ഓടി പിടിക്കാൻ ഔഡിക്കുമാവില്ല; കുഞ്ഞൻ ബോഡിയിൽ വമ്പൻ പവറുമായി ഒരു പോളോ ഹോട്ട് ഹാച്ച്, സംഗതി ഇങ്ങനെ

ഹോട്ട് ഹാച്ച്ബാക്കുകളുടെ കാര്യം വരുമ്പോൾ, നമ്മുടെ എല്ലാം മനസുകളിലേക്ക് ആദ്യം ഓടി എത്തുന്ന മോഡലുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ പോളോ GTI. പോളോയുടെ ഈ ടു ഡോർ, കൂടുതൽ പെർഫോമൻസ് ഓറിയന്റഡ് പതിപ്പ് 2016 -ൽ 30 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

192 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.8 ലിറ്റർ TSI എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വാഹനം എത്തിയിരുന്നത്. എന്നിരുന്നാലും, ഇവയെല്ലാം ഉണ്ടായിരുന്നിട്ടും, ഈ ഹാച്ച്ബാക്കിന്റെ ഉടമകളിൽ ഒരാൾ തന്റെ കാറിൽ ചില കാര്യങ്ങൾ മാറ്റാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഒരേയൊരു മാനുവൽ സ്വാപ്പ് ചെയ്യപ്പെട്ട 340 bhp പോളോ GTI -യുടെ ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

കുഞ്ഞൻ ബോഡിയിൽ വമ്പൻ പവറുമായി ഒരു പോളോ ഹോട്ട് ഹാച്ച്

ഈ മാനുവൽ കൺവേർഷൻ ചെയ്‌ത ഫോക്‌സ്‌വാഗൺ പോളോ GTI -യുടെ വീഡിയോ ഡ്രൈവേഴ്‌സ് ഹബ്ബ് എന്ന യൂട്യൂബ് ചാനാലാണ് പങ്കുവെയ്ക്കുന്നത്. ഇന്ത്യയിൽ ആദ്യമായി മാനുവൽ കൺവേർഷൻ ചെയ്‌ത പോളോ GTI ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവതാരകൻ ഈ മോഡിഫൈഡ് പോളോ GTI -ക്ക് ഒരു ഹ്രസ്വ ആമുഖം നൽകിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

കാറിന്റെ പ്രധാന ഹൈലൈറ്റ് എടുത്തു പറഞ്ഞു കൊണ്ട് അദ്ദേഹം വളച്ചുകെട്ടില്ലാതെ നേരിട്ട് കാര്യത്തിലേക്ക് വരുന്നു. വാഹനത്തിൽ വരുന്ന ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ പോളോയുടെ ഏറ്റവും വലിയ മാറ്റം. ഇന്ത്യയിലെ ഫോക്‌സ്‌വാഗൺ പോളോ GTI ഒരു ക്വിക്ക് ഷിഫ്റ്റിംഗ് DQ200 DSG ട്രാൻസ്മിഷനോടെ മാത്രമേ വിൽപ്പനയ്ക്ക് എത്തിയിരുന്നുള്ളൂ.

കുഞ്ഞൻ ബോഡിയിൽ വമ്പൻ പവറുമായി ഒരു പോളോ ഹോട്ട് ഹാച്ച്

ഗിയർബോക്സ് ക്വിക്ക് ഷിഫ്റ്റിംഗ് ആയിരുന്നിട്ടും ഈ കാറിന്റെ ഉടമ സന്തുഷ്ടനല്ല എന്നും വ്ലോഗർ കൂട്ടിച്ചേർത്തു. ഹോട്ട് ഹാച്ചുകൾ വളരെ ആവേശകരമായ ഡ്രൈവ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നവയാണ്, ഈ ആവേശം കൂട്ടാൻ വേണ്ടിയാണ്, ഈ കാർ പരിവർത്തനം ചെയ്തത്. അന്താരാഷ്‌ട്ര വിപണികളിലെ പോളോ GTI ഇവിടെ നാം ഉപയോഗിച്ച ആറ് -സ്പീഡ് ട്രാൻസ്മിഷനോടെയാണ് വരുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

