ഇവിടം സേഫാണ്! ഒരു പോറൽ പോലുമേൽക്കാതെ റോൾസ് റോയ്സ്; ദുബായി നഗരത്തിന്റെ സുരക്ഷ വെളിപ്പെടുത്തി വൈറൽ വിഡിയോ
UAE -യിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ ദുബായ് നഗരം, ആഡംബരത്തിനും അത്യാധുനിക ആർക്കിടക്ച്ചറിനും സജീവമായ നൈറ്റ് ലൈഫ് രംഗത്തിനും പേരുകേട്ടതാണ്. അതോടൊപ്പം തന്നെ ഈ നഗരം സുരക്ഷയുടെ കാര്യത്തിലും ലോകമെമ്പാടും അറിയപ്പെടുന്നു. ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ ശതമാനം വളരെ കുറവാണ് എന്നതും ശ്രദ്ധേയമാണ്.
ഇത് നമ്മൾ തള്ളിമറിക്കുകയാണല്ലോ എന്ന് ചിന്തിക്കുന്നവർക്കായി അടുത്തിടെ ഇവിടുത്തെ സുരക്ഷ വ്യക്തമാക്കാനായി ചെയ്ത ഒരു വീഡിയോ ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്. ഒരു വ്യക്തി തന്റെ കോടികൾ വിലമതിക്കുന്ന റോൾസ് റോയ്‌സ് ആഡംബര എസ്‌യുവിയെ അതിന്റെ താക്കോലിനൊപ്പം ഒരു കെട്ടിടത്തിന് പുറത്ത് പാർക്ക് ചെയ്ത്, അല്പം മണിക്കൂറുകൾക്ക് ശേഷം വാഹനത്തിന് എന്ത് സംഭവിക്കുമെന്ന് കാണിച്ചു തരുന്നു.

അയ്മൻ യമൻ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ദുബായിൽ ഒരാൾക്ക് അനുഭവിക്കാവുന്ന സുരക്ഷയുടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, വൈറ്റ് ഷെയ്ഡിലുള്ള റോൾസ് റോയ്സ് കലിനൻ ആഡംബര എസ്‌യുവി നമുക്ക് കാണാം. ദുബായ് നഗരം എത്രത്തോളം സുരക്ഷിതമാണെന്ന് ഈ വാഹനം ഉപയോഗിച്ച് തെളിയിക്കുകയാണ് വീഡിയോയുടെ ലക്ഷ്യം. സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിക്ക് അരികിൽ ഫ്രണ്ട് ഗ്രില്ലിൽ ഈ കലിനന്റെ താക്കോൽ വാഹനവുമായി എത്തിയ ആൾ ഉപേക്ഷിച്ച് ജിമ്മിലേക്ക് പോവുകയാണ്.
ജിമ്മിലെ വർക്ക്ഔട്ട് സെഷൻ പൂർത്തിയാക്കിയ ശേഷം അദ്ദേഹം പുറത്ത് എത്തുമ്പോൾ നേരം ഇരുട്ടിയതായി വീഡിയോ കാണിക്കുന്നു. കെട്ടിടത്തിന് പുറത്ത് വരുന്ന വ്യക്തി, താൻ പാർക്ക് ചെയ്ത സ്ഥലത്ത് തന്നെ തന്റെ കലിനൻ യാതൊരു സ്ഥാനമാറ്റവുമില്ലാതെ കിടക്കുന്നതക് കാണുന്നു. കാറിന് സമീപം കുറച്ച് ആളുകളേയും വീഡിയോ ചൂണ്ടിക്കാണിച്ചു.

