റോഡിലെ തോന്ന്യവാസത്തിൻ്റെ ഫലം കണ്ടോ, ഫോക്സ്‌വാഗൺ ജെറ്റയുടെ വൈറൽ വീഡിയോ

രാജ്യത്ത് അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ചിലതൊക്കെ മനപൂർവ്വം വിളിച്ചു വരുത്തുന്നത് തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ചിലർ മദ്പിച്ച് വാഹനമോടിക്കും, മറ്റ് ചിലർ കാശിൻ്റെ കൊഴുപ്പ് കാണിക്കാൻ വേണ്ടി വാഹനം അമിതവേഗതയിൽ ഓടിക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു ഫോക്സ്‌വാഗൺ ജെറ്റയുടെ ഡ്രൈവർ അമിതവേഗതയിൽ ഓടിക്കുകയും നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുന്നതുമാണ്. മുംബൈയിലെ തിരക്ക് നിറഞ്ഞ വഴിയിലൂടെയാണ് ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ച് അഭ്യാസം കാണിച്ചത്.

വീഡിയോയിൽ കാണുന്നത് പോലെ തിരക്ക് നിറഞ്ഞ റോഡിൽ വാഹനങ്ങൾ സാധാരണ വേഗതയിൽ സഞ്ചരിക്കുകയാണ്. സ്കൂട്ടറിൽ രണ്ട് പേർ പോകുന്നത് വീഡിയോയിൽ കാണാം. പിന്നിലുളള കാറിൻ്റെ ഡാഷ്‌ക്യാമിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പെട്ടെന്ന് ഇടതുവശത്തെ ലെയ്നിൽ നിന്ന് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഈ ജെറ്റ അമിത വേഗതയിൽ എത്തിയത് കൊണ്ട് ബ്രേക്ക് ചെയ്യാൻ സാധിച്ചില്ല.

പെട്ടെന്ന് ബ്രേക്ക് ചെയ്തത് കൊണ്ട് വാഹനം വലത് വശത്തേക്ക് തെന്നി മാറുകയും സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. വീഡിയോയിൽ കാണുന്നത് പോലെ രണ്ട് പേരും തെറിച്ചു പോകുകയും പെട്ടെന്ന് തന്നെ എഴുന്നേൽക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ കൂടുതൽ മുറിവുകൾ ഉണ്ടോ എന്ന് വ്യക്തമല്ല. ഇതിൽ നിന്ന് മനസിലാകുന്ന ഒരു കാര്യം ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിച്ചിരുന്നത് കൊണ്ടാണ് ജീവഹാനി സംഭവിക്കാതിരുന്നത്.

വാഹനം ആകുമ്പോൾ തട്ടീം മുട്ടീന്നുമൊക്കെയിരിക്കുമെന്ന് നാം പൊതുവേ പറയാറുള്ളതിന്റെ കാരണവും ഇതുതന്നെയാണ്. ആരും മനപൂർവം അപകടം വിളിച്ചുവരുത്താൻ ആഗ്രഹിക്കാറുമില്ലല്ലോ. എങ്കിലും നമ്മുടെ ചില തെറ്റായ തീരുമാനങ്ങൾ അപകടത്തിലെത്താറുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിംഗിൽ വലിയ പാളിച്ചകൾ ഉണ്ടാക്കാം. ആയതിനാൽ നിർഭാഗ്യകരമായ ഒരു അപകടത്തിൽ പെട്ടാൽ എന്തുചെയ്യണമെന്ന് ഏവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.

More from DriveSpark

Article Published On: Wednesday, February 26, 2025, 13:00 [IST]
English summary
Volkswagen jetta was seen crashing into a scooter video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X