എന്നിരുന്നാലും, ഇന്ത്യയ്ക്ക് DSG ട്രാൻസ്മിഷൻ മാത്രമാണ് ലഭിച്ചിരുന്നത്. അതിനാൽ, ഈ കാറിനെ മോഡിഫൈ ചെയ്ത ഷോപ്പ് യൂറോപ്പിൽ നിന്ന് OEM പോളോ GTI ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓർഡർ ചെയ്യുകയും DQ200 DSG ട്രാൻസ്മിഷനെ ഇത് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ഇന്റീരിയർ പരിഷ്‌ക്കരണങ്ങൾ: ഇതിനെത്തുടർന്ന്, കാറിന്റെ മെക്കാനിക്സിന് പുറമേ, ഇന്റീരിയറിലും എക്സ്റ്റീരിയറിലും അപ്‌ഡേറ്റുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വരുന്ന ഗോൾഫ് R -ൽ നിന്ന് കാറിന് അപ്‌ഗ്രേഡ് ചെയ്‌ത ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉള്ളിൽ ലഭിക്കുന്നുണ്ടെന്ന് വ്ലോഗർ പരാമർശിക്കുന്നു. ക്ലച്ചിനായി ഒരു എക്സ്ട്ര തേർഡ് പെഡലും ഇതിന് ലഭിക്കുന്നു, അതേസമയം ബാക്കിയുള്ള ഇന്റീരിയർ സ്റ്റോക്ക് സെറ്റപ്പിൽ സൂക്ഷിച്ചിരിക്കുന്നു.

എക്സ്റ്റീരിയർ അപ്പ്ഡേറ്റുകൾ: ഇന്റീരിയറിന് ശേഷം, അദ്ദേഹം കാറിന്റെ പുറംഭാഗം കാണിക്കുന്നു, അതിൽ വ്ഫോർജ്ഡ് ATS വീലുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിക്കുന്നു. റാലി കാറുകളെ അനുസ്മരിപ്പിക്കുന്ന ബോൾഡ് വൈറ്റ് കളറിലാണ് അലോയി വീലുകൾ പൂർത്തിയാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാരേജിൽ, ഈ പോളോയുടെ ഉടമയ്ക്ക് പഴയ റാലി മാരുതി എസ്റ്റീമുകളുടെ ഒരു കളക്ഷനും ഒരു റാലി സ്പെക്ക് ഫോക്‌സ്‌വാഗൺ പോളോയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞൻ ബോഡിയിൽ വമ്പൻ പവറുമായി ഒരു പോളോ ഹോട്ട് ഹാച്ച്

പോർഫോമെൻസ് അപ്പ്ഡേറ്റുകൾ: ഈ പ്രത്യേക പോളോ GTI -ക്ക് കാര്യമായ ബ്രേക്ക് അപ്‌ഗ്രേഡും നൽകിയിട്ടുണ്ടെന്നും വ്ലോഗർ കൂട്ടിച്ചേർത്തു. ഗോൾഫ് R -ൽ നിന്ന് ഒരു വലിയ ബ്രേക്ക് കിറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്, കൂടാതെ ക്യാലിപ്പറുകൾ ബ്ലൂ പെയിന്റും നമുക്ക് കാണാനാവും. കാറിന്റെ ബോണറ്റ് തുറക്കുമ്പോൾ സ്റ്റോക്ക് 1.8 -TSI എഞ്ചിനും ചില വലിയ നവീകരണങ്ങളും നമുക്ക് വ്യക്തമായി കാണാനാവും.

കാറിന് വാഗ്നർ കോമ്പറ്റീഷൻ ഇന്റർകൂളർ, BMC കാർബൺ ഫൈബർ എയർ ഫിൽട്ടർ, വലിയ IS20 ടർബോ എന്നിവ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, ഈ കാറിന് സ്പീഡ് സ്പോർട് ഫുൾ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും കസ്റ്റം ECU റീമാപ്പും ലഭിക്കുന്നു. ഈ പരിഷ്കരണങ്ങൾ എല്ലാം പരമാവധി 340 bhp പവർ പുറപ്പെടുവിക്കുന്നു എന്നതാണ് ശ്രദ്ധേയം.

കുഞ്ഞൻ ബോഡിയിൽ വമ്പൻ പവറുമായി ഒരു പോളോ ഹോട്ട് ഹാച്ച്

അവസാനമായി, അവതാരകൻ ഒരു ഡ്രൈവിനായി കാർ പുറത്തേക്ക് എടുക്കുന്നു. ഇത്രയും ചെറിയ വീൽബേസുള്ള ഒരു കാറിൽ 340 bhp എന്നത് യുക്തിക്ക് അപ്പുറമാണ് എന്നും, കാർ വളരെ അത്ഭുതകരമായി ഡ്രൈവ് ഫീൽ നൽകുന്നു എന്നും അദ്ദേഹം പറയുന്നു. ശരിക്കും ഈ പോളോ ഒരു ഹോട്ട് ഹാച്ച് തന്നെയാണ് എന്നും മാനുവൽ ട്രാൻസ്മിഷനിലൂടെ ഇത് ഡ്രൈവ് ചെയ്യുന്നത് കൂടുതൽ ആകർഷകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More from DriveSpark

Article Published On: Wednesday, December 20, 2023, 12:45 [IST]
English summary
Volkswagen polo gti updated to produce 340 bhp max power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X