ഇവനാണ് പോക്കറ്റ് റോക്കറ്റ്; ഫോക്‌സ്‌വാഗൺ പോളോയുടെ പവറ് കണ്ടോ

എഞ്ചിൻ ട്യൂൺ ചെയ്ത് പരമാവധി പവർ വാഹനത്തിന് നൽകുന്നത് പുതുമയുളള കാര്യമൊന്നുമല്ല, ഒരുപാട് മോഡിഫിക്കേഷൻ വീഡിയോകളും ചിത്രങ്ങളും നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ പോളോ, ഇന്ത്യയിലെ ഫോക്‌സ്‌വാഗൺ ലൈനപ്പിൽ നിന്ന് ഒഴിവായെങ്കിലും, വാഹന പ്രേമികളുടെ ഇഷ്ടവാഹനമാണ്. അടുത്തിടെ, രാജ്യത്തെ ഏറ്റവും ശക്തമായ ഫോക്‌സ്‌വാഗൺ പോളോ 1.5 TDI ഫീച്ചർ ചെയ്യുന്ന ഒരു വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുകയാണ്.

ഈ കടുംചുവപ്പ് പോളോയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഫോക്‌സ്‌വാഗൺ പസാറ്റ് CR170 ടർബോ നൽകിയതിനാൽ ഈ പ്രത്യേക കാർ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ശക്തവുമായ പോളോ ടിഡിഐ ആണെന്ന് അവതാരകൻ പറയുന്നു. ഇതിന് മറ്റ് നിരവധി മോഡുകളും ഉണ്ട്, അവയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഫോക്‌സ്‌വാഗൺ പോളോയുടെ പവറ് കണ്ടോ

ആദ്യം, പുതിയ ഹൈഡ്രോളിക് സ്ട്രറ്റുകൾ നൽകിയ കാറിന്റെ ബോണറ്റ് ഹോസ്റ്റ് തുറക്കുന്നു. അടുത്തതായി, ഈ ഹാച്ച്ബാക്കിൽ ചെയ്ത എല്ലാ മോഡുകളും വിലകൾക്കൊപ്പം അദ്ദേഹം പറയുന്നുണ്ട്. 70,000 രൂപ വിലയുള്ള ഫോക്‌സ്‌വാഗൺ പസാറ്റിൽ നിന്നുള്ള വലിയ ഗാരറ്റ് CR170 ടർബോയാണ് അദ്ദേഹം പറയുന്ന ആദ്യ മോഡ്. ഡാർക്ക്‌സൈഡ് ഡെവലപ്‌മെന്റ്‌സ് ടർബോ മഫ്‌ളർ ഡിലീറ്റ്, ഇന്റർകൂളർ പ്ലംബിംഗ്, 62,000 രൂപ വിലയുള്ള പൈപ്പുകൾ, ഗാരറ്റ് ഇന്റർകൂളറിന് 30,000 രൂപ, സ്റ്റെയിൻലെസ് സ്റ്റീൽ ഡൗൺപൈപ്പ് 18,000 രൂപ, മാഗ്‌നഫ്ലോ എൻഡ് കാൻ 20,000 രൂപ എന്നിവയൊക്കെയാണ് കാറിന് നൽകിയിരിക്കുന്നത്.

220 bhp പവറാണ് വാഹനത്തിന് ലഭിക്കുന്നത്. ഈ കാറിന്റെ പുറംഭാഗത്ത് വരുത്തിയ പരിഷ്കാരങ്ങൾ ലിസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ വിലയുള്ള 17 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് വീലുകൾ, 40,000 രൂപ വിലയുള്ള ബ്രിഡ്ജ്‌സ്റ്റോൺ പൊട്ടൻസ ടയറുകൾ, 30,000 രൂപയ്ക്ക് ആർ-ലൈൻ ഫ്രണ്ട് ബമ്പർ, 10,000 രൂപയ്ക്ക് സൈഡ് സ്കർട്ട്, 10,000 രൂപ വിലയുള്ള ജിടിഐ ടെയിൽലൈറ്റുകൾ, 12,00 രൂപ വിലയുള്ള ജിടിഐ ടെയിൽലൈറ്റുകൾ എന്നിങ്ങനെയാണ് കാറിന്റെ ചക്രങ്ങൾ. 70,000 രൂപ വിലമതിക്കുന്ന ഹെല്ല പ്രൊജക്ടറുകളുള്ള ജിടിഐ ഹെഡ്‌ലൈറ്റും ബൈ-സെനോൺ ലൈറ്റും വാഹനത്തിന് നൽകിയിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ പോളോയുടെ പവറ് കണ്ടോ

