മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

കാല്‍പന്ത് കളിയുടെ വിശ്വ മാമാങ്കത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ പന്തുരുളാന്‍ പോകുകയാണ്. അറബ് നാട്ടില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പ് കാണാന്‍ നമ്മുടെ കേരളത്തില്‍ നിന്ന് ഒരു യുവതി മഹീന്ദ്ര ഥാറില്‍ യാത്ര തിരിച്ചിരിക്കുകയാണ്.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

ഫുട്‌ബോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഒരു ഹരമാണ്. തുകല്‍ പന്തിന് പിന്നാലെ കളത്തിലുള്ള താരങ്ങള്‍ പായുമ്പോള്‍ ഒപ്പം ലോകം കൂടിയാണ് ഓടുന്നത്. ലോകത്തിലെ എല്ലാ ഫുട്‌ബോള്‍ ആരാധകരും ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഫുട്ബാള്‍ ആരാധകരും ഈ വര്‍ഷത്തെ ലോകകപ്പിനായി കാത്തിരിക്കുന്നു.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

ഖത്തറിലായതിനാല്‍ തന്നെ നിരവധി മലയാളികള്‍ ലോകകപ്പ് കാണാന്‍ കച്ചമുറുക്കി കാത്തിരിക്കുന്നു. കേരളത്തില്‍ നിന്ന് ഇക്കുറി ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്ന ഒരു ആരാധികയാണ് മാഹി സ്വദേശിനി യായ നാജി നൗഷി. 2022 ഫിഫ ലോകകപ്പിന്റെ ഫൈനല്‍ കാണാനാണ് അവരുടെ പ്ലാന്‍. പക്ഷേ അവള്‍ എല്ലാവരും ഖത്തര്‍ ലോകകപ്പ് കാണാന്‍ ഫൈ്‌ലറ്റില്‍ പോകുമ്പോള്‍ നാജി തന്റെ മഹീന്ദ്ര ഥാര്‍ എസ്‌യുവിയില്‍ പോകുന്നു എന്ന് മാത്രം.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

കഴിഞ്ഞ ദിവസം നാജി നൗഷി (34) കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചു. കേരള ഗതാഗത മന്ത്രി ആന്റണി രാജുവാണ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നാജി കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള സാഹസിക യാത്ര തുടങ്ങിയത്. മക്കളെ ഉമ്മയെ ഏല്പിച്ചാണ് യാത്ര. നാജിയുടെ ജീപ്പിനുമുണ്ട് വ്യത്യസ്തമായൊരു പേര്- ‘ഓള്'.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

5 കുട്ടികളുടെ അമ്മയായ നാജി ഒരു യാത്രാപ്രേമിയാണ്. എങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു യാത്ര. ഭര്‍ത്താവ് നൗഷാദ് ഗള്‍ഫിലാണ്. തന്റെ ഭര്‍ത്താവും കുട്ടികളും തന്നെ കൂടുതല്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതായി നാജി പറഞ്ഞു. സ്വന്തമായുള്ള യൂട്യൂബ് ചാനലില്‍ താന്‍ ഇതിനകം ചെയ്ത ഓള്‍ ഇന്ത്യ ട്രിപ്പ് ഉള്‍പ്പെടെയുള്ള യാത്രകളുടെ നാല് ട്രാവല്‍ സീരീസുകള്‍ പങ്കുവെച്ചിട്ടുണ്ട്. 2022 ലെ ഖത്തര്‍ ഫിഫ ലോകകപ്പ് ലൈവറിയില്‍ നാജി തന്റെ ഥാര്‍ പൂര്‍ണ്ണമായും പൊതിഞ്ഞിട്ടുണ്ട്.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

ഒമാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള നാജി അത് ഇതിനകം ഇന്റര്‍നാഷനല്‍ ലൈസന്‍സാക്കി മാറ്റിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് കോയമ്പത്തൂര്‍ വഴി മുംബൈയിലേക്ക് കാര്‍ ഓടിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. മുംബൈയിലെത്തിയ ശേഷം നാജിയും അവളുടെ മഹീന്ദ്ര ഥാറും ഒമാനിലേക്ക് കപ്പല്‍ കയറും.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

പിന്നീട് ഒമാനില്‍ നിന്നാകും യാത്ര. ഖത്തറിലെത്തുന്നതിന് മുമ്പ് യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ കവര്‍ ചെയ്യുകയും ചെയ്യും. കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീ ഇത്തരമൊരു യാത്രയ്ക്ക് ശ്രമിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും. മുകളില്‍ സൂചിപ്പിച്ച പോലെ കടുത്ത ഫുട്‌ബോള്‍ ആരാധികയാണ് നാജി. ഡിസംബര്‍ 10-ന് ലോകകപ്പ് ഫൈനല്‍ കാണാന്‍ ഖത്തറിലെത്താനാണ് അവളുടെ ആഗ്രഹം.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

വിശ്രമത്തിനും ഉറക്കത്തിനുമായി റൂഫ് ടെന്റും സ്ഥാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു വനിത ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനത്തില്‍ ജിസിസി രാജ്യങ്ങളിലൂടെ ട്രിപ്പ് പര്യടനം നടത്തുന്നത്. ഇന്ത്യയിലോ വിദേശത്തോ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സ്വപ്നം കാണുന്ന പല സ്ത്രീകള്‍ക്കും നാജി നൗഷി പ്രചോദനമായി മാറും. ഭാവിയില്‍ ഇത്തരം യാത്രകള്‍ക്ക് കൂടുതല്‍ സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

മെസ്സി ലോകകപ്പ് ഉയര്‍ത്തുന്നത് കാണണം; നാജി നൗഷി ഒറ്റക്ക് Mahindra Thar-ല്‍ ഖത്തറിലേക്ക്

ഫൈനലില്‍ തന്റെ ഇഷ്ട ടീമായ അര്‍ജന്റീന കപ്പടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നാജി മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയാണ് ഇഷ്ട താരം. എന്നെങ്കിലും ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പന്തു തട്ടുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അവള്‍ വെളിപ്പെടുത്തി. നാജി ഡിസംബര്‍ 31 വരെ ഒമാനില്‍ തങ്ങും. തന്റെ ഥാറിനെ മിനി ഹോം ഓണ്‍ വീലാക്കി മാറ്റുന്ന തരത്തിലാണ് നാജി റോഡ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാത്രിയില്‍ ടോള്‍ പ്ലാസകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമീപം ഥാര്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി. കൂടാതെ അവളുടെ ഥാറില്‍ പാചകം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, October 22, 2022, 10:29 [IST]
English summary
Vlogger naji noushis solo drive in mahindra thar to qatar for watching fifa world cup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X