മഹീന്ദ്ര ഥാറിൽ വൈപ്പർ ഫ്ലൂയിഡിന് പകരം വോഡ്ക; വൈറൽ വീഡിയോ കാണാം
ഓഫ്റോഡ് ഇഷ്ടപ്പെടുന്നവുടെ പ്രിയപ്പെട്ട വാഹനമാണ് മഹീന്ദ്ര ഥാർ. പുതിയ തലനുറ മോഡൽ 2020 ലാണ് ഇറങ്ങിയത്. അന്ന് മുതൽ ഓരോ വാഹനം മോഡിഫൈ ചെയ്യുന്നതും, അത് പോലെ തന്നെ വ്യത്യസ്തമായ രൂപമാറ്റങ്ങൾ വരുത്തുന്നതിൻ്റെ വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ട്. അത് മാത്രമല്ല വാഹന ഉടമകലുടെ ഭാഗത്ത് നിന്നുളള ടിപ്സും ഉണ്ട്.
എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വീഡിയോ എന്ന് പറയുന്നത് ഒരു അടിപൊളി വീഡിയോ ആണ്. അത് മറ്റൊന്നുമല്ല മഹീന്ദ്ര ഥാറിൻ്റെ വൈപ്പറിൽ വെളളത്തിന് പകരം വോഡ്ക ഒഴിച്ചു നിറയ്ക്കുന്നതാണ്. അത് മറ്റൊന്നും കൊണ്ടല്ല താപനില കുറവുളള സ്ഥലങ്ങളിൽ വെളളത്തിന് പകരമായി എന്ത് ഉപയോഗിക്കാം എന്ന ചിന്തയാണ് ഉടമയെ ഇത്തരം ഒരു പ്രവൃത്തിയിലേക്ക് നയിച്ചത് എന്ന് വേണം പറയാൻ.

രഘുരാജ്തപ്പ എന്ന വ്യക്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ ഉടമ തന്റെ എസ്‌യുവിയിൽ നിന്ന് ഒരു വോഡ്ക കുപ്പി എടുത്ത് സീൽ പൊട്ടിച്ച് മഹീന്ദ്ര ഥാറിൻ്റെ വൈപ്പർ റിസർവോയറിലേയ്ക്ക് ഒഴിക്കുന്നത് കാണാം. തണുപ്പുള്ള പ്രദേശത്ത് ഉപയോഗിക്കുന്ന കാറുകൾക്ക് ഇത് വളരെ പ്രയോജനകരമായ ഒരു ട്രിക്കാണ് എന്ന് അദ്ദേഹം പറയുന്നത്.
വീഡിയോയിൽ കാണുന്നത് പോലെ, മഹീന്ദ്ര ഥാർ മഞ്ഞ് നിറഞ്ഞ പ്രദേശത്താണ് നിർത്തിയിട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ തണുപ്പ് കൂടുമ്പോൾ വെളളം തണുത്തുറഞ്ഞ് പോകുന്നത് കൊണ്ടാണ് വെളളത്തിന് പകരം മദ്യം ഉപയോഗിച്ചിരിക്കുന്നത്. മദ്യത്തിന് തണുത്തുറയണമെങ്കിൽ -26 ഡിഗ്രി സെൽഷ്യസ് എത്തണം. മദ്യം തണുത്തുറഞ്ഞ് പോകാത്തത് കൊണ്ട് തന്നെ അത് പൈപ്പുകളിലൂടെ യഥേഷ്ടം സഞ്ചരിക്കും. തങ്ങളുടെ വിൻഡഷീൽഡിൽ മഞ്ഞ് പിടിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.

നിലവിൽ വിപണിയിലുളളത് ഥാറിൻ്റെ ത്രീ ഡോറാണ്. പുതിയതായി മഹീന്ദ്ര അവതരിപ്പിച്ചത് ഥാറിൻ്റെ റിയർ വീൽ ഡ്രൈവാണ്. ഈ പുതിയ ഥാർ RWD എൻട്രി വേരിയന്റ് വിലയുടെ കാര്യത്തിൽ ജിംനിയുമായി കിടപിടിക്കാൻ സാധ്യമാവും എന്ന് മഹീന്ദ്ര വിശ്വസിക്കുന്നു. അതിലുപരിയായി, 1.5 ലിറ്റർ ഡീസൽ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തിൽ കൂടുതൽ മസ്കുലാറും ബോൾഡ് രൂപവുമുള്ള ഒരു വലിയ വാഹനമാണിത്. ജിംനിക്ക് ഡീസൽ എഞ്ചിൻ ഇല്ല, കൂടാതെ ത്രീ-ഡോർ ഥാറിനേക്കാൾ വലുപ്പം വളരെ ചെറുതാണ്.
9.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അതിനാൽ തന്നെ ഇത് നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഥാർ വേരിയന്റുകളിൽ ഒന്നാണ്. 1.5 ലിറ്റർ ഡീസൽ ബേസ് AX വേരിയന്റ് ടോപ്പ്-സ്പെക്ക് LX വേരിയന്റിനോട് എത്രമാത്രം അടുത്താണെന്ന് ഇതിൽ നമുക്ക് കാണാൻ കഴിയും. 4X4 ബാഡ്‌ജിംഗിന്റെ അഭാവം ഒഴികെ, 4X4, 4X2 വേരിയന്റുകളിൽ വിഷ്വൽ വ്യത്യാസമില്ല. കുറഞ്ഞ പ്രാരംഭ വില ലഭിക്കുന്നതിന്, AX (O), LX ട്രിമ്മുകളോട് കൂടിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

എക്സ്റ്റീരിയറിൽ ഫോഗ് ലൈറ്റുകളും LED DRL-കളും ഈ മോഡലിൽ ഓഫർ ചെയ്യുന്നില്ല, കൂടാതെ 16 ഇഞ്ച് സ്റ്റീൽ വീലുകൾ, സിയറ്റ് 245 സെക്ഷൻ ഓൾ ടെറൈൻ (AT) ടയറുകളുമാണ് വരുന്നത്. അകത്ത്, ഔട്ട്‌ഗോയിംഗ് 4X4 മോഡലുകളിൽ നിന്ന് 4X2 മോഡലുകളിൽചില മാറ്റങ്ങളുണ്ട്, 4X4 ട്രാൻസ്ഫർ കെയ്‌സ് ലിവർ ഇതിൽ ഇല്ല എന്നതാണ് അവയിൽ ഒന്ന്. AX (O) വേരിയന്റിൽ, ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകളുടെ അഭാവം എന്നിവ നമുക്ക് കാണാൻ കഴിയും. ടോപ്പ്-സ്പെക് മോഡലുകളിൽ ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്ന റോൾ കേജ്, AX (O) വേരിയന്റുകളിൽ ബോഡി കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
1.5 ലീറ്റർ ഡീസൽ മാനുവൽ ട്രാൻസ്മിഷനുമായി മാത്രമായിട്ടാണ് വരുന്നത്. മഹീന്ദ്രയുടെ 2.2 ലീറ്റർ ടർബോ ഡീസൽ എഞ്ചിൻ അതേപടി തുടരുകയും 4X4 സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. RWD ഥാർ ഡീസൽ LX വേരിയന്റിന് 2023 മാർച്ചിൽ 50,000 രൂപയുടെ വില വർധന ലഭിച്ചു. മറ്റ് വേരിയന്റുകൾക്ക് നിലവിൽ വില വർധന ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