കൂടാതെ, കാറിന് 60,000 രൂപ വിലമതിക്കുന്ന MTS സസ്‌പെൻഷനും 15,000 രൂപ വിലമതിക്കുന്ന മറ്റ് ചില യൂറോ സ്‌പെക് സസ്പെൻഷൻ മോഡുകളും 60,000 രൂപ വിലമതിക്കുന്ന ബ്രെംബോ ഡ്രിൽഡ് ഡിസ്‌കുകളുള്ള OEM ബിഗ് ബ്രേക്ക് കിറ്റും നൽകിയിട്ടുണ്ട്. അവസാനമായി, ഈ കാറിന്റെ എക്സ്റ്റീരിയർ മോഡിഫിക്കേഷനുകൾക്ക് മാത്രം 3.97 ലക്ഷം രൂപ വിലമതിക്കുന്നതാണ് അങ്ങനെ ആകെ ചെലവ് 6.64 ലക്ഷം രൂപയായിട്ടുണ്ട്.

2010-ൽ ആദ്യമായി സമാരംഭിച്ച പോളോ ഏകദേശം 12 വർഷത്തോളം ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വിൽപ്പന കുറയുന്നതിനാൽ കമ്പനി അതിന്റെ പ്രീമിയം ഹാച്ചിനെ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു. ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിയതാണ് പോളോയ്ക്ക് തിരിച്ചടിയായത്.

ഫോക്‌സ്‌വാഗൺ പോളോയുടെ പവറ് കണ്ടോ

നമ്മുടെ വിപണിയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ജർമൻ കാറുകളിൽ ഒന്നാം നിരയിൽ തന്നെ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് സ്ഥാനമുണ്ടാവും. മികച്ച നിർമാണ നിലവാരത്തിനൊപ്പം പ്രീമിയം ഫീൽ നൽകുന്ന ശക്തമായ ഫിറ്റും ഫിനിഷും മോഡലിനെ വേറിട്ടുനിർത്തും. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും ഡിസൈനും സ്റ്റൈലിംഗും തികച്ചും കാലഹരണപ്പെട്ടതായി തോന്നിയേക്കാം. പിൻ സീറ്റിന്റെ കാര്യത്തിലും പോളോ അത്ര മികച്ചതല്ല.

2010-ൽ ഇറങ്ങിയ കാലംതൊട്ട് ഫോക്‌സ്‌വാഗൺ പോളോ സെഗ്‌മെന്റിലെ സുരക്ഷിതമായ കാറുകളിലൊന്നാണ്. കൂടാതെ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നതു തന്നെ. എന്നിരുന്നാലും ESC, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവ ഉയർന്ന-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ. ഗ്ലോബൽ NCAP ക്രാഷ്ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും കാറിന് ലഭിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ പോളോയുടെ പവറ് കണ്ടോ

എൽഇജി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, പിൻ പാർക്കിംഗ് ക്യാമറ, പിൻ എസി വെന്റുകൾ, ഓട്ടോ ഫോൾഡിംഗ് ORVM-കൾ എന്നിവയും മറ്റും പോളോയിൽ ഇല്ലാത്ത പ്രധാന ഫീച്ചറുകളാണ്. ഫോക്‌സ്‌വാഗൺ പോളോയ്‌ക്കൊപ്പം പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ഒരു നിര തന്നെ ജർമൻ ബ്രാൻഡ് ഇക്കാലയളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, December 31, 2023, 12:07 [IST]
English summary
Volkswagen polo 1 5 tdi engine modified to 200bhp checkout the viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X