അതിനുശേഷം, എസ്‌യുവിയുടെ മുൻഭാഗത്തേക്ക് എത്തിയ അദ്ദേഹം സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിക്ക് അരികിൽ തന്റെ താക്കോൽ ഒരു അനക്കവും സംഭവിക്കാതെ ഇരിക്കുന്നത് വ്യക്തമായി കാണിക്കുന്നു. അതുകൊണ്ട് ചതന്നെ ലോകത്തിലെ ഏറ്റവും മികച്ച നഗരം ദുബായ് എന്ന് വീഡിയോ പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിൽ എന്ത് സംഭവിച്ചേനെ? പാർക്ക് ചെയ്ത് ഇട്ടേക്കുന്ന വണ്ടി കുത്തി തുറന്ന് അടിച്ചു കൊണ്ട് പോവുന്നിടത്തോ ഈ ചോദ്യം എന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ദൗർഭാഗ്യകരമാണ്...എന്നിരുന്നാലും നമ്മുടെ നാടൊക്കെ എന്ന് ഇത്ര സുരക്ഷിതമാവുമോ??
ഇതു പോലെ ഒരു സുരക്ഷ എന്നത് ഒരു വിദൂര സ്വപ്നമായിരിക്കാം, അതിനാൽ നമുക്ക് റോൾസ് റോയ്സ് കലിനനെക്കുറിച്ച് നോക്കാം. മുകളിൽ സൂചിപ്പിച്ചതുപോലെ, ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ കലിനൻ എന്ന എസ്‌യുവി നിലവിൽ വിപണിയിൽ എത്തുന്ന ഏറ്റവും ചെലവേറിയ എസ്‌യുവികളിൽ ഒന്നാണ്.
ആഡംബര എസ്‌യുവി വിഭാഗത്തിൽ കലിനൻ ഒന്നാം സ്ഥാനത്താണ്, കൂടാതെ വിപണിയിലെ ഏറ്റവും മനോഹരവും സൗകര്യപ്രദവുമായ ഇന്റീരിയറും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ, റോൾസ് റോയ്സ് കലിനൻ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ആദ്യത്തെ സ്റ്റാൻഡേർഡ് വേരിയന്റിന്, ഏകദേശം 6.95 കോടി രൂപയാണ് എക്സ്-ഷോറൂം വില.
അതേസമയം, 8.2 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ബ്ലാക്ക് ബാഡ്ജ് മോഡലാണ് കൂടുതൽ ചെലവേറിയ അടുത്ത വേരിയന്റ്. ഈ രണ്ട് മോഡലുകളുടെയും ബേസ് വേരിയന്റുകൾക്കാണ് ഈ വിലകൾ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉപഭോക്താക്കൾ തങ്ങളുടെ ബെസ്‌പോക്ക് കസ്റ്റമൈസേഷനുകൾ ചേർക്കാൻ തുടങ്ങുമ്പോൾ തന്നെ ഈ വിലകൾ വളരെ ഉയർന്നേക്കാം. മറ്റേതൊരു റോൾസ് റോയ്‌സ് മോഡലുകളെയും പോലെ, പരിധിയില്ലാത്ത കസ്റ്റമൈസേഷൻ ചോയിസുകളും ഓപ്ഷനുകളുമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
സ്റ്റാൻഡേർഡ് റോൾസ് റോയ്‌സ് കലിനനും ബ്ലാക്ക് ബാഡ്ജ് മോഡലുകളും ഒരേ കൂറ്റൻ 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ബ്ലാക്ക് ബാഡ്ജ് മോഡലിനായി ഇതേ എഞ്ചിൻ അല്പം വ്യത്യസ്തമായി ബ്രാൻഡ് ട്യൂൺ ചെയ്‌തിരിക്കുന്നു.
മാത്രമല്ല ഇത് പരമാവധി 600 PS പവർ ഔട്ട്‌പുട്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നു. 900 Nm എന്ന വളരെ ആകർഷണീയമായ പീക്ക് torque ഉം എഞ്ചിൻ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്ലാക്ക് ബാഡ്ജ് മോഡലിന് 29 PS കൂടുതൽ പവറും 50 Nm കൂടുതൽ torque ഉം ലഭിക്കുന്നു.


Click it and Unblock the Notifications








