ടാറ്റയ്ക്ക് പിന്നാലെ ബിൽഡ് ക്വാളിറ്റി തെളിയിച്ച് ഫോക്‌സ്‌വാഗൺ പോളോയും; വീഡിയോ വൈറൽ
അമിതവേഗതയാണ് ഒട്ടുമിക്ക റോഡപകടങ്ങളുടേയും കാരണം, അത് മാത്രമല്ല ബസുകളും ട്രക്കുകളും പോലുള്ള ഭാരവാഹനങ്ങളുടെ ഡ്രൈവർമാർ പോലും അശ്രദ്ധമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ നിരവധി വീഡിയോകളും വാർത്തകളും ഡ്രൈവ്സ്പാർക്കിൻ്റെ സൈറ്റുകളിൽ നമ്മൾ തന്നെ ചെയ്തിട്ടുളളതാണ്. ഫോക്‌സ്‌വാഗൺ പോളോയിലേക്ക് ഒരു ബസ് ഇടിച്ചു കയറിയതിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
ഹരിയാനയിലെ റെവാരി ജില്ലയിലെ പഹൽവാസ് മേഖലയിൽ വെച്ചായിരുന്നു അപകടം. മൂന്ന് പേർ സഞ്ചരിക്കുമ്പോൾ അമിത വേഗതയിലെത്തിയ ഹരിയാന റോഡ്‌വേസ് ബസ് കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഫോക്‌സ്‌വാഗൺ പോളോ മറിയുകയും, ബസിൻ്റെ മുൻവശം കാറിന് മുകളിൽ കയറുകയായിരുന്നു.

അപകടത്തിന്റെ തീവ്രത വളരെ വലുതായിരുന്നിട്ടും കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, ഇത് ഫോക്‌സ്‌വാഗൺ പോളോയുടെ ബിൽഡ് ക്വാളിറ്റി മനസിലാക്കി തരുന്നു. എ പില്ലറിനും കാറിന്റെ വാതിലിനും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതരാക്കാൻ കാറിന് സാധിച്ചു. ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോളോയിൽ ഇടിച്ചതാണോ അതോ എന്തെങ്കിലും കാരണത്താൽ കൃത്യസമയത്ത് ബ്രേക്ക് ഇടാൻ കഴിയാതിരുന്നതാണോ എന്ന് വ്യക്തമല്ല.
പ്രദേശത്ത് മഴ പെയ്ത് കിടന്നത് കൊണ്ട് ചിലപ്പോൾ ബ്രേക്ക് കിട്ടാത്തതായിരിക്കാം കാരണം. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ അമിത ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ബസുകളും ട്രക്കുകളും ഓടിക്കുന്ന ഡ്രൈവർമാർക്ക്. മണ്‍സൂണില്‍ വാഹനമോടിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കണക്കുകൂട്ടലുകള്‍ക്കൊപ്പം സൂക്ഷ്മമായ സമീപനം കൂടി അതിന് ആവശ്യമാണ്.

മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളിലേക്ക് നയിക്കും.
മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.
മഴയാണെന്ന് കരുതി ഒഴിവാക്കാന്‍ പറ്റാത്ത അത്യാവശ്യ യാത്രകള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ മുകളില്‍ പറഞ്ഞ മുന്‍കരുതലുകള്‍ എടുത്ത് ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. എഞ്ചിന്‍ അടക്കമുള്ള ഭാഗങ്ങളില്‍ വെള്ളം കയറിയാല്‍ കുറച്ചധികം ക്യാഷ് വര്‍ക്‌ഷോപ്പില്‍ കൊടുക്കേണ്ടി വരും. അതുപോലെ തന്നെ ബാറ്ററിയടക്കമുള്ള മറ്റ് വിലപിടിപ്പുള്ള ഘടകങ്ങളുടെ പരിപാലനത്തിലും മഴക്കാലത്ത് പ്രത്യേക ശ്രദ്ധ വേണം.
വെള്ളക്കെട്ടിലൂടെയും മറ്റും ഓടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നത് വാഹനത്തിന്റെ അടിവശത്തെ അഴുക്ക് നീക്കം ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ഈ രീതിയില്‍ വെള്ളം തെറിപ്പിക്കുന്നത് കാറിന്റെ അടിഭാഗത്ത് കൂടുതല്‍ അഴുക്ക് നിക്ഷേപിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തെറിക്കുന്ന വെള്ളം വഴി ബമ്പറിന്റെ സ്ഥാനം തെറ്റാന്‍ വരെ സാധ്യത കാണുന്നുണ്ട്.
കാര്‍ വലുതോ അതോ ചെറുതോ ഏതുമായിക്കോട്ടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ അതിന്റെ അവിഭാജ്യ ഘടകമാണ്. മഴക്കാലത്താണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. എന്നാല്‍ മറ്റ് സമയങ്ങളില്‍ ഇതിന്റെ ഉപയോഗം കുറവായതിനാല്‍ അതിന്റെ കാര്യക്ഷമത കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ മഴക്കാലത്ത് കാറുമായി നിരത്തിലിറങ്ങുന്നതിന് മുമ്പ് വൈപ്പറിന്റെ കണ്ടീഷന്‍ പരിശോധിക്കുക.
മോഡേണ്‍ കാറുകളില്‍ ഇന്ന് കാണപ്പെടുന്ന ഒരു സുപ്രധാന സവിശേഷതയാണ് ക്രൂയിസ് കണ്‍ട്രോള്‍. ദീര്‍ഘദൂര യാത്രയില്‍ ഒരേ വേഗത നിലനിര്‍ത്താന്‍ കാര്‍ ഡ്രൈവര്‍മാരെ ഇത് പ്രാപ്തരാക്കുന്നു. സെന്‍സറുകളുടെ സഹായത്തോടെയാണ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം കാറിന്റെ വേഗത നിയന്ത്രിക്കുന്നത്. ഇത് യാന്ത്രികമായി റോഡിന്റെ അവസ്ഥ മനസ്സിലാക്കുകയും വേഗത ക്രമീകരിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications








