അപ്പോയിന്റ്‌മെന്റുകള്‍, ഡയഗ്‌നോസ്റ്റിക് റിപ്പോര്‍ട്ട് ജെനറേറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആക്സസ് ചെയ്യാം. 7 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് സുരക്ഷയൊരുക്കുന്നത്. നിലവില്‍ 33.65 ലക്ഷം മുതല്‍ 48.85 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Friday, December 5, 2025, 11:03 [IST]
English summary
Vladimir putin narendra modi surprise ride this mh registration toyota fortuner trending in internet
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X